Wednesday, June 11, 2008

അപൂര്‍വ്വമായ കാഴ്ച

-1-


മുമ്പൊക്കെ തൊടികളില്‍ ഭീമന്‍ വാഴക്കുലകള്‍ ഉണ്ടാവുമായിരുന്നു.. കാഴ്ചക്കുലകളായി മാര്‍ക്കറ്റില്‍ അതിനു മോഹവില കിട്ടുകയും ചെയ്യും. ഇന്ന് പക്ഷെ ഈ കാഴ്ച അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം എന്ന് പറയാതെ വയ്യ.


ഭൂമിയുടെ ഗര്‍ഭപാത്രത്തില്‍ രാസവളങ്ങള്‍ കുത്തിവെച്ച്‌ ഇനി പിറക്കാനിരിക്കുന്ന ബ്രൂണങ്ങളെയും വഴിയില്‍ വെച്ച്‌ തന്നെ ബീജങ്ങളെയും വരെ ഇല്ലാതാക്കിയതിന്റെ പരിണിത ഫലമായി കരുത്തരായ മക്കള്‍ക്ക്‌ ജന്മം നല്‍കാനാകാതെ കണ്ണീര്‍ വാര്‍ത്ത്‌ വാര്‍ത്ത്‌ വിണ്ടു കീറിയ കവിളുമായി കേഴുന്നവളുടെ നൊമ്പരം ... ആ നൊമ്പരത്തെ ഇല്ലാതാക്കാന്‍ നാം വീണ്ടും അവളുടെ വായില്‍ പ്ലാസ്സിക്‌ ഭക്ഷണം കുത്തിനിറച്ച്‌ ഇടയ്ക്കൊന്ന് കരയാന്‍ പോലൂം സമ്മതിക്കാതെ... !!


e-മെയിലില്‍ കിട്ടിയതാണു.. ആരുടെ വീട്ടു വളപ്പിലാണിത്‌ എന്ന് ആര്‍ക്കെങ്കിലും അറിവുണ്ടെങ്കില്‍ എഴുതുക. പിന്നെ കപ്പയും മോഷ്ടിച്ച്‌ ഇത്‌ വഴിവരുന്നവര്‍ ഈ കുല വെട്ടരുത്‌ പ്ലീസ്‌.. അതവിടെ നിന്ന് മൂത്ത്‌ പഴുക്കട്ടെ.. പറന്ന് പോയ കിളികള്‍ മടങ്ങി വരട്ടെ.. അതിന്റെ കൊതിപ്പിക്കുന്ന മണം കേട്ട്‌..


-2-

പ്രിയംവദ അയച്ചു തന്ന പിസാങ്ങ്‌ സെറിബു ചിത്രം

അവരുടെ വാക്കുകള്‍ :
(ഇതു മലേഷ്യയിലെ മലാക്കയിലെ ഒരു ചെറിയ സൂവില്‍ നിന്നും വര്‍ഷങ്ങളുക്കു മുന്‍പു എടുത്തതാണു..exact location ഓര്‍മയില്ല )

പിസാങ്ങ്‌ സെറിബു വിനെ പറ്റി കൂടുതല്‍ കേരള ഫാര്‍മര്‍ പൊക്കിയെടുത്ത്‌ തന്ന ലിങ്ക്‌
ഇവിടെ

49 പേര്‍ കാഴ്ച കണ്ട്‌ പറഞ്ഞത്‌:

ബഷീർ said...

കപ്പയും മോഷ്ടിച്ച്‌ ഇത്‌ വഴിവരുന്നവര്‍ ഈ കുല വെട്ടരുത്‌ പ്ലീസ്‌.. അതവിടെ നിന്ന് മൂത്ത്‌ പഴുക്കട്ടെ.. പറന്ന് പോയ കിളികള്‍ മടങ്ങി വരട്ടെ.. അതിന്റെ കൊതിപ്പിക്കുന്ന മണം കേട്ട്‌..

ബൈജു സുല്‍ത്താന്‍ said...

എനിക്കു വയ്യ

ശ്രീ said...

ബഷീര്‍ക്കാ......

“പിന്നെ കപ്പയും മോഷ്ടിച്ച്‌ ഇത്‌ വഴിവരുന്നവര്‍ ഈ കുല വെട്ടരുത്‌ പ്ലീസ്‌...”

