Saturday, May 17, 2008

ദുബായില്‍ ഒരു ബെഡ്‌ റൂം താഴ്ന്ന വരുമാനക്കാര്‍ക്ക്‌ dubai bed room


Dhs. 15,636,000 /- only
നോക്കൂ.. ഇത്രയും റീസണബില്‍ ആയ വിലയ്ക്ക്‌ നിങ്ങള്‍ക്ക്‌ എവിടെ നിന്ന് ഒരു റൂം കിട്ടും (താഴ്ന്ന വരുമാനക്കാര്‍ക്ക്‌ എന്നത്‌ കൊണ്ട്‌ ഉദ്ധേശിക്കുന്നത്‌ വരുമാനത്തിന്റെ ഭാരം കൊണ്ട്‌ ‍ ഭൂമിയിലെേക്ക്‌ താഴ്ന്ന് പോയ്കൊണ്ടിരിക്കുന്നവര്‍ എന്നാണുദ്ധേശിക്കുന്നത്‌..) അവരെ രക്ഷപ്പെടുത്താന്‍ റിയലായുള്ള ഒരു വഴി.എത്രയും വേഗം ബുക്ക്‌ ചെയ്യൂ.. നാളെയാവാം മറ്റന്നാളാവാം അല്ലെങ്കില്‍ മറ്റൊരാള്‍ ബുക്ക്‌ ചെയ്ത്ട്ടാവാം എന്ന് കരുതി മടിച്ചു നിന്നാല്‍ നഷ്ടപ്പെടുന്നത്‌ ദുബായില്‍ ഒരു ബെഡ്‌ റൂം..

16 പേര്‍ കാഴ്ച കണ്ട്‌ പറഞ്ഞത്‌:

ബഷീര്‍ വെള്ളറക്കാട്‌ said...

മടിച്ചു നിന്നാല്‍ നഷ്ടപ്പെടുന്നത്‌ ദുബായില്‍ ഒരു ബെഡ്‌ റൂം

അനില്‍ശ്രീ... said...

അത് വാടക അല്ല ബഷീറെ.. മൊത്തക്കച്ചവടമാ,,,

ബഷീര്‍ വെള്ളറക്കാട്‌ said...

ശരിയാണു അനില്‍ശ്രീ.. ഒരു നിശ്ചിത കാലയളവിലേക്കുള്ള വില്‍പന മാത്രം.. എന്നാലും വാടക എന്നത്‌ മാറ്റി വില എന്നാക്കുന്നതാണ്‌. നന്ദി..

പ്രിയ said...

ദുബായില് ഇന്റര്നാഷണല് സിറ്റിയില് 700,000 നു കിട്ടും 1 ബെഡ് റൂം അപാര്ട്ട്മെന്റ്റ്. 350,000 ക്ക് ഉള്ള പ്രോജെക്റ്റും ഉണ്ട്. ഡീറ്റെയ്ല്സ് വേണോ?

(ചുമ്മാ ആളെ മക്കാറാക്കല്ലേ .ലോകത്തെ ഏറ്റവും പൊക്കമുള്ള കെട്ടിടത്തില് താമസിക്കാന് തല്ക്കാലം കണ്ണ് വക്കേണ്ട :p)

കുറുമാന്‍ said...
This comment has been removed by the author.
കുറുമാന്‍ said...

ദുബായ് ലാന്റില്‍ 596 സ്ക്ക്വയര്‍ ഫീറ്റ് വീട് 2009 ഡിസംബറില്‍ പൊസഷന്‍.


15% അടച്ചു കഴിഞ്ഞു. അടുത്ത ഗഡു 10% ജൂണ്‍, പിന്നത്തെ പത്ത് 10% ആഗസ്റ്റ്

വില്പന വില 501000 (അഞ്ച് ലക്ഷത്തി പതിനായിരം) വേണ്ടവര്‍ ബന്ധപെടുക

പ്രവീണ്‍ ചമ്പക്കര said...

