Wednesday, August 20, 2008

ഓഫിസിലിരുന്ന് എങ്ങിനെ ഉറങ്ങാം !

ഓഫിസിലിരുന്ന് എങ്ങിനെ ഉറങ്ങാം !

ഇത്‌ മാനേജര്‍ കാണാതെ എങ്ങിനെ ബ്ലോഗാം എന്ന വിഷയത്തില്‍ ഗവേഷണം നടത്തിയ മഹാ ബുദ്ധിമാന്‍ /ബുദ്ധിമാനിയുടെ ബുദ്ധിയെയും കടത്തി വെട്ടിയിരിക്കയാണെന്നാണെനിക്ക്‌ തോന്നുന്നത്‌.
ഈ ഗവേഷണ പഹയന്റെ / പഹച്ചിയുടെ പേരു വിവരങ്ങള്‍ അറിയാവുന്നവര്‍ അറിയിക്കുക. ഈ ഉപകരണത്തിനു പേറ്റന്റ്‌ കേരളത്തിലെ ഗവണ്മന്റ്‌ ഉദ്വേഗസ്ഥന്‍/ഉദ്വേഗസ്ഥകള്‍ തട്ടിയെടുക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് ഒരു അനോണി വാര്‍ത്ത്‌ കേള്‍ക്കുന്നു..

എന്തായാലും പരീക്ഷിക്കുന്നവര്‍ ഫലം അറിയിക്കാന്‍ (പറ്റുന്ന അവസ്ഥയിലാണെങ്കില്‍ ) മറക്കരുത്‌.

ഗുഡ്‌ ഓഫീസ്‌.. ഗുഡ്‌...സ്ലീപിംങ്ങ്‌.. :)

( ഈ ചിത്രം അയച്ചുതന്നത്‌ അബ്‌ദുല്‍ ലത്തീഫ്‌ -സൗദി)
വേറെ ആരെങ്കിലും പോസ്റ്റ്‌ ചെയ്തിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക..

31 പേര്‍ കാഴ്ച കണ്ട്‌ പറഞ്ഞത്‌:

ബഷീര്‍ വെള്ളറക്കാട്‌ / pb said...

ഓഫിസിലിരുന്ന് എങ്ങിനെ ഉറങ്ങാം !

പരീക്ഷിക്കുന്നവര്‍ ഫലം അറിയിക്കാന്‍ (പറ്റുന്ന അവസ്ഥയിലാണെങ്കില്‍ ) മറക്കരുത്‌ :)

ഒരു സ്നേഹിതന്‍ said...

ഓഫിസിലിരുന്ന് എങ്ങിനെ ഉറങ്ങാം ?

കൊള്ളാം..

പ്രയാസി said...

ബഷീറെ മുന്‍പ് കണ്ടിട്ടുണ്ട്..:)

ശ്രീ said...

പണ്ട് മെയിലില്‍ കിട്ടിയിട്ടുണ്ട്.
:)

നവരുചിയന്‍ said...

എനിക്കും മുന്‍പ് കിട്ടിയിടുണ്ട് ..പക്ഷെ ...ഇങ്ങനെ മുടി വെട്ടിയ തലയും ആയി എങ്ങനെ ഓഫീസിനു വെളിയില്‍ ഇറങ്ങും ????

ബഷീര്‍ വെള്ളറക്കാട്‌ / pb said...

>ഒരു സ്നേഹിതന്‍

പരീക്ഷിച്ച്‌ നോക്കണമെന്നുണ്ടോ ?

>പ്രയാസി,
>ശ്രീ
>നവ രുചിയന്‍

നിങ്ങളിതൊക്കെ നേരത്തെ കണ്ടിട്ടുണ്ടല്ലേ.. നമ്മക്കിങ്ങനത്തെ അതിബുദ്ധിയൊന്നും ഇല്ലാത്തോണ്ടായിരിക്കും കണ്ണില്‍ പെടാതിരുന്നത്‌.. നിങ്ങള്‍ ക്ഷമീ..

കുഞ്ഞന്‍ said...

ബഷീര്‍ മാഷെ..

ഞാനിതിപ്പോഴാണ് കാണുന്നത്..എന്തായാലും ഈ വിദ്യ പ്രയോഗത്തില്‍ വരുത്തുവാന്‍ ഇനിയും ഒരു 5-8 കൊല്ലമെങ്കിലും എനിക്കു കാത്തിരിക്കണം.

