Thursday, March 27, 2008

ദുബായിലെ വലിയ വലിയ കാര്യങ്ങള്‍


‍ഇന്നലെ ദുബായ്‌ അല്‍-ഖൂസില്‍ വലിയ പൊട്ടിത്തെറിയും തീപിടുത്തവും നടന്നു.

ചില ജീവന്‍ നഷ്ടമായി...

==================

കുറച്ച്‌ ദിവസങ്ങള്‍ക്ക്‌ മുന്നെ ഏറ്റവും വലിയ റോഡ്‌ ആക്സിഡന്റ്‌ നടന്നു..

ഇരുനൂറിലധികം വാഹങ്ങള്‍ കൂട്ടിയിടിച്ച്‌ കത്തി.. ചില ജീവിതങ്ങള്‍ പൊലിഞ്ഞു..

================================

ദുബായില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബില്‍ഡിംഗ്‌ ഉയരുന്നു..

==============================

ദുബായില്‍ ഏറ്റവും വലിയ ഷോപ്പിംഗ്‌ ഫെസ്റ്റിവെല്‍ നടക്കുന്നു.

===========================

ദുബായില്‍ ഏറ്റവും കൂടുതല്‍ രാജയങ്ങളിലെ ജനങ്ങള്‍ അധിവസിക്കുന്നു..

=============================

ദുബായില്‍ താമസിക്കാന്‍ ഏറ്റവും വലിയ വാടക നല്‍കേണ്ടിവരുന്നു.

==========================

-------------

----------

---------

അങ്ങിനെ അങ്ങിനെ എല്ലാം കൊണ്ടും വലുതിലേക്ക്‌ കുതിക്കുന്ന പ്രിയപ്പെട്ട ദുബായ്‌.. ഇനിയെന്തൊക്കെ വലുത്‌ കാണേണ്ടി വരും ‍ ?


അല്ലാഹുവേ.. ഒരു വലിയ ദുരന്തം..!!!??

അതില്‍ നിന്ന് എല്ലാവരെയും നീ കാക്കണേ..

9 പേര്‍ കാഴ്ച കണ്ട്‌ പറഞ്ഞത്‌:

ബഷീർ said...

അല്ലാഹുവേ.. ഒരു വലിയ ദുരന്തം..!!!??
അതില്‍ നിന്ന് എല്ലാവരെയും നീ കാക്കണേ..

ശ്രീ said...

നല്ലതു മാത്രം വരട്ടെ എന്നു പ്രാര്‍ത്ഥിയ്ക്കാം... അല്ലേ?

അനില്‍ശ്രീ... said...

ദുരന്തങ്ങള്‍ എവിടേയും സംഭവിക്കാം.. അതിനു ദുബായ് എന്നോ ആഫ്രിക്ക എന്നോ വ്യത്യാസം ഇല്ല.. എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം..

പിന്നെ ചില തീവ്രവാദികള്‍ ഉണ്ടാക്കുന്ന ദുരന്തങ്ങള്‍ പ്രവചനാതീതം ആണ്.

പക്ഷേ നല്ലത് വരും എന്നു വിശ്വസിക്കാനാണെനിക്കിഷ്ടം.

നമ്മൂടെ ലോകം said...

ദുര്‍ന്തങ്ങളില്‍ നിന്നും ദൈവം രക്ഷിക്കട്ടെ!

പ്രിയ said...

അല്ഖൂസിലെ തീ പിടിത്തം അല്ല എന്നെ ഞെട്ടിച്ചത്. ഇത്രക്കും എഫെക്റ്റീവ് ആയ പോലീസും സീ ഐ ഡിയും ഉള്ള ഈ നാട്ടില് ഇങ്ങനെ ഒരു ഫയര് ക്രാക്കേര്സ് വെയര്ഹ്വ്സ് , അതും പ്രമുഖമായ ഷേയ്ക് സയെദ് റോഡിനടുത്ത്. ഗള്ഫ് ന്യൂസ് നുണ പറഞ്ഞതോ അതോ 0% ക്രൈം എന്ന് പറയുന്ന പോലീസ് അറിയാതെ പോയതോ?

സര്‍ഗ്ഗ said...

ശാന്തതയും,സമാധാനവും നിറഞ്ഞ ഒരു ലോകമാ‍ണു ഏവരും ആഗ്രഹിക്കുന്നതു...പക്ഷെ പലപ്പോഴും നമ്മുടെ പ്രതീക്ഷകളെയെല്ലം തട്ടി തെറിപ്പിച്ചുകൊണ്ടു പല ദുരന്തങ്ങള്‍ക്കും നാം സാക്ഷി ആകേണ്ടി വരും.......നല്ലതു സംഭവിക്കാന്‍ വേണ്ടി കാത്തിരിക്കാം...എഴുത്തു നന്നായിട്ടുണ്ടു....

ബഷീർ said...

> ശ്രീ.

അതെ.. നല്ലതിനായി പ്രാര്‍ത്ഥിക്കു.. നല്ലതിനൊപ്പം നില്‍ക്കുക

> അനില്‍ ശ്രീ..
തീവ്രവാദികളും, തീവ്രവാദികളെ ഉണ്ടാക്കുന്നവരും എന്ന് തിരുത്താന്‍ ആഗ്രഹിക്കുന്നു.

> നമ്മുടെ ലോകം,

അതെ. നമ്മുടെ ലോകം ദുരന്തങ്ങളില്‍ നിന്ന് മുക്തി നേടട്ടെ..

>പ്രിയ.

എവിടെയും നിയമങ്ങളെ കാറ്റില്‍ പറത്തിയുള്ള കാര്യങ്ങള്‍ നടക്കുന്നു. അതിന്റെ തിക്ത ഫലങ്ങളാണല്ലോ ഇതെല്ലാം..

> സര്‍ഗ്ഗ..

ശാന്തതയും സമാധാനവും ഇന്ന് മരീചികയാവുകയാണു.. ആധുനിക മര്‍ത്യന്‍ ആക്രമണകാരിയും ആര്‍ത്തിപൂണ്ടവനുമായി മാറിയിരിക്കുന്ന്.. എങ്കിലും പ്രത്യാശയോടെ പ്രാര്‍ത്ഥിക്കാം. അഭിപ്രായത്തിനു നന്ദി.. ഇനിയും വരീണേ..


വായിച്ചവര്‍ ക്കും അഭിപ്രായം അറിയിച്ചവര്‍ ക്കും ന ന്മകള്‍ നേരുന്നു.. എല്ലാവര്‍ ക്കും നല്ലത്‌ വരട്ടെ..

riyaz ahamed said...

ഇത്രക്കും എഫെക്റ്റീവ് ആയ പോലീസും സീ ഐ ഡിയും ഉള്ള- no comments!

ബഷീർ said...

Riyaz,

Thank you..

Related Posts with Thumbnails