ഇത് എന്നെ ഉദ്ദേശ്ശിച്ചാണ്, എന്നെ തന്നെ ഉദ്ദേശ്ശിച്ചാണ്, എന്നെ മാത്രം ഉദ്ദേശ്ശിച്ചാണ്.

എന്നാലും... ഇത്രയും പോന്ന ഒരു കുല കണ്ട സ്ഥിതിയ്ക്ക് എന്റെ നാട്ടു ചിത്രങ്ങളില്‍ നിന്ന് ആ വാഴക്കുല അങ്ങ് എടുത്തു മാറ്റുന്നതായിരിയ്ക്കും ഭേദം ല്ലേ?
;)

സുല്‍ |Sul said...

ഈ മെയിലെനിക്കുകിട്ടിയില്ലല്ലൊ.
ബൈജുവേ എനിക്കും വയ്യ.
-സുല്‍

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...
This comment has been removed by the author.
മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഇവിടെയും കണ്ടു

മൂര്‍ത്തി said...

:)

Unknown said...

എന്റമ്മോ ഈ വാഴ ബഷീക്കാന്റെ വീട്ടിലാണോ
അല്ല അതു വഴി വന്നാല്‍ അടുത്തമാസം നാട്ടില്‍
കാര്‍ഷികമേളയുണ്ട്

ബഷീർ said...

ബൈജു സുല്‍ത്താന്‍
സുല്‍


വയ്യെങ്കില്‍ അവിടിരുന്നോളൂ.. പക്ഷെ ആ കുലയില്‍ കൈവെക്കരുത്‌.

സഗീര്‍

ഇത്‌ വെട്ടി കൊണ്ട്‌ വന്ന് ഇവിടെ വെച്ചതിനു ശേഷമാണു അത്‌ കണ്ടത്‌..


ശ്രീ,

ഇത്‌ ഞാന്‍ ശ്രീയുടെ പറമ്പില്‍ നിന്ന് അടിച്ച്‌ മാറ്റിയതാണെന്ന് ആരും അറിഞ്ഞിട്ടില്ല.. ആ സ്ഥിതിയ്ക്ക്‌ ഒരു കോമ്പ്രമൈസ്‌ ആവാം.. ശ്രീ പറഞ്ഞത്‌ ഞാനങ്ങ്‌ സമ്മതിച്ചുതരാതിരിക്കാന്‍ മാത്രം അഹങ്കാരമൊന്നുമെനിക്കില്ല..

മൂര്‍ത്തി,

എന്താ ഒരു ചിരി.. !

അനൂപ്‌

എന്റെ വീട്ടിലെയല്ല..
പിന്നെ കാര്‍ഷികമേളയിലേക്ക്‌ ഇതെങ്ങിനെ എത്തിക്കും ?
ഈ കുല എവിടെയെന്നറിഞ്ഞിരുന്നെങ്കില്‍ .. !!

ശ്രീ യും കൂട്ടരും കപ്പയുമായി കാര്‍ഷിക മേളയ്ക്ക്‌ എത്തുന്നുണ്ടെന്ന് കേട്ടു.

ജിജ സുബ്രഹ്മണ്യൻ said...

അല്ല ബഷീറിക്കാ ഒരു ഡൌട്ട്...........ചോദിച്ചോട്ടെ
അല്ല വേറൊന്നും അല്ല ഈ കല്ലുവാഴ കല്ലുവാഴ എന്നു പറയുന്ന സാധനം ഈ വാഴയുടെ അനിയനോ ചേട്ടനോ മറ്റോ ആണോ ????

ഫസല്‍ ബിനാലി.. said...

ശ്രീയുടെ ശ്രദ്ധക്ക്.. മടിയില്‍ ഭാരമുള്ളവനെ വഴിയില്‍ ഭയമുണ്ടാകൂ ദേ ഇങ്ങോട്ടൊന്നു നോക്ക്യേ

Typist | എഴുത്തുകാരി said...

അപൂര്‍വ്വവും അത്ഭുതകരവുമായ കാഴ്ച്ച തന്നെ.

ബഷീർ said...

