Saturday, February 6, 2010

മുസ്വഫയിലെ തീ പിടുത്തം

ഇന്നലെ (5/02/2010 ) പുലർച്ചെ 3.30 ന് ഞങ്ങൾ താമസിക്കുന്ന ബിൽഡിംഗിനു തൊട്ടടുത്ത ബിൽഡിംഗിനു താഴെ തീ പടർന്നപ്പോൾ... ഒരു ഷോപ്പിനാണ് തീ പിടിച്ചത്. ഡെക്കറേഷൻ കടയും സാധനങ്ങളും പൂർണ്ണമായി കത്തി നശിച്ചു. കടയുടെ ഉള്ളിൽ അനധികൃതമായി താമസ സൌകര്യം ഒരുക്കിയിരുന്നു. ബാത് റൂമും കുക്കിംഗ് സൌകര്യവും എല്ലാം കാണുന്നു ഉള്ളിൽ. 2 ഗ്യാസ് സിലിണ്ടറുകൾ ബ്ലാസ്റ്റ് ചെയ്തത് തീ പടരാൻ കാരണമായി. ആളുകൾ എല്ലാം പെട്ടെന്ന് പുറത്തിറങ്ങി. വൈകാതെയെത്തിയ ഫയർ ഫോൾസും പോലീസും കൂടി തീ അണച്ചത് കൂടുതൽ നാശ നഷ്ടങ്ങൾ ഇല്ലാതാക്കി. അഞ്ചു മിനിട്ട് കൂടി കഴിഞ്ഞിരുന്നെങ്കിൽ തീ മുകളിലെ ഫ്ലാറ്റുകളിലെക്ക് കൂടി വ്യാപിക്കുമായിരുന്നു. ചില ദൃശ്യങ്ങൾ ഇവിടെ ..














താഴെ വീഡിയോ ക്ലിപ്പിംഗ് കൂടി കാണുക. എഡിറ്റിംഗ് കൂടാതെ.. ഇടയ്ക്ക് ആളുകൾ ഓടുമ്പോൾ ഞാനും ഓടിയിട്ടുണ്ട് .. അത് പേടിച്ചിട്ടല്ല. അടുത്ത മാസം ശമ്പളം വാങ്ങി വീട്ടിലേക്ക് പൈസ അയക്കാൻ ആളില്ലാണ്ടായാലോന്ന് ചിന്തിച്ചിട്ടാണേയ്..
ഷോർട്ട് സർക്യൂട്ടായിരിക്കാം തീ പിടിക്കാൻ കാരണമെന്ന് കരുതുന്നു. പക്ഷെ ,.കട കത്തി നശിച്ച നഷ്ടം കൂടാതെ വലിയ ഒരു പിഴ കൂടി അടക്കേണ്ടി വരുമെന്ന് തോന്നുന്നു. നിയമത്തെ മറികടന്ന് താമസ സൌകര്യം ഷോപ്പിനുള്ളിൽ ഉണ്ടാക്കിയതിന്. സമീപത്തു പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകളും ഭാഗികമായി കത്തി. അതിൽ ഒരു കാർ വീഡിയോ ക്ലിപ്പിൽ അവസാനമായി കാണാം. ഒന്ന് നീക്കം ചെയ്തു. സൂക്ഷിക്കേണ്ടിയിർക്കുന്നു. ഇങ്ങിനെ താമസ സൌകര്യമൊരുക്കുന്ന ഏവരും...!!അത് പോലെ വില കുറഞ്ഞ എക്സ്ൻഷൻ കോഡുകളും വില കുറഞ്ഞ മൾട്ടി പർപസ് സോക്കറ്റുകളും മറ്റും ഉപയോഗിക്കുന്നത് അപകടങ്ങൾ ക്ഷണിച്ചു വരുത്തു. അയൺ ചെയ്ത് കഴിഞ്ഞാൽ ഓഫാക്കാനും ഉറങ്ങുന്നതിനു മുന്നെ എല്ല്ലാ ഇലക്ട്രിക് ഉപകരണങ്ങളും ഗ്യാസും ഓഫ് ചെയ്യാനും മറക്കാതിരിക്കാം.
സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട..

Related Posts with Thumbnails