Saturday, February 6, 2010

മുസ്വഫയിലെ തീ പിടുത്തം

ഇന്നലെ (5/02/2010 ) പുലർച്ചെ 3.30 ന് ഞങ്ങൾ താമസിക്കുന്ന ബിൽഡിംഗിനു തൊട്ടടുത്ത ബിൽഡിംഗിനു താഴെ തീ പടർന്നപ്പോൾ... ഒരു ഷോപ്പിനാണ് തീ പിടിച്ചത്. ഡെക്കറേഷൻ കടയും സാധനങ്ങളും പൂർണ്ണമായി കത്തി നശിച്ചു. കടയുടെ ഉള്ളിൽ അനധികൃതമായി താമസ സൌകര്യം ഒരുക്കിയിരുന്നു. ബാത് റൂമും കുക്കിംഗ് സൌകര്യവും എല്ലാം കാണുന്നു ഉള്ളിൽ. 2 ഗ്യാസ് സിലിണ്ടറുകൾ ബ്ലാസ്റ്റ് ചെയ്തത് തീ പടരാൻ കാരണമായി. ആളുകൾ എല്ലാം പെട്ടെന്ന് പുറത്തിറങ്ങി. വൈകാതെയെത്തിയ ഫയർ ഫോൾസും പോലീസും കൂടി തീ അണച്ചത് കൂടുതൽ നാശ നഷ്ടങ്ങൾ ഇല്ലാതാക്കി. അഞ്ചു മിനിട്ട് കൂടി കഴിഞ്ഞിരുന്നെങ്കിൽ തീ മുകളിലെ ഫ്ലാറ്റുകളിലെക്ക് കൂടി വ്യാപിക്കുമായിരുന്നു. ചില ദൃശ്യങ്ങൾ ഇവിടെ ..


താഴെ വീഡിയോ ക്ലിപ്പിംഗ് കൂടി കാണുക. എഡിറ്റിംഗ് കൂടാതെ.. ഇടയ്ക്ക് ആളുകൾ ഓടുമ്പോൾ ഞാനും ഓടിയിട്ടുണ്ട് .. അത് പേടിച്ചിട്ടല്ല. അടുത്ത മാസം ശമ്പളം വാങ്ങി വീട്ടിലേക്ക് പൈസ അയക്കാൻ ആളില്ലാണ്ടായാലോന്ന് ചിന്തിച്ചിട്ടാണേയ്..
ഷോർട്ട് സർക്യൂട്ടായിരിക്കാം തീ പിടിക്കാൻ കാരണമെന്ന് കരുതുന്നു. പക്ഷെ ,.കട കത്തി നശിച്ച നഷ്ടം കൂടാതെ വലിയ ഒരു പിഴ കൂടി അടക്കേണ്ടി വരുമെന്ന് തോന്നുന്നു. നിയമത്തെ മറികടന്ന് താമസ സൌകര്യം ഷോപ്പിനുള്ളിൽ ഉണ്ടാക്കിയതിന്. സമീപത്തു പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകളും ഭാഗികമായി കത്തി. അതിൽ ഒരു കാർ വീഡിയോ ക്ലിപ്പിൽ അവസാനമായി കാണാം. ഒന്ന് നീക്കം ചെയ്തു. സൂക്ഷിക്കേണ്ടിയിർക്കുന്നു. ഇങ്ങിനെ താമസ സൌകര്യമൊരുക്കുന്ന ഏവരും...!!അത് പോലെ വില കുറഞ്ഞ എക്സ്ൻഷൻ കോഡുകളും വില കുറഞ്ഞ മൾട്ടി പർപസ് സോക്കറ്റുകളും മറ്റും ഉപയോഗിക്കുന്നത് അപകടങ്ങൾ ക്ഷണിച്ചു വരുത്തു. അയൺ ചെയ്ത് കഴിഞ്ഞാൽ ഓഫാക്കാനും ഉറങ്ങുന്നതിനു മുന്നെ എല്ല്ലാ ഇലക്ട്രിക് ഉപകരണങ്ങളും ഗ്യാസും ഓഫ് ചെയ്യാനും മറക്കാതിരിക്കാം.
സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട..

16 പേര്‍ കാഴ്ച കണ്ട്‌ പറഞ്ഞത്‌:

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ഇന്നലെ (5/02/2010 ) പുലർച്ചെ 3.30 ന് ഞങ്ങൾ താമസിക്കുന്ന ബിൽഡിംഗിനു തൊട്ടടുത്ത ബിൽഡിംഗിനു താഴെ തീ പടർന്നപ്പോൾ

ശ്രീ said...

ഭാഗ്യം! വലിയൊരു അപകടത്തില്‍ നിന്നും ഒഴിവായല്ലോ.

ബഷീര്‍ക്ക പറഞ്ഞതു ശരി തന്നെ. 'സൂക്ഷിച്ചാല്‍ ദു:ഖിയ്ക്കണ്ട'

സമീര്‍ കലന്തന്‍ said...

പടച്ചവന്‍ കാത്തു ആല്ലേ....

OAB/ഒഎബി said...

അടുത്ത മാസം ശമ്പളം വാങ്ങി വീട്ടിലേക്ക് പൈസ അയക്കാൻ ആളില്ലാണ്ടായാലോന്ന് ചിന്തിച്ചിട്ടാണേയ്..

അതില്‍ വിഷമിക്കേണ്ടതില്ല. എന്റെ ഇക്കാമയിലും ബഷീര്‍ എന്ന് തന്നെയാ പേര്.
----------------
അല്‍ഹംദുലില്ലാ...ഇത്രയല്ലെ സംഭവിച്ചതുള്ളു...

