Saturday, March 27, 2010

പടിഞ്ഞാറെക്കരയിലെ പുലികൾ !

തിരൂർ പടിഞ്ഞാറെക്കരയിൽ ഇക്കഴിഞ്ഞ ദിവസം നാട്ടുകാരെ വിറപ്പിച്ച് കഴിഞ്ഞിരുന്ന ഒരു പുലിവീരനെ വലയിൽ കുടുക്കി മുത്തങ്ങ വനത്തിൽ കൊണ്ട് പോയി വിട്ട വാർത്ത നിങ്ങളും അറിഞ്ഞ് കാണും. എന്നാൽ ആ പുലിയെ പിടിക്കാൻ ഇറങ്ങി തിരിച്ച രണ്ട് പുലികൾ കെടക്കണ കെടത്ത കണ്ടില്ലേ !! പുലർച്ചെ 3.30 നാണീ ചിത്രം എടുത്തതെന്ന് പറയുന്നു. നേരം പുലരുന്നതിനു മുന്നെ പുലി വലയിൽ പെടുകയും ചെയ്തു. വഴി തെറ്റി ആ പുലിയെങ്ങാനും ഈ വഴി വന്നിരുന്നെങ്കിൽ ഈ കാഴ്ച കണ്ട് നാണിച്ച് പോയേനേ !!

അടി(കിട്ടാതിരിക്കാനുള്ള) കുറിപ്പ് :

യുവാക്കൾ നാടിന്റെ അഭിമാനമാണ്. ധീരത യുവാക്കൾക്ക് ഭൂഷണം തന്നെ. ഓരോ പ്രദേശത്തും നടക്കുന്ന അക്രമങ്ങൾക്കും അനീതികൾക്കുമെതിരെ യുവാക്കൾ ജാഗ്രത പാലിക്കുക വേണം. ധീര യുവത്വമാണ് നാടിന്റെ പ്രതീക്ഷ. എങ്കിലും ഇതു പോലെ ഉറങ്ങിപ്പോയാൽ നീച ശക്തികൾ നിങ്ങൾക്ക് മേൽ ആധിപത്യമുറപ്പിക്കും. ജാഗ്രതൈ.

ഈ ചിത്രത്തിൽ ഉള്ള പുലികളോ അവരുടെ ബന്ധുക്കളോ ഇവിടെ വരുകയാണെങ്കിൽ ദയവായി അറിയിക്കണം. (മുങ്ങാനാണേ !!

കടപ്പാട്: സിറാജ് ഗൾഫ് എഡിഷൻ 25-03-2010

29 പേര്‍ കാഴ്ച കണ്ട്‌ പറഞ്ഞത്‌:

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

പടിഞ്ഞാറെക്കരയിലെ പുലികൾ !!

ഹംസ said...

പുലികള്‍ അല്ല പുള്ളി(തുണി)പുലികളാ… അതാടാ മോനേ ധീരയുവാക്കള്‍.അടിക്കുറിപ്പ് : ഒരുമയുണ്ടങ്കില്‍ ഉലക്കപ്പുറത്തും കിടക്കാം”

ഭായി said...

പുള്ളിപ്പുലിയും വരയന്‍ പുലിയും :-)

കാപ്പിലാന്‍ said...

:)

അനിൽ@ബ്ലോഗ് said...

ഇതിലെന്താ മാഷെ ഇത്ര തമാശ ?
ഒരാഴ്ചയോളം ഉറക്കമൊഴിച്ച് പുലിപിടുത്തത്തിന് ഫോറസ്റ്റുകാരെ എല്ലാ സഹായവും ചെയ്ത നാട്ടിലെ പിള്ളാരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. അതിനിടയില്‍ ചിലപ്പോള്‍ ഒന്നുറങ്ങിപ്പോയെന്ന് വരും.

രണ്ട് ദിവസം പുലിമുട്ടിലുള്ള ജെസിബിയുടെ മുകളില്‍ ഉറക്കമൊഴിച്ച് പുലിക്ക് കാവലിരുന്നതാ ഞാനും.

തെച്ചിക്കോടന്‍ said...

