Thursday, April 3, 2008

ചെന്നെയില്‍ നിന്ന് (ഒരു കാഴ്ച)


..സ്കൂള്‍ കുട്ടികളെ കുത്തി നിറച്ച്‌ പോകുന്ന കാഴ്ച..
ഈ വണ്ടി ഓട്ടുന്ന കുട്ടിയ്ക്ക്‌ ഫ്രീ യാത്രയായിരിക്കും !!

നമ്മുടെ നാട്ടിന്‍പുറങ്ങളിലും ഇത്തരം കാഴ്ചകള്‍ സര്‍വ്വ സാധാരണ.. ഓട്ടോയിലും ട്രാക്സിലുമൊക്കെയാണെന്ന് മാത്രം..കഴുത്തില്‍ കുരുക്കിട്ട്‌ കുത്തിത്തിരുകി ശ്വാസം വിടാന്‍ വഴിയില്ലാത്ത ഈ പോക്ക്‌ എത്രയോ അപകടങ്ങള്‍ വരുത്തി വെച്ചിരിക്കുന്നു..ഓട്ടോ പയ്യന്‍സ്‌ ചിലപ്പോള്‍ പിഞ്ചുകുട്ടികള്‍ ഒട്ടോയില്‍ നിന്ന് തെറിച്ച്‌ പോയത്‌ പോലും അറിയാറില്ല..ഒന്നു രണ്ട്‌ അനുഭവങ്ങള്‍ നാട്ടില്‍ ചെന്ന സമയത്ത്‌ അറിയാന്‍ കഴിഞ്ഞു..പാവങ്ങള്‍ഈ കുട്ടികളെ കാത്തു കൊള്ളേണമേ.. ... ...

ആ പഴയ പാട വരമ്പിലൂടെ, തോട്ടിന്‍ വക്കത്തു കൂടെ, തൊടിയിലൂടെ വര്‍ത്തമാനം പറഞ്ഞും, കളിച്ചും ചിരിച്ചും ഉല്ലസിച്ചു മുള്ള സ്കൂളില്‍ പോക്ക്‌.. അതിന്റെ ഒരു ഒര്‍മ്മ ഇന്ന് വല്ലാത്ത ഒരു നഷ്ടബോധം ഉണ്ടാക്കുന്നു..

16 പേര്‍ കാഴ്ച കണ്ട്‌ പറഞ്ഞത്‌:

Meenakshi said...

കഷ്ടം, വണ്ടിയുടെ മുകളിലെ ആ ഭാണ്ഡക്കെട്ടുകളുടെ വലിപ്പം കണ്ടിട്ട്‌ പേടിയാവുന്നു.

തുമ്പിയെ കൊണ്ട്‌ കല്ലെടുപ്പിക്കാനാണല്ലോ ഇപ്പോള്‍ എല്ലാ മാതാപിതാക്കള്‍ക്കും താല്‌പര്യം, കുട്ടികളുടെ മനസ്സ്‌ ആര്‌ മനസ്സിലാക്കാന്‍

"ആ പഴയ പാട വരമ്പിലൂടെ, തോട്ടിന്‍ വക്കത്തു കൂടെ, തൊടിയിലൂടെ വര്‍ത്തമാനം പറഞ്ഞും, കളിച്ചും ചിരിച്ചും ഉല്ലസിച്ചു മുള്ള സ്കൂളില്‍ പോക്ക്‌.."

ശ്രീ said...

മാറുന്ന കാലത്തിന്റെ മറ്റൊരു മുഖം.

ബഷീര്‍ വെള്ളറക്കാട്‌ said...

മീനാക്ഷി,

പേടിപ്പെടുത്തുന്ന അധ്യാപകരും പേടിപ്പെടുത്തുന്ന പാഠഭാഗങ്ങളും പേടിപ്പെടുത്തുന്ന രക്ഷിതാക്കളും കൂടി എത്രയെത്ര പേടമാന്‍ കുഞ്ഞുങ്ങളുടെ ജീവിതം തകര്‍ക്കുന്നു.

പഴയ ഓര്‍മ്മകളില്‍ ചെറുമീനുകളെ തേടി നടന്നത മീന്‍-ആക്ഷി കമന്റിയപ്പോള്‍ ഓര്‍മ്മ വന്നു


ശ്രീ,

മാറ്റത്തിന്റെയോ.. എന്നാല്‍ ആകട്ടെ.. എല്ലാം മാറുകയാണല്ലോ.. അല്ലേ..