Prasanth Iranikulam said...

'സൂക്ഷിച്ചാല്‍ ദു:ഖിയ്ക്കണ്ട' I agree with you,
Be careful while recording/publishing thease type of accidents in the UAE.Authorities may snatch your mobile/camera or take action.

ഏറനാടന്‍ said...

രക്ഷപ്പെട്ടല്ലോ,പടച്ചവന്‍ കാത്തുരക്ഷിക്കട്ടെ..

poor-me/പാവം-ഞാന്‍ said...

അധികം അപായമില്ലാതെ കാര്യങള്‍ അവസാനിച്ചത് നന്നായി..സര്‍വ്വ സ്തുതിയും സര്‍വ്വേശ്വരന്...

കാന്താരിക്കുട്ടി said...

ഭാഗ്യം വേറെ ഒന്നും സംഭവിച്ചില്ലല്ലോ.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

> ശ്രീ,

> സമീർ കലന്തൻ

> OAB/ഒഎബി,

> Prasanth Iranikulam ,


> ഏറനാടൻ

> poor-me/പാവം ഞാൻ

> കാന്താരിക്കുട്ടി,കൂടുതൽ അപകടങ്ങളില്ലാതെ എല്ലാം പെട്ടെന്ന് കെട്ടടങ്ങിയതിൽ സർവ്വേശ്വരനെ സ്തുതിയ്ക്കുന്നു. പുലർച്ചെ എല്ലാവരും നല്ല ഉറക്കത്തിലായ സമയത്തായിരുന്നു. തീ പടർന്നത്. എങ്കിലും സമയോചിതമായ ഇടപെടൽ വലിയ അപകടം ഒഴിവാക്കി. തൊട്ടടുത്തുള്ള ഞങ്ങൾ താമസിക്കുന്ന ബിൽഡിംഗിനു താഴെ (ഈ കത്തിയ കടയോട് ചേർന്ന് ) ഉള്ള അൽ-ഉറൂജ് ഹോട്ടലിലെ ഗ്യാസ് സിലിണ്ടറുകൾ എല്ലാം ഇതിനോട് ചേർന്നാണുള്ളത്. അവിടേക്കെങ്ങനും...! പിന്നെ സ്ഥിതി ഇതൊന്നുമാവുമായിരുന്നില്ല.

ഒഎബി , അപ്പോൾ ഇക്കാമയൊക്കെ സ്വന്തമായി ഉണ്ട് അല്ലേ !! എനിക്കും ഒന്നുണ്ടായിരുന്നു 92 ൽ അത് അവിടെ തന്നെ ഉപേക്ഷിച്ചാ ഇവിടെ വന്നത്. സന്മനസ്സിനു നന്ദി :)

പ്രശാന്ത്, താങ്കൾ പറഞ്ഞ കാര്യം ശരിതന്നെ.


ഏവർക്കും നന്ദി

തണല്‍ said...

തീ , കരിച്ചു കളഞ്ഞത് എത്ര ആളുകളുടെ സ്വപ്നങ്ങളെ കൂടി ആയിരിക്കും!!

മാറുന്ന മലയാളി said...

അധികം അപകടം ഉണ്ടായില്ലല്ലോ....ആശ്വാസം.....

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

> തണൽ,
> മാ‍റുന്ന മലയാളി,

വളരെ പേരുടെ സ്വപ്നനങ്ങൾ കരിക്കുമായിരുന്ന വലിയ ഒരു ദുരന്തം ഒഴിവായി.

ഏവരെയും അപകടങ്ങളിൽ നിന്ന് കാത്തു കൊള്ളേണമേ എന്ന പ്രാർത്ഥന മാത്രം

പട്ടേപ്പാടം റാംജി said...

വലിയൊരു അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്‌ മഹാഭാഗ്യം.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

> പട്ടേപാടം റാംജി,

എല്ലാ അപകടങ്ങളിൽ നിന്നും ഏവർക്കും രക്ഷയുണ്ടാവട്ടെ. നന്ദി

പുതിയ പോസ്റ്റ് മകൾക്ക് 10, എനിയ്ക്ക്16

വിജയലക്ഷ്മി said...

basheer: ippozhaanu ee post kaanunnathu..njangal musafhayil ullappozhum ngangal thamasichathinu ethirvashatthulla theepidichu .valiya bahalam kettu janalil koodinokkiyappol kanda kaazhcha bhyaanaka maayirunnu..njangal TVvechathinaal pettannu onnum arinjilla..road niraye janangal thingikoodiyirikkunnu..janaalayil koodi enivechu randaanilayilninnum veettukaare irakkikondirikkunnu ...aa kazhcha orkkumpol ippozhum njettipokunnu.basheerinte photos theepidutthattinte bheekaratha vekthamaakkunnu.sharikkum paranjaal ee flatilulla thaamasam valare bhayaanakam thanneyaanu ..vallavarudeyum asraddha kaaranam enthaanu sambhavikkuka ennu theerumaanikkaan pattillallo..ellaam eeshwarante kayyil ennu vishwasikkuka..

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

> വിജയലക്ഷ്‌മി,

ചേച്ചിയുടെവിശദമായ കമന്റിനു നന്ദി
(ഫോട്ടോമാത്രമല്ല ഏറ്റവും താഴെ വീഡിയോ കൂടി കൊടുത്തിട്ടുണ്ട് )

Related Posts with Thumbnails