Sunday, February 24, 2008

മാനേജര്‍ കാണാതെ എങ്ങിനെ ബ്ലോഗാം


ഇന്ന് മെയിലില്‍ കിട്ടിയതാണു ..
ആരാണീ വീരന്‍ എന്നറിയില്ല

ഈ പുത്തി മലബാരിയുടെതായിരിക്കാനേ വഴിയുള്ളൂ..

Sunday, February 17, 2008

ഹോട്ടല്‍ വിധിപോലെ


നാട്ടിന്‍ പുറങ്ങളിലെ ചായക്കടകളുടെ പേരുകള്‍ എന്നും കൌതുകമുണര്‍ത്തുന്നതാണ്‌ . പിന്നെ പ്രത്യാകിച്ചൊരു പേരുമില്ലാതെ നടക്കുന്ന കടകള്‍ക്ക്‌ ഓരോ പേരുകള്‍ അവയുടെ നടത്തിപ്പിന്റെയും നടത്തിപ്പുകാരുടെയും സ്വഭാവത്തിനും രൂപത്തിനുമനുസരിച്ച്‌ താനെ ഉണ്ടാവുന്നു.. വെള്ളറക്കാട്‌ പഞ്ചായത്ത്‌ സെന്ററില്‍ ഒരു ചായക്കട ഒരു രാത്രി കൊണ്ട്‌ തട്ടികൂട്ടിയപ്പോള്‍ അതിന്റെ പേരു ഹോട്ടല്‍ പെട്ടെന്ന് ..പിന്നെ മുന്നറിയിപ്പില്ലാതെ ഒരെണ്ണം നിറുത്തലാക്കിയതിനാല്‍ അതിനു ഹോട്ടല്‍ പൂട്ടി .. ഒരു ബിസ്മില്ല ഹോട്ടല്‍ ഉണ്ടായിരുന്നു. അവിടെ വ്യത്തി പോര എന്ന് ആര്‍ക്കെങ്കിലും തോന്നിയതിനാലാവം ബിസ്മില്ല എന്നതിനു പകരം ഹോട്ടല്‍ വ്യത്തില്ല എന്നായത്‌.. അവിടെയൊക്കെയാണു അന്തരാഷ്ട്ര കാര്യങ്ങളും പള്ളിക്കമ്മറ്റി പ്രശ്നങ്ങളും ചൂടു പിടിച്ച ചര്‍ച്ചകള്‍ക്ക്‌ വിധേയമാകുന്നത്‌. അതിനിടയില്‍ ചൂടുള്ള പുട്ടും ചൂടില്ലാത്ത പഴവും കാലിയായി കൊണ്ടിരിക്കുമെന്നതിനാല്‍ ചായക്കട നടത്തിപ്പുകാരനും ഈ ചര്‍ച്ചകളില്‍ തന്റെതായ കടലക്കറിയും പഞ്ചസാരയും ആവശ്യത്തിനു ചേര്‍ത്ത്‌ കൊടുക്കും. അതൊക്കെ ഒരു യോഗമാണ്‌. ആ യോഗമാണോ ഈ വിധിയായി പരിണമിച്ചത്‌ എന്നറിയില്ല. ഇവിടെയിതാ ഒരു മലപ്പുറത്ത്കാരന്‍ തന്റെ ഹോട്ടലിനു നല്‍കിയിരിക്കുന്ന പേരു്‌`. ഹോട്ടല്‍ വിധിപോലെ.. അവിടെ കയറുന്നവരുടെ വിധി എന്താണെന്നറിയില്ല..എന്തായാലും സംഗതി കൊള്ളാം അല്ലേ .. മാര്‍കറ്റിംഗ്‌ സൂത്രങ്ങള്‍ നാട്ടിന്‍ പുറത്തും .. ഇതൊക്കെ കാണാനും അനുഭവിക്കാനും ഒരു യോഗം അഥവാ വിധി വേണം.. .. മലയാളിയുടെ ക്രിയേറ്റിവിറ്റിയെന്ന് വിളിക്കാമോ ??
ഖത്തറില്‍ നിന്നും ശ്രീ. കെ.വി.മനോഹര്‍ അയച്ചതാണീ ഫോട്ടോ

Sunday, February 10, 2008

ഈ മെയിലില്‍ കിട്ടിയ ചക്ക




പണ്ട്‌ ഈ ചക്ക തിന്നിട്ട്‌ പശിയടക്കിയവര്‍ എത്ര..
ഈ ചക്ക കൊണ്ട്‌ ഉപജീവനം കഴിച്ചവര്‍ എത്ര...

പിന്നീട്‌ കാക്കയും കിളിയും കൊത്തി തിന്ന് .. നാം നോക്കി നിന്ന കാലം..

ഞാനു എന്റെ ഭാര്യയും തട്ടാനും എന്ന വിചാരം കീഴ്പ്പെടുത്തിയപ്പോള്‍
കൂടു പകുത്ത്‌ അണുവാക്കി നാം ചെറു ചെറു കൂടുകളുണ്ടാക്കാനായി,
വരിക്കപ്ലാവു മുറിച്ചു അവിടെ നാം മണിമേടകള്‍ പണിതു..

കാക്കക്കും കൊടുത്തില്ല നമ്മള്‍ ..

ഇന്ന് ..ചക്കച്ചുള കയ്യിട്ടു വാരി കഴിക്കാന്‍ ദുരഭിമാനം തടുക്കുന്നു ..
ഗ്രഹിണി പിടിച്ച കുട്ടികള്‍ ചക്കക്കൂട്ടന്‍ കണ്ട പോലെ എന്ന് ആരെങ്കിലും കരുതുമോ ?

മധുരമുള്ള ഒരു ഓര്‍മ്മയായി ചക്ക മാറിയപ്പോള്‍
തമിഴന്റെ വണ്ടിക്കായ്‌ കാക്കുന്നു ഇന്ന് കേരളം
ഇപ്പോള്‍ പ്രവാസിക്ക്‌ ചക്ക ഈ മെയിലില്‍...

Related Posts with Thumbnails