''അണ്ണാന് കുഞ്ഞിനും തന്നാലാവുന്നത് ''എന്ന ഒരു പഴമൊഴി നമുക്കൊക്കെ സുപരിചതമാണെന്നും അതിന്റെ അര്ത്ഥവ്യാപിതിയെ കുറിച്ച് നാമൊക്കെ ബോധവാന്മാരും ബോധവതികളുമാണെന്നാണല്ലോ വെപ്പ് (അതങ്ങിനെതന്നെയിരിക്കട്ടെ ) എന്നാല്‍ ഒരു അണ്ണാന് കുഞ്ഞിനെ രക്ഷിക്കാന്‍ അണ്ണാന് അമ്മ തന്നാലാവുന്നതിന്റെ പരിതിയും ലംഘിച്ച് ഒരു വീര ശൂര പരാ(അ)ക്രമിയായ കറുകറുമ്പന് നായയോട് ഏറ്റുമുട്ടി തന്റെ കുഞ്ഞിനെ സുരക്ഷിതസ്ഥാനത്തേക്ക് നെഞ്ചോട് ചേര്‍ത്ത് കൊണ്ട് പോകുന്ന ഈ കാഴ്ച കാണുക. ഒപ്പം എന്തോ പോയ നായിന്റെ മോന്റെ ആ ചമ്മിയ മോന്തായവും ഭാവവും കൂടി ആസ്വദിക്കുക.
സ്വന്തം രക്തത്തില്‍ പിറന്ന മകളെ ഉപയോഗിക്കുന്ന കാമഭ്രാന്തന്മാരും, താന്‍ പ്രസവിച്ച തന്റെ അമ്മിഞ്ഞപ്പാല് കുടിച്ച് വളര്‍ന്ന മകളെ കൂട്ടിക്കൊടുക്കുന്ന വേശ്യകളും, പണത്തിനു വേണ്ടി സ്വന്തം സഹോദരനെ, പിതാവിനെ ,സഹോദരിയെ ,മകനെ, മകളെ അരുംകൊല ചെയ്യുന്ന നരാധമന്മാരും നമുക്കിടയില്‍ കൂടിവരുന്ന ഹൈടെക് യുഗത്തില്‍ നാം ഈ ചെറു ജീവികളെ കണ്ടു പഠിക്കേണ്ടിയിരിക്കുന്നു. ''മക്കളേ നിങ്ങള്‍ മനുഷ്യരെപ്പോലെ അധപതിക്കല്ലേ !'' എന്നാണത്രെ ഈ ജീവികള്‍ പറയുന്നതിപ്പോള്‍..

നിന്റെ ഹക്കിള്ഡാമ ഇന്ന് ഞാന്‍ മാന്തിപ്പൊളിക്കും
രക്ഷപ്പെട്ടോ മോളെ.. ഇവനിട്ട് ഞാന്‍ ഒരു കടികൂടി കൊടുക്കട്ടെ
ഛെ.. നാണക്കേട് ..
ജാമ്യം :ഈ അണ്ണാന് കുഞ്ഞ് മകളാണോ അതോ മകനാണോ ? രക്ഷിക്കുന്നത് അമ്മയാണോ അച്ഛനാണോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം ഉണ്ടായിരിക്കുന്നതല്ല
അയച്ച് തന്നത് : സഫീര്‍ സൈദലവി (ഫോട്ടോഗ്രാഫര്‍ ആരാണെന്നറിയില്ല )