Wednesday, April 30, 2008

മാള്‍ ഓഫ്‌ ദുബായ്‌

ദുബായില്‍ *ഞാന്‍ പണിയിപ്പിക്കുന്ന ചെറിയ ഷോപ്പിംഗ്‌ മാളിന്റെ

ഫോട്ടോയും ചില വിവരങ്ങളും താഴെ.. • പേര്‌ : മാള്‍ ഓഫ്‌ ദുബായ്‌


 • ഏരിയ = 560 000 m2


 • ഷോപ്പുകള്‍ക്കായി 360 000 M2 ഏരിയ.


 • ലോകാത്തിലെ ഏറ്റവും വലിയ മാളായ ചൈനയിലെ ഡൊങ്ക്വാന്‍ DONGUAN MALL IN CHINA മാളിനേക്കാള്‍ വലുത്‌


 • പ്രൊജക്റ്റ് കോസ്റ്റ്‌ = 2600 മില്ല്യന്‍ ദിര്‍ ഹം


 • ഷോപ്പുകള്‍ 1400


 • കാര്‍ പാര്‍ക്ക്‌ 16000


 • 50 ഫുഡ്ബോള്‍ സ്റ്റേഡിയത്തിനു സമം ഇതിന്റെ വിസ്തീര്‍ണ്ണം


 • ഒളിമ്പിക്‌ സ്കയിംഗ്‌വലിയ 3 നിലകളുള്ള അക്വാറിയം


 • സീ ഫുഡ് റെസ്റ്റോറന്റുകള്‍


 • ഗോള്‍ഡ്‌മാര്‍ക്കറ്റ്‌ 25331 m2 ഏരിയ


 • 350 ഡിസ്പ്ലേ മോണിറ്ററുകള്‍


 • പ്രതീക്ഷിക്കുന്ന വരുമാനം = 500 മുതല്‍ 700 മില്ല്യണ്‍ ദിര്‍ഹം ഒരു വര്‍ഷത്തില്‍ ( അഥവാ 5 വര്‍ഷത്തിനുള്ളില്‍ ഇന്‍ വെസ്റ്റ്‌ മെന്റ്‌ കോസ്റ്റ്‌ തിരിച്ചു പിടിക്കുമെന്ന് )


 • പ്രതീക്ഷിക്കുന്ന സന്ദര്‍ശകരുടെ എണ്ണം = 35 മില്ല്യണ്‍ ഒരു വര്‍ഷത്തില്‍


 • ‍ഏറ്റവും നല്ല ഡിസൈന്‍ അവാര്‍ഡ്‌ നേടി


 • ദുബായ് ട്രേഡ്‌ സെന്ററിനു അടുത്താണീ മാള്‍ ...

=======================================


അടിക്കുറിപ്പ്‌ അഥവാ അടി കിട്ടാതിരിക്കാനുള്ള കുറിപ്പ്‌..


*ഞാന്‍ പണിയിപ്പിക്കുന്ന എന്നതിനു ഒരു തിരുത്ത്‌.. *ഞാന്‍ ജോലി ചെയ്യുന്ന സി.സി.സി കമ്പനി അല്‍-ഗാന്ധി കമ്പനിയുമായി ( മഹാത്മാ ഗാന്ധിയല്ല ) സഹകരിച്ച്‌ പണിയുന്ന എന്ന് തിരുത്തി വായിക്കുക ..


ദുബായില്‍ ഉള്ളവര്‍ നേരില്‍ കണ്ടിരിക്കുമെന്ന കരുതുന്നു

16 പേര്‍ കാഴ്ച കണ്ട്‌ പറഞ്ഞത്‌:

ബഷീര്‍ വെള്ളറക്കാട്‌ said...

ദുബായില്‍ *ഞാന്‍ പണിയിപ്പിക്കുന്ന ചെറിയ ഷോപ്പിംഗ്‌ മാളിന്റെ
ഫോട്ടോയും ചില വിവരങ്ങളും

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ഇവിടെത്തെ ആദ്യത്തെ തേങ്ങ ഞാന്‍ ഉടക്കെട്ടെ!.........

പിന്നെ ഒരു കാര്യം ഇങ്ങനെ ഒ(ദു)രാഗ്രഹം മനസിലുണ്ടായിരുന്നെന്ന് ഇപ്പോഴാ മനസിലായത്‌

ബഷീര്‍ വെള്ളറക്കാട്‌ said...

സഗീറേെ...

താങ്ക്യൂ..
പിന്നെ.. സഗീറിനൊക്കെ എന്തെങ്കിലും പണി തരാമെന്ന് കരുതിയാ ഇതൊക്കെ ഞാന്‍ കെട്ടിപ്പൊക്കുന്നത്‌.. അതിനും സമ്മതിക്കില്ല അല്ലേ..

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

മാഷേ..........
ഇള്ള പണിതന്നെ ധാരാള്ളമാ.......ജീവിച്ചുപോട്ടേ.......ആ പിന്നെ നാട്ടില്‍ കുറച്ചു കൂട്ടുകാരുണ്ട്‌ പണിയൊന്നു ചെയ്യാതെ നടക്കുന്നവര്‍ അവര്‍ക്ക്‌ ഒരു പണി പണിയാനായാല്‍ നന്നായിരുന്നു!.

തറവാടി said...

പണി നടക്കുന്ന ചില പ്രോജക്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിടുന്നത് കുറ്റകരമാണ് , N.D.A. സൈന്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഭീമമായ തുക നഷ്ടപരിഹാര്‍മായി കൊടുക്കേണ്ടിവരും.

കണ്ണൂസ്‌ said...

തറവാടി എഴുതിയതു തന്നെ:

ബഷീര്‍ പ്രൊജക്റ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആള്‍ ആണെങ്കില്‍ ഈ പോസ്റ്റ് ഡിലീറ്റ് ചെയ്തേക്കൂ.