ബഷീര്‍, പ്രിയ: ദൂബായ് ഇപ്പോള്‍ തഴ്ന്ന വരുമാനക്കാര്‍ക്കുള്ള സ്ഥലം ആണന്നു ആരാ പറഞ്ഞെ? അവര്‍ വേണമെങ്കില്‍ വല്ല പാര്‍ക്കിലൊ ഗള്‍ഫ് ന്യൂസിലൊ( പത്രം വിരിച്ചു അതില്‍ കിടക്കുന്ന കാര്യം ആ‍ണ് കേട്ടോ) കയറികിടന്നോണം. പിന്നെ ഇടത്തരം കുടുംബം , അവര്‍ക്കാണ് അജുമാനു അപ്പറത്തേക്കുള്ള സ്ഥലങ്ങള്‍.കാശില്ലാത്തവന്‍ ദുബായിക്കു പുറത്ത്..പെരുന്തച്ചന്‍ പറഞ്ഞപോലെ ആണു ഇപ്പൊള്‍ ദുബായ്..ഒരു വിഗ്രഹം ഉണ്ടാക്കി കഴിഞ്ഞാല്‍ തച്ചനു പിന്നെ അവിടെ കാര്യം ഒന്നും ഇല്ല. പിന്നെ അതു തൊടു അശുദ്ധി വരുത്താതെ പോകുന്നതാണ് നല്ലതു.

Rare Rose said...

എന്റമ്മോ...,ഇതു താഴ്ന്ന വരുമാനക്കാര്‍ക്ക് പറ്റിയത് തന്നെ....:)..അങ്ങനെയെങ്കിലും വരുമാനം കൂടിക്കൂടി ഭൂമിയിലേക്ക് താഴ്ന്ന അവരെ ആകാശത്തിലേക്ക് ഉയര്‍ത്താമല്ലോ....:)

കുഞ്ഞന്‍ said...

ദുബായിലുള്ള ഇന്ത്യാക്കാര്‍ക്ക് ചിലപ്പോള്‍ അവിടെ ഒരു ഫ്ലാറ്റെടുക്കാന്‍ പറ്റീന്നു വരില്ല പക്ഷേങ്കി കേരളത്തീന്നുള്ള രാഷ്ട്രീയക്കാര്‍ അവരുടെ പേരിലല്ലെങ്കിലും‍ ബിനാമി പേരില്‍ ധാരാളം ഫ്ലാറ്റുകള്‍ വാങ്ങിക്കൂട്ടും, പിന്നെ ചില സ്വാമി മാരും...!

ശിവ said...

താഴന്ന വരുമാനക്കാര്‍ എന്നതിന്റെ നിര്‍വചനം നന്നായി....

Ranjith chemmad said...

കുറച്ച് കുറഞ്ഞോന്നൊരു സംശയം,

ഞാനൊന്ന് Book ചെയ്തു.
സ്ഥിരമായി നില്‍ക്കാനൊന്നും അല്ലാ,
വെറുതേ ആ വഴി പോകുമ്പോള്‍ ഒന്ന് കേറി റെസ്റ്റ് ചെയ്യാലോ..
Bzy യാണേ.......

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

ഇവിടെ മനോരമ കിട്ടുവോ ബഷീറക്കാ
എങ്കില്‍ ആ ഷെക് സായി റോഡിന്റെ സൈഡിലേങ്ങാന്‍ ഞാന്‍ വിരിച്ചു കിടന്നോളാം

ബഷീര്‍ വെള്ളറക്കാട്‌ said...

>പ്രിയ,
പ്രിയയെ ഞാന്‍ എന്തിനു മാക്രിയാക്കണം ? അല്ല മക്കാറാക്കണം ? പിന്നെ ഡീറ്റൈലു അയച്ച്‌ ഭീഷണിപ്പെടുത്തണ്ട.. ഞാന്‍ ആ കണ്ണ്‍ മാറ്റിവെച്ചു.