കാസിം തങ്ങള്‍ said...

അപകടങ്ങള്‍ ക്ഷണിച്ച് വരുത്തുന്ന ഇത്തരം യാത്രകള്‍ എത്ര കുടുംബങ്ങളെയാണ് കണ്ണിര്‍ കയത്തിലേക്ക് തള്ളിവിട്ടത്. ബശീര്‍ പറഞ്ഞത് പോലെ അണ്ണന്‍‌മാരുടെ കാള/മനുഷ്യ വണ്ടിക്കു പകരം നമ്മുടെ നാട്ടില്‍ ഓട്ടോകളും ട്രാക്സുകളുമാണെന്ന് മാത്രം.

നന്ദന said...

ഇതെന്താ ഇങ്ങനെ. വേറെ വണ്ടിയൊന്നും കിട്ടില്ലേ. അച്ഛനും അമ്മയ്ക്കും വിടാതിരുന്നൂടെ ഇവരെ ഇങ്ങനെ.

അത്ക്കന്‍ said...

ബഷീര്‍....,
നാമെന്തൊക്കെ ദുരിതങ്ങള്‍ കാണാന്‍ കിടക്കുന്നു.
ഇത്തരം പോസ്റ്റുകള്‍ മനുഷ്യനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു.

ബഷീര്‍ വെള്ളറക്കാട്‌ said...

>> തങ്ങള്‍,

വളരെ ആപത്കരമായ യാത്രകള്‍ നമ്മുടെ ചുറ്റുവട്ടത്ത്‌ തന്നെ കാണുന്നു.. വന്നതില്‍ , അഭിപ്രായം രേഖപ്പെടുത്തിയതില്‍ നന്ദി.


>> നന്ദന,

എന്താ പറയാ.. പലയിടത്തും പല രീതിയിലാണെന്ന് മാത്രം.. കുട്ടികള്‍ക്ക്‌ ദുരിതം തന്നെ,

>> അത്ക്കന്‍ ,

എന്തു ചെയ്യാം .. അധികവും ചിന്തിക്കാന്‍ ഇഷ്ടമില്ലാത്തവര്‍/ സമയമില്ലാത്തവരായി മാറുന്നു ഇന്ന്

നാസ് said...

പാവം കുട്ടികള്‍.... നമ്മുടെ ആ നല്ല കുട്ടിക്കാലം ഓര്‍ത്തുപോയി...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കുട്ടികള്‍ക്ക് നഷ്ടപ്പെടുന്ന കുട്ടിക്കാലത്തിന് രക്ഷിതാക്കള്‍ തന്നെ ഉത്തരവാദികള്‍

Biju Thomas said...

നല്ല വണ്ടി തന്നെ.ഇങ്ങനെയൊരു വണ്ടി ആദ്യമായി കാണുകയാണ്.
പാവം കുട്ടികള്‍.തമിഴ്‌നാട്ടില്‍ വച്ചു പണ്ടു കോഴി വണ്ടിയില്‍
കയറി കോളേജില്‍ പോയതോര്‍മ്മ വരുന്നു.

ബയാന്‍ said...

അണ്ണനെ ഒന്നു ബ്രഷ് ചെയ്യിച്ചു, കുളിപ്പിച്ചെടുത്ത് ഒരു ടൈയും ടാഗും കഴുത്തില്‍ കെട്ടിക്കൊടുത്തിരുന്നെങ്കില്‍... അനിയന്മാരുടെ ധൈര്യം സമ്മതിക്കണം.

അതിന് ഇന്റികേറ്റര്‍ ഇല്ലാത്തത് കാരണം മിക്കവാറും ഈ വണ്ടിയെ പോലീസ് തടയാന്‍ സാധ്യതയുണ്ട്. ആ അണ്ണന്റെ കൂമ്പ് കലങ്ങാനും. ( കട: രൌദ്രം സിനിമ)

ബഷീര്‍ വെള്ളറക്കാട്‌ said...

>> നാസ്‌,

ആ തിരിച്ചു കിട്ടാത്ത കാലം മറക്കാന്‍ കഴിയില്ലാര്‍ക്കും..

>> പ്രിയ ഉണ്ണിക്യഷ്ണന്‍,

ഒരു പരിധി വരെ..

>> ബിജു തോമസ്‌

കോഴി വണ്ടിയേക്കാള്‍ കഷ്ടത്തിലാനു നമ്മുടെ നാട്ടിലും ചില സ്കൂള്‍ വണ്ടികളില്‍ കുട്ടികളെ കൊണ്ട്‌ പോകുന്നത്‌..

