Thursday, March 27, 2008

ദുബായിലെ വലിയ വലിയ കാര്യങ്ങള്‍


‍ഇന്നലെ ദുബായ്‌ അല്‍-ഖൂസില്‍ വലിയ പൊട്ടിത്തെറിയും തീപിടുത്തവും നടന്നു.

ചില ജീവന്‍ നഷ്ടമായി...

==================

കുറച്ച്‌ ദിവസങ്ങള്‍ക്ക്‌ മുന്നെ ഏറ്റവും വലിയ റോഡ്‌ ആക്സിഡന്റ്‌ നടന്നു..

ഇരുനൂറിലധികം വാഹങ്ങള്‍ കൂട്ടിയിടിച്ച്‌ കത്തി.. ചില ജീവിതങ്ങള്‍ പൊലിഞ്ഞു..

================================

ദുബായില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബില്‍ഡിംഗ്‌ ഉയരുന്നു..

==============================

ദുബായില്‍ ഏറ്റവും വലിയ ഷോപ്പിംഗ്‌ ഫെസ്റ്റിവെല്‍ നടക്കുന്നു.

===========================

ദുബായില്‍ ഏറ്റവും കൂടുതല്‍ രാജയങ്ങളിലെ ജനങ്ങള്‍ അധിവസിക്കുന്നു..

=============================

ദുബായില്‍ താമസിക്കാന്‍ ഏറ്റവും വലിയ വാടക നല്‍കേണ്ടിവരുന്നു.

==========================

-------------

----------

---------

അങ്ങിനെ അങ്ങിനെ എല്ലാം കൊണ്ടും വലുതിലേക്ക്‌ കുതിക്കുന്ന പ്രിയപ്പെട്ട ദുബായ്‌.. ഇനിയെന്തൊക്കെ വലുത്‌ കാണേണ്ടി വരും ‍ ?


അല്ലാഹുവേ.. ഒരു വലിയ ദുരന്തം..!!!??

അതില്‍ നിന്ന് എല്ലാവരെയും നീ കാക്കണേ..

Wednesday, March 12, 2008

ഒരു തെങ്ങുകയറ്റത്തിന്റെ ഓര്‍മ്മയ്ക്കായി

തേങ്ങ വേണോ ..ഡയല്‍ ചെയ്യൂ.. റെഞ്ച്‌ ഉറപ്പാ...എന്തെങ്കിലും കൈതൊഴില്‍ പടിച്ചിരിക്കണം എന്ന് പറയുന്നതിന്റെ വില മനസ്സിലായില്ലേ... തൈങ്ങുകയറ്റക്കാര്‍ക്കൊക്കെ എന്താ ഡിമാന്റ്‌ !!
പണ്ട്‌ മൂത്ത അളിയന്റെ മുന്നില്‍ ഒന്ന് ഷൈന്‍ ചെയ്യാന്‍ വേണ്ടി ഒരു ചെറിയ തെങ്ങില്‍ കയറി ( അതിന്റെ ഫോട്ടൊ അളിയന്‍ എടുത്തത്‌ കുറച്ച്‌ കാലം കൊണ്ടു നടന്നു.. പെണ്ണ്‍ അന്വഷിക്കുന്ന സമയത്ത്‌ അതൊക്കെ ..പല മുന്‍ കാല രേഖകളും നശിപ്പിക്കുന്നതിനിടയില്‍ നഷ്ടമായി.. അന്ന് തെങ്ങ്‌ കയറ്റക്കാര്‍ക്ക്‌ ഇത്ര ഡിമാന്റ്‌ ഉണ്ടായിരുന്നില്ല.. ഉണ്ടായിരുന്നെങ്കില്‍ ആ ഫോട്ടോ കാണിച്ച്‌ പെണ്ണ്‍ അന്വാഷിക്കാമായിരുന്നു. ) അങ്ങിനെ ഒരു ആവേശത്തിനു തെങ്ങില്‍ കയറി.. അളിയനും പെങ്ങള്‍ക്കും വേണ്ടി ഇളനീര്‍ ഇട്ടു.. മക്കളേ.. ഇറങ്ങാനല്ലേ പാട്‌.. കയറിയ പോലെ ഇറങ്ങാന്‍ പറ്റുന്നില്ല.. തല ചുറ്റുന്ന പോലെ.. എന്റെ വിഷമമൊന്നും അളിയനും പെങ്ങളും ശ്രദ്ധിക്കുന്നില്ല . അവര്‍ ഇളനീര്‍ പൊളിക്കാനുള്ള തയ്യാടെുപ്പിലാണ്‌. പിന്നെ എല്ലാം പെട്ടെന്നായിരുന്നു.. ബ്രേക്കില്ലാത്ത സൈക്കിള്‍ ഇറക്കത്ത്‌ പോകുന്ന പോലെ ഒരു വരവായിരുന്നു താഴത്തേക്ക്‌.. ലുങ്കിയും ഷര്‍ട്ടുമായിരുന്നു എന്റെ വേഷം.. താഴെ ലാന്റ്‌ ചെയ്ത്‌ അടുത്ത നിമിഷം നെഞ്ചില്‍ ഒരു പുകച്ചില്‍.. കൂടി വരൂന്നു. ഞാന്‍ ഇപ്പ വരാം എന്ന് പറഞ്ഞ്‌ നേരെ വീട്ടിലെക്ക്‌ വിട്ടു.. നേരെ റൂമില്‍ കയറി കുപ്പായമഴിച്ച്‌ കണ്ണാടിയില്‍ നോക്കി.. തെങ്ങിലൂടെ ഊര്‍ന്ന് പെട്ടെ ന്ന് താഴെയെത്തിയതിന്റെ എക്കൌണില്‍ നെഞ്ചിലെ തോലൊക്കെ ഒരു പരുവമായിരിക്കുന്നു.. കണ്ണടച്ച്‌ പിടിച്ച്‌ ഉപ്പ കൊണ്ടു വന്ന ഷേവിംഗ്‌ ലോഷന്‍ നെഞ്ചില്‍ പുരട്ടി.. പിന്നെ ആകാശത്തുള്ള അത്ര നക്ഷത്രങ്ങളും ഭൂമിയില്‍ ഇറങ്ങി വന്ന് മിന്നുന്ന നിമിഷങ്ങളായിരുന്നു...വീണ്ടും ഷര്‍ട്ടൊക്കെ അണിഞ്ഞി ഒന്നും സംഭവിക്കാത്ത പോലെ തൊടിയിലേക്ക്‌ നടന്നു.. ആരോടും പറഞ്ഞില്ല.. നിങ്ങള്‍ ആരോടും പറയണ്ട ..

അങ്ങിനെ അന്ന് അവസാനിപ്പിച്ചു ആ പരിപാടി.. ഇന്നും ആ തെങ്ങ്‌ അവിടെ നില്‍ക്കുന്നുണ്ട്‌.. എന്നെ കാണുമ്പോള്‍ ഒന്ന് കയറി നോക്കണോ എന്ന് ചോദിക്കുന്ന പോലെ തോന്നും എനിക്ക്‌.. വേണ്ട മോനെ.. വേണ്ട മോനെ.. എന്ന് മനസില്‍ പറഞ്ഞ്‌ (പാടാന്‍ അറിയാത്തതു കൊണ്ടല്ല ) ഞാന്‍ തിരിഞ്ഞ്‌ നടക്കും..

Related Posts with Thumbnails