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

പേടിപ്പിക്കാതെ പോകാന്‍ പറ മാഷെ..പിന്നെ മാഷിന്‌ പേടീണ്ടങ്കെ!.....ഞാനൊന്നും പറയണില്ല!.

ബഷീര്‍ വെള്ളറക്കാട്‌ said...

> സഗീര്‍,
പണിയില്ലാത്തവര്‍ പണിയുള്ളവര്‍ക്കിട്ട്‌ പണിയുന്നത്‌ നോക്കണേ..

പിന്നെ എനിക്ക്‌ പേടിയൊന്നുിമില്ല ( ഒരു ഉള്‍ ഭയം .. അതിനെ പേടിയെന്ന് വിളിച്ച്‌ ആക്ഷേപിക്കരുത്‌..

> തറവാടി,
മാഫി മുഷ്കില്‍.. ഇത്‌ കമ്പനി ബുള്ളറ്റിനില്‍ വന്ന വിവരങ്ങള്‍ വെച്ചാണു പോസ്റ്റിയത്‌..

>കണ്ണൂസ്‌
തറവാടിയുടെയും കണ്ണൂസിന്റെയും ക്രിയാത്മകമായ ഇടപെടലുകള്‍ക്ക്‌ നന്ദി...

ഇവരൊക്കെ നല്ല മനുഷ്യര്‍ തന്നെ (ആത്മഗതം )

കുറുമാന്‍ said...

ഇപ്പോള്‍ ജബലലിയീല്‍ നിന്നും അല്‍ഖൈല്‍ റോഡ് വഴി, മാള്‍ ഓഫ് ദുബായ് വഴികട്ട് ചെയ്ത് സബീല്‍ ക്ലബ്ബ് വഴി, ഷെയ്ക്ക് പാലസ് വഴി കരാമയിലേക്കെങ്ങിനെയായാലും ഒരു മണിക്കൂര്‍ പത്ത് മിനിറ്റിലെത്താന്‍ കഴിയുന്നുണ്ട്. ഈ മാള്‍ പണികഴിഞ്ഞാല്‍ ഇതിലൂടെയുള്ള വരവ് നിലക്കും. പിന്നെ ഈ റോഡും ഷെയ്ഖ് സായിദ് റോഡും സമാസമം. എന്റെ ഗതി അതോ ഗതി?

നന്ദി ഈ ചിത്രങ്ങള്‍ക്ക്, വിവരങ്ങള്‍ക്ക്, ഈ ഭയപെടുത്തലിന്.

ബഷീര്‍ വെള്ളറക്കാട്‌ said...

കുറുമാന്‍

സങ്കടം വായിച്ചു..

എന്തു ചെയ്യാം.. തുടങ്ങി.. ഇനി ഒരു വഴിക്കാക്കിയല്ലാതെ വേറൊരുമാര്‍ഗമില്ല.. ട്രെയിന്‍ വന്നാല്‍ തീരുമോ പ്രശനം ?

എല്ലാം ശരിയാവും.. നന്ദിക്ക്‌ താങ്ക്സ്‌ തിരിച്ച്‌ തരുന്നു..

പ്രവീണ്‍ ചമ്പക്കര said...

കെട്ടിടം നിങ്ങടെ ആണ് എന്നു കണ്ടപ്പോള്‍, ഒരു മുറുക്കാന്‍ കട നടത്താന്‍ ഇട കിട്ടുമോ എന്നു ചോദിക്കാന്‍ വന്നതാ......അപ്പോ‍ പറയുകാ..നിങ്ങടെ അല്ലാ എന്ന്....എന്താ ഇപ്പം ചെയ്യുക....

ശിവ said...

അമ്പമ്പോ...

ബഷീര്‍ വെള്ളറക്കാട്‌ said...

> പ്രവീണ്‍ ചമ്പക്കര
ഇവിടെ ബംഗാളികള്‍ തന്നെ ധാരാളമുണ്ട്‌ മുറുക്കിത്തുപ്പി നാശകോശമാക്കാന്‍.. ചമ്പക്കരനിന്നുള്ള മുറുക്കാന്‍ കടക്കാരനു തത്ക്കാലം സ്കോപ്പില്ല..

> ശിവാ..
അത്ഭുതങ്ങളുടെ കലവറയാണു അതിനുള്ളില്‍ .. തലയില്‍ നിന്ന് കയ്യെടുത്തോ.. ?

ബൈജു സുല്‍ത്താന്‍ said...

ഇവിടെ കുറച്ചു സ്ഥലം ഒഴിച്ചിട്ടേക്കണം..എനിക്കൊരു തട്ടുകട തുടങ്ങാനാണ്‌.
"ബ്ലോഗേഴ്സ് തട്ടുകട"

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

ദുബായിയുടെ പ്രൌഡി ലോകമറിയ്യട്ടെ

ബഷീര്‍ വെള്ളറക്കാട്‌ said...

>ബൈജു സുല്‍ത്താന്‍
സ്ഥലം തരാം.. തട്ടു കടയെന്ന് പറഞ്ഞ്‌ തുടങ്ങി. പിന്നെയത്‌ തട്ടിപ്പു കടയാക്കരുത്‌..

>അനൂപ്‌ എസ്‌. നായര്‍ കോതനെല്ലൂര്‍,
ദുബായുടെ പ്രൌഡി യോടൊപ്പം മലയാളികളില്‍ ചിലര്‍ റൌഡികളായും വിലസുന്നു ദുബായില്‍... മൊത്തം മലയാളികള്‍ക്ക്‌ പാരയായി മാറാതിരിക്കട്ടെ..

Related Posts with Thumbnails