>> ബയാന്‍,

പോലീസ്‌ അണ്ണന്മാര്‍ക്ക്‌ തന്നെ ഇന്‍ഡിക്കേറ്റല്‍ ഇല്ല ..പിന്നെയാ ഈ പെട്ടിവണ്ടിയ്ക്ക്‌..

=======
ഇവിടെ വന്നു ഈ കാഴ്ച കണ്ടു ഉള്‍കാഴ്ചയോടെ പ്രതികരിച്ചവര്‍ക്കെല്ലാം നന്ദി..

കടവന്‍ said...

ആ വണ്ടിയില്(എന്നല്ല അത്തരം ഓട്ടോകളിലും, വാനുകളിലും) കുട്ടികളെ അയക്കുന്നവര്‍ക്ക് കൊടുക്കണം.................? കര്‍ശനമായനിയമങ്ങളില്ലാത്തതിന്റെ ഫലം, ഇത്തരം സ്റ്റോണ്‍ ഏജ് വണ്ടികള്‍ നിരോധിച്ചാലും അതിനെതിരെ ഒരുപറ്റം മുന്നോട്ട് വരും. ഭൂരിപക്ഷത്തിന്‌ എന്താണ്‌ നല്ലതെന്ന് വെച്ചാ അത് ചെയ്യാന്‍ ഗവര്മെന്റിന്‌ ശേഷിയുമില്ല.

ഇക്കാസോ said...

ആ വണ്ടി വലിക്കുന്ന കുട്ടിയുടെ അവസ്ഥ ആലോചിച്ചിട്ട് സങ്കടം വരുന്നു. അവനെക്കൊണ്ട് ആ ഭാരപ്പെട്ട പണി ചെയ്യിക്കുന്നതിനെതിരെ പ്രതികരിക്കാന്‍ ആരുമില്ലേ ചെന്നൈയില്‍? അതല്ലേ ഈ പടം ഉയര്‍ത്തുന്ന പ്രസക്തമായ ചോദ്യം? അല്ലാതെ പാടവരമ്പത്തുകൂടെ മാവിനു കല്ലെറിഞ്ഞ് നടന്ന മുതിര്‍ന്നവരുടെ ഓര്‍മ്മകള്‍ നഷ്ടപ്പെടുന്ന വിധം ഇന്നത്തെ കുട്ടികളുടെ ജീവിതരീതിയില്‍ വന്ന മാറ്റമാണോ ചര്‍ച്ച ചെയ്യപ്പെടേണ്ടത്?

യാരിദ്‌|~|Yarid said...

:)

ബഷീര്‍ വെള്ളറക്കാട്‌ said...

>>കടവന്‍

നിയമങ്ങളുടെ അപര്യാപ്തതയല്ല അടിസ്ഥാന കാരണം എന്ന് തോന്നുന്നു..

നല്ലത്‌ ഭൂരിപക്ഷം ആഗ്രഹിച്ചാലും ന്യൂനപക്ഷം ആഗ്രഹിച്ചാലും നിവര്‍ത്തിക്കുവാന്‍ ആര്‍ജ്ജവമില്ലാത്ത ഭരണാധികാരികളും അവര്‍ ക്കൊത്ത ജനങ്ങളും ആണു വിഷയം..

പിന്നെ കുട്ടികളെ ഗിനിപ്പന്നികളെപ്പോലെയാണു ചിലരെങ്കിലും കാണുന്നത്‌..

>>ഇക്കാസോ ..

തീര്‍ച്ചയായും.. താങ്കളുടെ വീക്ഷണത്തിനോട്‌ യോജിക്കുന്നു.. നഷ്ടമാകുന്ന ജീവസുറ്റ ബാല്യം അതിനൊപ്പം കൂട്ടി വായിച്ചുവെന്ന് മാത്രം.. നന്ദി.. ആരുടെയെങ്കിലുമൊക്കെ മനസ്സില്‍ ഒരു ചെറു സ്ഫുരണം ഉണ്ടാക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു

ഓ.ടോ.. ഇക്കാസോയും പിക്കാസോയും തമ്മില്‍ എന്തെങ്കിലും (വെറുതെ ഒരു ചോദ്യം )


>> യാരിത്‌.

യാരിത്‌ ? :)

Related Posts with Thumbnails