കാന്താരിക്കുട്ടി,

കല്ലുവാഴ അനിയനും ചേട്ടനുമൊന്നുമല്ല.. കല്ലു എന്ന കല്ല്യാണിചേച്ചിയുടെ വീട്ടില്‍ അലക്കു കല്ലിന്റെ അടുത്തു പൊട്ടി മുളച്ചുണ്ടായ വാഴയാണു.. ( സത്യം പറഞ്ഞാല്‍ എനിയ്ക്കറിയില്ല എന്ന് പറയാനുള്ള മടി കൊണ്ട്‌ പറഞ്ഞതാണു.. ആര്‍ക്കെങ്കിലും അറിയുമെങ്കില്‍ പറയൂ )
OT. kaanthaaris picture is super

ഫസല്‍,,

ശ്രീക്കുട്ടനിട്ട്‌ പാര പണിയല്ലേ.. അബദ്ധത്തില്‍ സംഭവിച്ചതല്ലേ.. ക്ഷമീ.


ടൈപ്പിസ്റ്റ്‌

ഇത്തരം കാഴ്ചകള്‍ ഇനിയു നമ്മുടെ നാട്ടില്‍ നിന്ന് വരട്ടെ എന്നാശിയ്ക്കാം

എല്ലാവര്‍ക്കു ഒരു കുല നന്ദി

Rare Rose said...

എന്റമ്മോ......ഇതൊരു വല്ലാത്ത കുല തന്നെ......!!!!...ശരിക്കും ഇങ്ങനത്തെ കുല ഉണ്ടായതാണോ..??

ബഷീർ said...

റെയര്‍ റോസ്‌,

ഇതൊരു വെരി റെയര്‍ വാഴക്കുലയാണു.. ഒറിജിനല്‍ കുല തന്നെ.. പക്ഷെ ബെര്‍ത്ത്പ്ലേസ്‌ ക്ര്യത്യമായി അറിയില്ല..

ജിജ സുബ്രഹ്മണ്യൻ said...

ബഷീറിക്കാ :- കന്മദം ന്നു പറയുന്ന സാധനം ഉണ്ടാക്കുന്ന കല്ലു വാഴ ഇതല്ലേ എന്നൊരു സംശയം എന്റെ മനസ്സീന്നു പോണില്ലാ..ആരേലും ഒരു മറുപടി തരണേ...........

ബഷീർ said...

ചിലപ്പോള്‍ കുട്ടന്‍ മേനോന്‍ , കേരള ഫാര്‍മര്‍ ഇവരില്‍ ആര്‍ക്കെങ്കിലും അതിനെ പറ്റി അറിയുമായിരിക്കും..

കപ്പയെപറ്റിയാണെങ്കില്‍ ശ്രീയോട്‌
ചോദിയ്ക്കാമായിരുന്നു..

കുഞ്ഞന്‍ said...

ഓ.ടോ.

കാന്താരിക്കുട്ടി.. കന്മദം എന്നു പറയുന്നത് കരിങ്കല്ലില്‍ നിന്നൂറിവരുന്ന ഒരു തരം പദാര്‍ത്ഥം ആണെന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്

ബഷീർ said...

കല്ലു വാഴ ഒരു പച്ചമരുന്നാണെന്ന് പറയുന്നു. അത്‌ കല്ലിനു മുകളിലാണത്രെ സാധാരണ വളരുന്നത്‌ . അതിനാലാവാം കല്ലുവാഴ എന്ന പേരു വന്നത്‌.

കന്മദത്തിന്റെ കാര്യം കുഞ്ഞന്‍ പറഞ്ഞത്‌ തന്നെയാണു ശരിയെന്ന് തോന്നുന്നു. നമ്മുടെ നാട്ടില്‍ ഉണ്ടാവാറുണ്ടോ എന്നറിയില്ല

ജിജ സുബ്രഹ്മണ്യൻ said...

ബഷീറിക്കാ : ഒരു പക്ഷേ കുഞ്ഞന്‍ ചേട്ടന്‍ പറഞ്ഞതായിരിക്കും ശരി.പക്ഷേ ഞാന്‍ ഇടുക്കിയില്‍ ജോലി ചെയ്യുന്ന സമയത്തു ജോലിയുടെ ഭാഗമായി ഒരു കര്‍ഷകന്റെ വീട്ടില്‍ പോയി.അവിടെ ഇതു പോലെ ഒരു വാഴ നില്‍ക്കുന്ന കണ്ടു..അതിനു നിറയെ ഇലകളും കുലയില്‍ നിറ്യെ കായകളും ആയിരുന്നു..അന്നു ആ ചേട്ടന്‍ പറഞ്ഞു ഇതു കല്ലുവാഴ ആണ്..ഇതില്‍ നിന്നാണ് കന്മദം ഉണ്ടാക്കുന്നതു എന്ത്..ഇലകള്‍ സാധാരണ വാഴയുടെ ഇലകള്‍ പോലെ അല്ല..അല്പം നീളം കൂടിയിട്ടാണ്..ആ വാഴക്കുല പോലെ തോന്നി എനിക്കു ഈ കുലയും..അതു കൊണ്ടാ സംശയം ചോദിച്ചെ കേട്ടോ...

asdfasdf asfdasdf said...