നല്ല ബുദ്ധിരാക്ഷസന്‍..!

Anonymous said...

ഇത് മുന്നേ കണ്ടിട്ടുണ്ടെങ്കിലും രസകരമായി തോന്നി... നല്ല ഐഡിയ

parakkal said...

കൊള്ളാം കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ പോസ്റ്റ്

ബൈജു സുല്‍ത്താന്‍ said...

ബഷീര്‍ ബായിയുടെ മുഖം ശരിക്കുകാണാനാവുന്നില്ലല്ലോ..!!!!!

കാന്താരിക്കുട്ടി said...

ഇതു ഞാന്‍ മുന്നേ കണ്ടിട്ടുണ്ട്..എങ്കിലും ഇതു രസകരമായി തോന്നി..അപ്പോള്‍ എന്റെ ഓഫീസിലെ സ്റ്റാഫ് ആരേലും ഈ പണി ചെയ്യുന്നുണ്ടോ എന്നു കണ്ണിലെണ്ണ ഒഴിച്ചു കാത്തിരിക്കേണ്ട ഗതികേടുമായി

ബഷീര്‍ വെള്ളറക്കാട്‌ / pb said...

>കുഞ്ഞന്‍

കുഞ്ഞു കുഞ്ഞന്‍ വെച്ചെ പോലത്തെ കണ്ണട വെച്ച്‌ ഉറങ്ങുന്ന ഒരുവന്‍ ഉണ്ടായിരുന്നു ഓഫീസ്ലി. ബോസ്‌ വന്ന് കാര്യമാത്ര പ്രസ്റ്റ്കതമായ നിര്‍ദ്ധേശങ്ങള്‍ കൊടുത്ത്‌ തിരിച്ച്‌ പോകും.. (ബോസിനു കണ്ണത്ര പിടിക്കില്ല ചേവി കേള്‍ക്കില്ലെങ്കിലും )..

5-8 കൊല്ലത്തിന്റെ കാര്യം മനസ്സിലായില്ല ..

>അന്‍ഷബീഗം

ആദ്യമായണല്ലോ.. നന്ദി വന്നതില്‍.. താങ്കളുടെ ബ്ലോഗ്‌ ഒന്നും കണ്ടിട്ടില്ല : )

>പാറക്കല്‍

അവര്‍ക്കിതിന്റെ ആശാന്മാരല്ലെ...
പ്യാവങ്ങള്‍..

>ബൈജു സുല്‍ത്താന്‍

സുല്‍ത്താനൊരു താടി വെച്ചു കൊടുത്താല്‍ ഇതില്‍ ഏത്‌ പോലിരിക്കും :) വെറുതെ ഒരു സങ്കല്‍പ്പം.. ഇഷ്ടായി.. കമന്റ്‌.. : )

>കാന്താരിക്കുട്ടി..

ഇനി നേരെ തിരിച്ചാവുമോ ?ഏയ്‌ അങ്ങിനെ വരാന്‍ വഴിയില്ല.. : )

അപ്പോ നിങ്ങളാണല്ലേ ഈ എണ്ണവില കൂട്ടാന്‍ കാരണക്കാര്‍..

അനില്‍@ബ്ലോഗ് said...

ശരിക്കും ഓഫീസില്‍ കിടന്നുറങ്ങുന്ന ഒരാളുടെ വിഡിയൊ ക്ലിപ് ഉണ്ടു കയ്യില്‍, ഇട്ടാല്‍ കുഴപ്പമാകുമോ എന്നു അറിയില്ല.

കാപ്പിലാന്‍ said...

ബഷീര്‍ ,ഞാന്‍ ഇതിപ്പോഴാ കാണുന്നത് . എന്തായാലും പരിപാടി കൊള്ളാം .ആരോ ഇതിനു മുന്പ് പറഞ്ഞതുപോലെ കേരളത്തില്‍ സര്‍ക്കാര്‍ ഓഫീസിലേക്ക് പറ്റിയ പരിപാടിയാ .നടക്കട്ടെ :)

ശിവ said...