ഏതായാലും പുലിയെ പിടിച്ചല്ലോ. നാട്ടുകാരെ അഭിനന്ദിക്കാനാണ് എനിക്ക് തോന്നുന്നത്

പട്ടേപ്പാടം റാംജി said...

ഉറക്കമല്ലേ...ശല്യപ്പെടുത്തണ്ട ഉറങ്ങിക്കൊണ്ടേ..
ഉറക്കത്തിന് സ്ഥലമോ കാലമോ പ്രശ്നമല്ല.

Typist | എഴുത്തുകാരി said...

പുലിവാര്‍ത്ത വായിച്ചിരുന്നു, പത്രത്തില്‍.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

> ഹംസ,

സമ്മതിച്ചു :)ആ ഉറക്കത്തിലും ഉണർച്ചയുണ്ടാവട്ടെ നമ്മുടെ യുവത്വത്തിന്

പക്ഷെ അതിനിപ്പോൾ ഉലക്ക കിട്ടാനില്ല !!

> ഭായി,

രണ്ടും പുലികൾ തന്നെ..സംശയമില്ല. :)


> കാപ്പിലാൻ

:) :)

>അനിൽ@ബ്ലോഗ്,


തീർച്ചയായും അഭിനന്ദനാർഹം തന്നെ. അതിൽ എതിരഭിപ്രായമൊന്നുമില്ല. നാടിന്റെ ധീര യുവത്വം ജാഗ്രത പാലിക്കുക തന്നെയാണിവിടെ..

പിന്നെ, നമ്മുടെ സ്വന്തക്കാർ തന്നെ വീണത് കണ്ടാൽ ആദ്യം പിടിച്ചെശുന്നേൽ‌പ്പിച്ചാലും പിന്നെ ഒന്ന് ചിരിക്കുന്നത് സ്വഭാവികം :)

ആ ജെ.സി.ബി യുടെ മുകളിലിരുന്ന് ഉറങ്ങുന്ന വല്ല ഫോട്ടോയും ഉണ്ടോ ? :)


> തെച്ചിക്കോടൻ,

തീർച്ചയായും അഭിനന്ദനാർഹം തന്നെ.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

> പട്ടേപാടം റാംജി,


ഏയ്. ആരും ശല്യപ്പെടുത്തിയിട്ടില്ല. പുലിപോലും ഉറക്കം കഴിഞ്ഞാ വന്നത് :)

ഉറക്കം ഒരു അനുഗ്രഹം തന്നെ..നല്ല ഉറക്കം എല്ലവർക്കും കിട്ടട്ടെ..


> എഴുത്തുകാരി,


ഇപ്പോൾ പുലിയെയും കണ്ടല്ലോ !


കാഴ്ച കാണാൻ വന്നവർക്കും അഭിപ്രായം അറിയിച്ചവർക്കും നന്ദി..

OAB/ഒഎബി said...

അന്തമില്ലാത്ത പുള്ളികള്‍!
എന്റെ നട്ടില്‍ പുലിയിറങ്ങിയാല്‍ ഞാനീ വിഡ്ഢിത്തമൊന്നും കാട്ടില്ല.
നേരെ വീട്ടില്‍ പോയി ഉറങ്ങും! ഹല്ല പിന്നെ..

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

> OAB/ഒഎബി,

അവരെ കുറ്റം പറയണ്ട. ഉറക്കം ഉറക്കമായി വന്നാൽ പുലിയല്ല എലി വരുന്നെന്ന് പറഞാലും ഉറങ്ങിപ്പോവും. :)

പിന്നെ നിങ്ങളുടെ അത്ര ധൈര്യം ഇല്ലാത്തതിനാൽ എനിക്ക് അന്ന് ഉറങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല :(

ബിലാത്തിപട്ടണം / Bilatthipattanam said...

പുലർകാലകുളിരിൽ ഒരു പുലിയുറക്കം വന്നാ
പുലിപിടുത്തക്കാരറിഞ്ഞില്ല പുലർച്ച വന്നത്

jayanEvoor said...

യഥാർത്ഥ പുലികൾ!

പാവം പാവം പുലികൾ!

ശ്രീനാഥന്‍ said...