കന്മദമൊന്നുമല്ല. കന്മദം കല്ലില്‍ നിന്നൂറിവരുന്നതല്ലേ ?
ഒരു കുല. അത്രേ എനിക്കും അറിയൂ. കൃഷി ഇഷ്ടമാണെങ്കിലും കേരളഫാര്‍മര്‍ പോലെ ഒരു കര്‍ഷകനൊന്നുമല്ല ഞാന്‍.

ഗൗരിനാഥന്‍ said...

ഇപ്പോഴും കിളികള്‍ ക്കായി ഒരു കുല മാറ്റി വെക്കുന്ന ഒരമ്മയുടെ മകളാണ് ഞാന്‍, കൃതിമ വളങ്ങള്‍ എന്തെന്നറിയാത്ത ഇത്തിരി മണ്ണിന്റെ അവകാശി... വളരെ സന്തോഷം , ഇത്തരമൊരു കാഴ്ച കാണാന്‍ പറ്റിയതില്‍.....

ബഷീർ said...

ഗൗരിനാഥന്‍,
താങ്കളുടെ കമന്റിനു നന്ദി
കിളികള്‍ക്കായി കാത്തുവെക്കുന്ന ഒരാളെ അവസാനം കണ്ടെത്തിയതില്‍ സന്തോഷം.. എന്തേ ആരും വരികളിലൂടെ പോയില്ല എന്ന് കരുതിയിരിക്കയായിരുന്നു.. കാഴ്ച കണ്ട്‌ . കാഴ്ചക്കപ്പുറം വായിച്ചതില്‍ ഒരിയ്ക്കല്‍ കൂടി നന്ദി.
ആ അമ്മയുടെ നന്മ മകളിലും ഉണ്ടാവുമെന്ന് കരുതട്ടെ..

അശ്വതി/Aswathy said...

എന്ത് വലിയ കുല !!! ബഷീര്‍ ,ഇതു ശരിക്കും ഉള്ളതാണോ?ആണെന്കില്‍ എങ്ങനെ ഇതു ഇങ്ങനെ ആയി?
കാന്താരിക്കുട്ടി ..കല്ലുവാഴ എന്ന് പേരു കൊടുത്തു ഞാന്‍ ഒരു വഴ നട്ടിരുന്നു.ചെറിയ ഒരു വാഴ.രണ്ടു - മുന്ന് അടി പോക്കമേ അതിന് കാണു. കുലയും വാഴയും ഒക്കെ ഒരു miniature size ഇല്‍. ചില പഴത്തില്‍ കല്ല്‌ കാണും.കാണാന്‍ നല്ല ഭംഗി ഉണ്ട്.
ഇനി വെറുതെ 'കല്ലുവാഴ' എന്ന് കള്ളാ പേരിട്ടു ഞാന്‍ തന്നെ അത് പത്ത് പ്രാവിശ്യം പറഞ്ഞു സത്യ പേരാക്കിയതാണോ എന്ന് നിശ്ചയം പോര..

Unknown said...

ചെക്കന്റെ ബ്ലോഗില്‍ ഒരു കുല കണ്ടല്ലോ മാഷേ.. ആര് ആരെ വിശ്വസിക്കും??
(എല്ലാരും ചേര്ന്നു കേരല്‍സ്. കോം നു പഠിക്കുവാണോ ഈശ്വര്‍ ജീ..)

ബഷീർ said...