>കുറുമാന്‍,
താങ്കള്‍ ആളു ചില്ലറക്കാരനല്ലെന്ന് മനസ്സിലായി.. എനിയ്ക്കീ ചെറിയ വിലക്കുള്ളതിലൊന്നും താത്പര്യമില്ല..

>പ്രവീണ്‍ ചമ്പക്കര,
വാസ്തവം..
രാഷ്ട്ര പിതാവ്‌ (ശൈഖ്‌ സായിദ്‌ ) പോയതിനു ശേഷം കാര്യങ്ങളൊക്കെ കീഴ്മേല്‍ മറിഞ്ഞപോലെ തോന്നുന്നു.. പിന്നെ പോറ്റമ്മ നാട്ടില്‍ നിന്നും പെറ്റമ്മ നാട്ടിലേക്കുള്ള ഒരു മടങ്ങള്‍ .. ഇന്നല്ലെങ്കില്‍ നാളെ..!! അതിനായി നമുക്ക്‌ പേപ്പര്‍ വിരിച്ച്‌ തത്ക്കാലം തല ചായ്ക്കാം..

ബഷീര്‍ വെള്ളറക്കാട്‌ said...

>റെയര്‍ റോസ്‌,
ഇങ്ങിനെയൊക്കെയല്ലേ പാവപ്പെട്ട പണക്കാരെ സഹായിക്കാന്‍ പറ്റൂ..
ഇതൊന്നും ഇവിടെ റെയര്‍ അല്ലാട്ടോറോസേ.. കുറുമാന്റെയും പ്രിയയുടെയുമൊക്കെ കമന്റ്‌ കണ്ടില്ലേ..

>കുഞ്ഞന്‍
കര്‍ക്റ്റ്‌..
കഴിഞ്ഞമാസം കൊടുങ്ങല്ലൂര്‍ നിന്ന് സുഹ്യത്തിന്റെ ജേഷ്ടനും രണ്ട്പേരും റൂമില്‍ വന്നിരുന്നു. വിസിറ്റിംഗ്‌.. ചുമ്മാ.. ദുബായില്‍ രണ്ട്‌ മൂന്ന് ബില്‍ഡിംഗ്‌ എടുത്തിട്ടുണ്ട്‌ .. അതിന്റെ ചില കടലാസു വര്‍ക്കുകള്‍ക്കായി വന്നതാണു.. ഞാന്‍ ഒരു ഗ്ലാസ്‌ വെള്ളം കുടിച്ച്‌ ഉറങ്ങാന്‍ പോയി..

>ശിവ..
ഇനിയും നിര്‍വചനങ്ങള്‍ മാറി മാറി വരും..
OTപുതിയ ഫോട്ടോ നല്ല ഗ്ലമറുണ്ടല്ലോ ( എന്റെ അത്രയും ഇല്ല )

ബഷീര്‍ വെള്ളറക്കാട്‌ said...

>രഞ്ജിത്‌ ചെമ്മാട്‌,
നിങ്ങളൊക്കെ തന്നെയാ.. ഈ തുക്കാടാ റൂമിനൊക്കെ വില കൂട്ടുന്നത്‌..
അനൂപിനെ കണ്ട്‌ പഠിക്കണം..

>അനൂപ്‌ എസ്‌. നായര്‍ കോതനെല്ലൂര്‍
മനോരമ തന്നെ വേണോ ? മാത്യഭൂമിയായാലും മതിയല്ലോ..
സംഘടിപ്പിക്കാം.. ഒരു പീസ്‌ എനിയ്ക്കും..

================
എല്ലാവര്‍ക്കും നന്ദി...

ഉപാസന | Upasana said...

Bhai,

Many thanks for your Presence in my favorite blog "ente upasana".

And iam not active nowadays. Will insert a reply comment there only after some days.

Your presence is welcome
:-)
Upasana

Related Posts with Thumbnails