ഹ ഹ...ഇങ്ങനെ പുതിയ പരീക്ഷണങ്ങള്‍ ഇനിയും വരട്ടെ....ഹര്‍ത്താല്‍ ഇല്ലാത്ത ദിവസങ്ങളില്‍ ഉപകാരമാകും...

mmrwrites said...

ഛെ ഇതിന്റെയൊന്നും ആവശ്യമില്ലെന്നേ..
കണ്ണട ഉണ്ടോ? റൈറ്റിംഗ് ബോര്‍ഡ് എടുത്തു ഫിറ്റ് ചെയ്യുക- കണ്ണട ഒന്നു നേരെയാക്കിവെക്കുക.. ഫയലൊരെണ്ണം തുറന്നു വെക്കുക.. താടിക്ക് താങ്ങായി മുട്ടുകൈ ബോര്‍ഡില്‍ കുത്തി താടിക്ക് കൊടുക്കുക.. ഗാഢമായ വായന(ഉറക്കത്തില്‍)യില്‍ മുഴുകുക.. കാല്‍പ്പെരുമാറ്റം കേള്‍ക്കുന്ന മാത്രയില്‍ ഉണരാന്‍ വിജിലന്റായിരിക്കുക.. ഇത്രമാത്രം മതി.. എക്സ്പീരിയന്‍സുള്ളവരോടു ചോദിക്കണ്ടേ..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഞാനിതിപ്പഴാ കാണൂന്നെ

:)

OAB said...

ഇതോ...ക്കെ...
ഓഫീസിലല്ലാത്ത ഞാനെങ്ങനെ ഉറങ്ങും.
എനി ഐഡിയ...?

ബഷീര്‍ വെള്ളറക്കാട്‌ / pb said...

>അനില്‍@ബ്ലോഗ്‌

ഏയ്‌ ഞാനാ ടൈപ്പല്ല.:)
ആരോഗ്യ സ്ഥിതി കൂടി കണക്കിലെടുത്ത്‌ ചെയ്താല്‍ മതി.. !

>കാപ്പിലാന്‍

സര്‍ക്കാര്‍ ആപ്പീസര്‍മാര്‍ (ലീവെടുത്ത്‌ വന്ന് ) ഇവിടെയും ആ പണി തുടങ്ങിയിരിക്കുന്നതായി വാര്‍ത്തയുണ്ട്‌.. പക്ഷെ ക്ലച്ച്‌ പിടിക്കുന്നില്ലാത്രെ.. വണ്‍ വേ ടിക്കറ്റു കയ്യില്‍ കിട്ടുമ്പോള്‍ എല്ലാ ഉറക്കവും പോവും..

>ശിവ

ഹ..ഹ. അത്‌ കലക്കി
ഹര്‍ത്താലുള്ള ദിവസങ്ങളിലല്ലേ ആക്റ്റീവാകുന്നത്‌ ആപ്പീസര്‍മാര്‍ (വീട്ടില്‍ ) അല്ലേ..
OT.. i hope ur problems solved.

>എം.എം.ആര്‍

ഇത്രയും എക്സ്പീരിയന്‍സുള്ള ആളുകള്‍ മറ്റുള്ളവര്‍ക്ക്‌ അത്‌ പകര്‍ ന്നു കൊടുത്ത്‌ മാത്ര്യകയാവുക.. അഭിനന്ദനന്‍സ്‌..

>പ്രിയ ഉണ്ണിക്ര്യഷ്ണന്‍

കൊള്ളാം അല്ലേ..:)

>ഒ.എ.ബി

നടന്നുറങ്ങുന്നവരുണ്ട്‌.. ഉറങ്ങിയാല്‍ ഇറങ്ങി നടക്കുന്നവരും .. ഡോണ്ട്‌ വറി .. വഴിയുണ്ടാക്കാം

നരിക്കുന്നൻ said...

മുമ്പ് കണ്ടിരുന്നെങ്കിലും ഇപ്പോഴാണ്‍ ഒന്ന് പരീക്ഷിച്ച് നോക്കാമെന്ന് തോന്നിയത്. പക്ഷേ, ഗള്‍ഫ് ഗേറ്റ് ഇത്തരം തലമുടി ഇറക്കി തുടങ്ങിയോ എന്നറിയണം. എനിക്കല്ല കെട്ടോ, സ്തിരമായി ഉറങ്ങുന്ന എന്റെ ചങ്ങാതിക്കാ....