കുട്ടന്‍ മേനോന്‍ ചേട്ടാ,

ക്യഷിയെ ഇഷ്ടപ്പെടുന്ന ആളായത്‌ കൊണ്ട്‌ ചോദിച്ചതാണു.. കന്മദം നമ്മുടെ നാട്ടില്‍ ഇല്ലെന്നാണു തോന്നുന്നത്‌.. കല്ലുവാഴ എന്ന് കേട്ടിട്ടുണ്ട്‌.. ഇത്രടെം വന്ന് അഭിപ്രായം അറിയിച്ചതില്‍ നന്ദി. ഫാര്‍മര്‍ക്ക്‌ റഫര്‍ ചെയ്ത്‌ കാന്താരിക്കുട്ടിയുടെ സംശയം തീര്‍ക്കാന്‍ പറ്റുമോ എന്ന് നോക്കട്ടെ..


അശ്വതി,

ഇത്‌ ഉള്ള കുലതന്നെ.. പക്ഷെ ജന്മസ്ഥലം ക്യത്യമായി അറിയില്ലെ.. പിന്നെ എങ്ങിനെ ഇത്‌ ഇങ്ങിനെയായി എന്നു ചോദിച്ചാല്‍ അങ്ങിനെയങ്ങായി എന്നാണു ഉത്തരം.. ഞാന്‍ ആ നാട്ടുകാരനല്ല.

മുരളിക,

ഞാനും കണ്ടിരുന്നു. സത്യായിട്ടും ഞാനിത്‌ അടിച്ചു മാറ്റിയതല്ല. ഒരാള്‍ പാര്‍സല്‍ അയച്ചു തന്നതാ..

keralafarmer said...

ഇത് ആരുടെ കുലയാണെന്നൊരു ടെസ്റ്റിംഗ്.

keralafarmer said...

അപ്പോള്‍ ഇവിടെനിന്ന് കുല മോഷണം പോയി. ഇനി ലിങ്കുകൂടി ടെസ്ശ്ശ് ചെയ്യട്ടെ.

ബഷീർ said...

കേരള ഫാര്‍മര്‍,

ടെസ്റ്റ്‌ ചെയ്യാന്‍ വേണ്ടി റ്റേസ്റ്റ്‌ ചെയ്ത്‌ കുല മാത്രമാക്കല്ലേ..

ഈ വക കുല വല്ലോം കിട്ടാറുണ്ടോ

keralafarmer said...

ബഷീറെ,
ഇത് ജനിതകമാറ്റത്തിന്റെ കാലമാണ്. 160 ലിറ്റര്‍ പാല്‍ കറക്കുന്ന പശു, 10 അടി ഉയരമുള്ള കുല ഇതൊക്കെ ആരോഗ്യത്തിന് നല്ലതാണെന്ന് വിശ്വസിക്കാന്‍ അല്പം പ്രയാസം. അതാണ് ടേസ്റ്റ് ചെയ്യാന്‍ കൂടാത്തത്. വെച്ചൂര്‍ പശുവും, ചെറിയ വാഴക്കുലയും തന്നെയാ നല്ലത്.

ബഷീർ said...

ക്യതിമമല്ലാത്തതൊന്നും കിട്ടാനില്ലാത്ത അവസ്ഥയില്‍ കിട്ടുന്നത്‌ തട്ടുക എന്ന അവസ്ഥയിലല്ലേ നമ്മളിപ്പോള്‍

മണ്ണില്‍ നിന്നും തനതായി വിളയുന്ന വിളകളുടെ രുചിയും ഗുണവും ഒരു ക്യതിമ ഉത്പന്നത്തിനും കിട്ടുകയില്ല.

പക്ഷെ.. പ്രക്യതിയുടെ വരദാനമെന്നപോലെ. സ്വഭാവികമായി തന്നെ അപൂര്‍വ്വമായി ഇത്തരം കനികള്‍ ഉണ്ടാവാറുണ്ടല്ലോ..

un said...

ഫോട്ടോഷോപ്പ് കൈയ്യിലുണ്ടെങ്കില്‍ യൂറിയയും ഫാക്റ്റം ഫോസും ഒന്നും വെണ്ട ഞാന്‍ ഇതിലും വലിയ കുല ഉണ്ടാക്കിത്തരാം :)

ബഷീർ said...

ദസ്തകിര്‍,

ഇത്‌ അങ്ങിനെ ഉണ്ടാക്കിയതാണോ.. അല്ലെന്നാണു തോന്നുന്നത്‌.. ആവോ.. ഒന്നും വിശ്വസിക്കാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്‌.. :)

ഒന്ന് ടെസ്റ്റ്‌ ചെയ്ത്‌ നോക്കിപറയൂ..

un said...