പുലിക്കുട്ടികളാണവർ എന്റെ ബഷീറേ!

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...


> ബിലാത്തിപട്ടണം / Bilatthipattanam

> jayanEvoor

> ശ്രീനാഥന്‍പുലികളെ കാണാനെത്തിയതിൽ സന്തോഷം
അവർ പുലികൾ തന്നെ സംശയമില്ല:)

Sureshkumar Punjhayil said...

Puli varunne, Puli...!

manoharam, Ashamsakal...!!!!

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

> Sureshkumar Punjhayil,

പുലി വരുമ്പോൾ മനോഹരം എന്ന് പറഞ്ഞ് നിങ്ങൾ അവിടെ നിൽക്കരുത്..
വിവരമറിയും :)

ഹാക്കര്‍ said...

നല്ലൊരു പോസ്റ്റ്..ഒഴിവു കിട്ടുമ്പോള്‍ ഇവിടേക്ക് ഒന്ന് വന്നു നോക്കുക http://www.computric.co.cc/

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

> ഹാ‍ക്കർ

കാഴ്ച കാണാനെത്തിയതിൽ സന്തോഷം..

സിദ്ധീക്ക.. said...

ഇവിടെയും ഇല്ല പുതിയതൊന്നും ...ഇനി മൂന്നാമതെത് തപ്പാണോ ?.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

@ സിദ്ധിഖ്,

തത്കാലം ഇവിടെ പുതിയത് മാഫി :)

പക്ഷെ, നുറുങ്ങുകളിൽ പുതിയ പോസ്റ്റ് ‘രുചി നോക്കുന്ന സമയം’ വായിക്കുക അഭിപ്രായം അറിയിക്കുക

സുബൈദ said...

പെണ്ണുങ്ങളെ കുട്ട്യേളെ നമ്മള്‍ക്കു മാത്രം, നമ്മുടെ ക്ഷേമത്തിന് വേണ്ടി മാത്രം, നമ്മുടെ സ്വന്തം നിയമം!!!!

ഇലക്ട്രോണിക്സ് കേരളം said...

ഇത് ഫോറസ്റ്റ്കാരുടെ ജീപ്പാണല്ലോ..പുലികള്‍ ഫോറസ്റ്റ്കാരാ..........

വിജയലക്ഷ്മി said...

അവരുറങ്ങിയതല്ല...ഉറക്കംനടിച്ചതാ ട്ടോ ...


അത്രയെങ്കിലും ചിന്തിച്ചൂടെ...

kochumol(കുങ്കുമം) said...

ആ ഉറക്കം കണ്ടാല്‍ പുലി പോലും സഹതാപത്തോട്‌കൂടി നോക്കി നില്‍ക്കും ....

സുബൈദ said...

നാണം മറക്കാന്‍ നാണിക്കുന്നവര്‍ (ഒന്നാം ഭാഗം)
ശ്രീ അബ്സര്‍ മുഹമ്മദിന്റെ സ്ത്രീയും വില്‍പനച്ഛരക്കും...എന്ന ഈ പോസ്റ്റില്‍ തുളസി മാളയുടെ കമന്റിനോട് പ്രതികരിച്ചു ഒരു കമന്റ് ചെയ്തിരുന്നു. അവിടെ ഈ വിഷയത്തില്‍ അല്പം വിശദമായ ഒരു പോസ്റ്റു ചെയ്യാം എന്ന് സൂചിപ്പിച്ചിരുന്നു. അതിനുള്ള പരിശ്രമമാണ് ഈ പോസ്റ്റ്‌. തെറ്റ് കുറ്റങ്ങള്‍ ഉണ്ടാകും.... വിമര്‍ശനങ്ങളും അവ ചൂണ്ടിക്കാട്ടുമെന്ന പ്രതീക്ഷയോടെയും അപേക്ഷയോടെയും.......

ജയരാജ്‌മുരുക്കുംപുഴ said...

ആശംസകള്‍.................... ......... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌..... കൊല്ലാം, പക്ഷെ തോല്‍പ്പിക്കാനാവില്ല ............ വായിക്കണേ...............

Dr Premakumaran Nair Malankot said...

:) :)

Related Posts with Thumbnails