ഗൗരിനാഥന്‍ said...

kollam kalakkittundu

അശ്വതി/Aswathy said...

ബഷീര്‍..നേരത്തെ കണ്ടിട്ടില്ല.കൊള്ളാല്ലോ ഈ വിദ്യ...
ഏതായാലും പരിക്ഷിക്കുന്നില്ല...:)

ഗീതാഗീതികള്‍ said...

ഞാനിതാദ്യം കാണുകയാ.എന്തായാലും വളരെ രസിച്ചു. കേരളത്തിലെ ഓഫ്ഫീസുകളില്‍ ഇതു ആവശ്യമില്ല. കാരണം ഉറങ്ങുന്നവരാണ് സാധാരണക്കാരായ ഓഫീസര്‍മാര്‍. ഉറങ്ങാതെ കൃത്യമായി ജോലിയെടുക്കുന്നവര്‍ തലക്ക് ഓളം ഉള്ളവര്‍....

ബഷീര്‍ വെള്ളറക്കാട്‌ / pb said...

>നരിക്കുന്നന്‍

ചങ്ങാതിയോടുള്ള ദേശ്യം തീര്‍ക്കാന്‍ വേറെയും വഴികളുണ്ടല്ലോ.. അല്ലാ പരീക്ഷണമാവുമ്പോള്‍ ചങ്ങാതിക്കിട്ടു തന്നെ വേണമെന്നാണല്ലോ പ്രമാണം

>ഗൗരിനാഥന്‍

ഇഷ്ടമായെങ്കില്‍ ഒന്ന് പരീക്ഷിച്ചു നോക്കൂ.. അനന്തര ഫലം അനുഭവിക്കൂ.. : )

>അശ്വതി

പരീക്ഷിക്കുന്നില്ലെന്ന് വെച്ചത്‌ നന്നായി. .


>ഗീതാഗീതികള്‍

ടീച്ചറേ, അത്‌ കലക്കി... അവരു കേള്‍ക്കണ്ട..

Magic Bose said...

ബഷീര്‍ ഇതാണ് മാജിക്കന്‍റെ തത്വം
ഞാനാദ്യം കാണുകയാണ് നന്ദി അറിയിക്കുന്നു.

കുഞ്ഞിപെണ്ണ് - Kunjipenne said...

ബഷീര്‍ ഇക്കാ
ഞാനാദ്യം കാണുകയാണ് നന്ദി അറിയിക്കുന്നു.
എന്നെപ്പോലെ എല്ലടോം ഒത്തിരി താമസിച്ചെത്തുന്നവര്‍ക്ക് വളരെ രസകരമായ പോസ്റ്റ്.നന്ദി

ബഷീര്‍ വെള്ളറക്കാട്‌ / pb said...

>മാജിക്‌ ബോസ്‌

ഇങ്ങിനെ മാജിക്‌ കളിച്ചല്ലേ.. നമ്മുടെ സര്‍ക്കാരു ജോലിക്കാര്‍ ശമ്പളവും കിമ്പളവുമൊക്കെ ഉണ്ടാക്കുന്നത്‌

>കുഞ്ഞിപ്പെണ്ണേ,

ലേറ്റായ്‌ വന്നാലും ലേറ്റസ്റ്റായ്‌ കണ്ടതാണെന്ന് അറിഞ്ഞതില്‍ സന്തോഷം ഇഷ്ടമായെന്നറിഞ്ഞതിലും

Sureshkumar Punjhayil said...

Basheere, Ithu kollamallodo.. Pakshe aakeyulla nandu mudiyude karyamorthanu...!!!!

ബഷീര്‍ വെള്ളറക്കാട്‌ / pb said...

സുരേഷ്‌,

നീ വെള്ളറക്കാട്‌ വരുമ്പോള്‍ കണ്ടോളാം (ചുമ്മാ ഒന്നു പേടിപ്പിക്കാന്‍ ) :)

ജെപി. said...

very interesting
ആര്‍ക്കെങ്കിലും ഉപകരിക്കട്ടെ!!

ബഷീര്‍ വെള്ളറക്കാട്‌ / pb said...

പ്രകാശേട്ടൻ,

ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം

Related Posts with Thumbnails