ഫോട്ടോഷോപ്പില്‍ ഇങ്ങനേയും വാഴ നടാം. പേരും അഡ്രസ്സുമൊന്നുമില്ലാതെ ഇങ്ങനെ മെയില്‍ കിട്ടുന്ന പൊട്ടത്തരങ്ങള്‍ വിശ്വസിച്ച് സമയം കളയാതെ സുഹൃത്തുക്കളെ. നാളെ ഈപടവും അതുഭ്ത ഇരട്ടവാഴക്കുലകള്‍ എന്നപേരില്‍ എനിക്കു തന്നെ കിട്ടാന്‍ സാധ്യതയുണ്ട്.

ബഷീർ said...

ദസ്തക്കിര്‍,

സംഗതി കൊള്ളാം... അഭിനന്ദനങ്ങള്‍
..
ഒറിജിനാലിറ്റി തോന്നിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.. :)

un said...

അഞ്ചു മിനിട്ട് കൊണ്ട് ചെയ്തതല്ലേ,ഷമി. സമയമെടുത്ത് ചെയ്താല്‍ ഭേദമാക്കാമായിരുന്നു/

ഏതു പോലീസുകാരനും ആരേയും കൂളായി പറ്റിക്കാമെന്നു പറഞ്ഞതാ!

:)

ജിജ സുബ്രഹ്മണ്യൻ said...

ബഷീറിക്കാ : ഈ വാഴയുടെ പേരു എനിക്കു കിട്ടി.ഇതൊരു മലയന്‍ വാഴ ആയ പിസാ‍ങ്ങ് സെറിബു എന്ന ഇനമാണ്.അതൊരു അലങ്കാര വാഴ ആയാണ് അറിയപ്പെടുന്നത്.ആനയുടെ തുമ്പിക്കൈ പൊലെ നീണ്ട കായകള്‍ നിറഞ്ഞ ഇനമാണ് ഇത്

പിന്നേയ് ഹ ഹ ഹ ഞാന്‍ ചോദിച്ച സംശയം കല്ലുവാഴ ആണൊ എന്നുള്ള സംശയം ..ഞാന്‍ തന്നെ പിന്‍ വലിച്ചു.കല്ലുവാഴ ഇതല്ല..കല്ലുവാഴയെ കുറിച്ച് ഒരു പോസ്റ്റ് ഞാന്‍ മനസ്സില്‍ ആലോചിക്കുന്നു

അപ്പോള്‍ പിസാങ്ങ് സെറിബു ഫോട്ടോഷോപ്പില്‍ ചെയ്തതാണ് എന്ന സംശയം ഒക്കെ അങ്ങു മാറ്റി വെക്കൂ.എല്ലാരും ഈ മലയന്‍ വാഴ ഓരോന്നു വീട്ടില്‍ നടൂ..............

ബഷീർ said...

കാന്താരിക്കുട്ടി..
വളരെ നന്ദി..

പിസാങ്ങ്‌ സെറിബു !! ഭയങ്കരന്‍ പേരു തന്നെ.. ഞാന്‍ വിശ്വസിക്കട്ടെ.. ? എവിടെ നിന്ന് പൊക്കിയെടുത്തു ഈ യമണ്ടന്‍ പേര`് ? ആരും കേള്‍ ക്കുന്നില്ലേ ?

പിന്നെ പിസാങ്ങ്‌ സെറിബു ഇന്‍ വെസ്റ്റ്‌മന്റ്‌ സ്കീം തുടങ്ങിയാലോ എന്ന് ഒരു ആലോചനയില്ലാതെയില്ല..

എന്തായാലും കല്ലുവാഴ പോസ്റ്റുമ്പോള്‍ ഒന്ന് അറിയിക്കണേ..

keralafarmer said...

പൊക്കിയെടുക്കാനാണോ പാട്. ഇതാ പിടിച്ചോ

Mr. K# said...

pisang seribu എന്നു ഗൂഗിളില്‍ ഇമേജ് സേര്ച്ച് ചെയ്തു നോക്കി. ഇതു പോലെ ഒരു പാടു ചിത്രങ്ങള്‍ കാണാം. അപ്പൊ ഇതു ഫോട്ടോഷോപ് വേലയാവാന്‍ വഴിയില്ല, ഒറിജിനല്‍ തന്നെയായിരിക്കും.

പ്രിയംവദ-priyamvada said...

kk,
ഞാന്‍ ഈ ഇനം മലാക്കയിലെ(മലേഷ്യ) യിലെ സൂ വില്‍ കണ്ടിട്ടുണ്ടു.. പിസാങ്ങ്‌ എന്നു പറഞ്ഞാല്‍ മലയ്‌ ഭാഷയില്‍ വാഴപഴം എന്നര്‍ത്ഥം.

ബഷീർ said...

കേരള ഫാര്‍മര്‍,

പൊക്കിയെടുത്തു തന്നതില്‍ നന്ദി പറയുന്നു. പഠനാര്‍ഹമാണത്‌. എന്തായാലും ഈ ആരാന്റെ വാഴ കൊണ്ട്‌ ഇങ്ങിനെ ഉപകാരമുണ്ടായല്ലോ..

കാന്താരിക്കുട്ടിയ്ക്ക്‌ സ്പെഷ്യല്‍ താങ്ക്സ്‌

കുതിര വട്ടന്‍ ,

അതെ ഇത്‌ ഒറിജിനല്‍ തന്നെയെന്ന് തോന്നുന്നു.
ഓറിജിനലില്‍ ഡ്യൂപ്ലിക്കേറ്റുണ്ടാക്കുന്ന കാലമാ.. അത്‌ കൊണ്ടായിരിക്കും ദസ്തക്കിര്‍ ഒരു ഓറിജിനല്‍ ഡ്യൂപ്ലിക്കേറ്റുണ്ടാക്കിയത്‌.. ദസ്തക്കിര്‍ കാണുന്നില്ലേ .. ഈ സെറിബുവിനെ !

പ്രിയംവദ,

സെറിബു എന്ന പദവും മല്‍ഷ്യന്‍ തന്നെയാണെങ്കില്‍ അതിന്റെ അര്‍ത്ഥം കൂടി കണ്ടെത്തൂ.. അങ്ങിനെ ഒരു മലേഷ്യന്‍ പദം പഠിച്ചു.. നന്ദി..

പ്രിയംവദ-priyamvada said...

Basheer,
mail Id തന്നാല്‍ ഫോട്ടോ സ്കാന്‍ ചെയ്തു അയച്ചു തരാം ..എന്റെ കൈയും അതില്‍ ഉണ്ടു ...സെരിബു എന്നാല്‍ 1000 എന്നാണെന്നു ലിങ്കില്‍ കണ്ടു ..നാളെ ഓഫിസീല്‍ ഉള്ളവരൊടു ചോദിച്ചു പറയാം..

ബഷീർ said...

പ്രിയവദ അയച്ചു തന്ന ചിത്രവും,
കേരളഫാര്‍മര്‍ തന്ന ലിങ്കും പോസ്റ്റില്‍ ഉള്‍പ്പെടുത്തുന്നു. രണ്ട്‌ പേര്‍ക്കും നന്ദി..

കൂടാതെ . ഇതിന്റെ പിറകെ ഒരു കല്ലുമായി (കല്ലു വാഴ ) വന്ന് ഇത്രടെം എത്തിച്ച്‌ കാന്താരി ചേച്ചിയ്ക്കും,
പിസാങ്ങ്‌ സെറിബു ഉണ്ടാക്കിയ ദസ്തക്കിറിനും നന്ദി..

കമന്റിയ എല്ലാവര്‍ക്കും നന്ദി..

ഉസ്മാന്‍ പള്ളിക്കരയില്‍ said...

കുലയും
കുലയെച്ചൊല്ലിയുള്ള
കോലാഹലവും
കലക്കി...

ബഷീർ said...

>പള്ളിക്കരയില്‍,

ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.. കാന്താരിക്കുട്ടിയുടെ കല്ലുവാഴ കൂടി കാണുക

Sureshkumar Punjhayil said...

Basheere.. Ethu valamanavo idunnathu...!!!

ബഷീർ said...

>സുരേഷ്‌
അതിപ്പോ എന്നോട്‌ ചോദിച്ചാല്‍ ഞാന്‍ പറയും തന്നോട്‌ ചോദിക്കാന്‍. :)

നിസാര്‍ അന്തിക്കാട് said...

ഞാന്‍ ഈവാര്‍ത്ത പത്രത്തില്‍ വായിച്ചത് ഓര്‍കുന്നു

Related Posts with Thumbnails