Sunday, February 10, 2008

ഈ മെയിലില്‍ കിട്ടിയ ചക്ക
പണ്ട്‌ ഈ ചക്ക തിന്നിട്ട്‌ പശിയടക്കിയവര്‍ എത്ര..
ഈ ചക്ക കൊണ്ട്‌ ഉപജീവനം കഴിച്ചവര്‍ എത്ര...

പിന്നീട്‌ കാക്കയും കിളിയും കൊത്തി തിന്ന് .. നാം നോക്കി നിന്ന കാലം..

ഞാനു എന്റെ ഭാര്യയും തട്ടാനും എന്ന വിചാരം കീഴ്പ്പെടുത്തിയപ്പോള്‍
കൂടു പകുത്ത്‌ അണുവാക്കി നാം ചെറു ചെറു കൂടുകളുണ്ടാക്കാനായി,
വരിക്കപ്ലാവു മുറിച്ചു അവിടെ നാം മണിമേടകള്‍ പണിതു..

കാക്കക്കും കൊടുത്തില്ല നമ്മള്‍ ..

ഇന്ന് ..ചക്കച്ചുള കയ്യിട്ടു വാരി കഴിക്കാന്‍ ദുരഭിമാനം തടുക്കുന്നു ..
ഗ്രഹിണി പിടിച്ച കുട്ടികള്‍ ചക്കക്കൂട്ടന്‍ കണ്ട പോലെ എന്ന് ആരെങ്കിലും കരുതുമോ ?

മധുരമുള്ള ഒരു ഓര്‍മ്മയായി ചക്ക മാറിയപ്പോള്‍
തമിഴന്റെ വണ്ടിക്കായ്‌ കാക്കുന്നു ഇന്ന് കേരളം
ഇപ്പോള്‍ പ്രവാസിക്ക്‌ ചക്ക ഈ മെയിലില്‍...

11 പേര്‍ കാഴ്ച കണ്ട്‌ പറഞ്ഞത്‌:

സുല്‍ |Sul said...

ഒരു ടൈറ്റാനിക്ക് ഇറക്കാനുള്ള വെള്ളം ഞാന്‍ ഇറക്കി ഇതു കണ്ടിട്ട്.

ഇവിടെ ദുബായിലും കിട്ടും ചക്ക. കിലോവിന് ദിര്‍ഹം പത്ത് പതിനഞ്ച് മുടക്കണമെന്നു മാത്രം. :)

-സുല്‍

Sharu.... said...

കണ്ടിട്ട് കൊതിയാകുന്നു.... നല്ല ചിന്ത...നല്ല പോസ്റ്റ്... :)

അഭിലാഷങ്ങള്‍ said...

ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്....
ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്....
ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്

എനിക്കിത് കണ്ട് നില്‍ക്കാന്‍ വയ്യേ..

എന്റെ വായില്‍ ഇറങ്ങിയ ടൈറ്റാനിക്ക് അവിടെ തന്നെ മുങ്ങിത്താണു ..

:-)

ബഷീര്‍ വെള്ളറക്കാട്‌ said...

എല്ലാം കൊതിയന്മാരും കൊതിച്ചികളും തന്നെ.... മോണിറ്ററില്‍ കടിക്കല്ലേ..
സുല്‍, ശാരു, അഭിലാശങ്ങള്‍...
കമന്റിയതില്‍ സ്ലന്തോഷം ( വായിലെ വെള്ളം കാരണം സ ..സ്ല ആയതാണു. ഷ്ലമിക്കുക ) അല്ലാതെ ഞാന്‍ കൊതിയനല്ല..

കുട്ടന്‍മേനൊന്‍ said...

വരിക്കച്ചക്ക്യാണോ ?
ഇവിടെ കിലോയ്ക്ക് 75 രൂപയാണ് ചക്ക വില. കഴിഞ്ഞ തവണ വീട്ടിലെ പ്ലാവില്‍ നിന്നും മാങ്ങ വീഴുന്ന പോലെയാണ് ചക്ക വീണിരുന്നത്. ആര്‍ക്കും വേണ്ട.

ഒരു “ദേശാഭിമാനി” said...

പടം കാണിച്ചു കൊതിപ്പിച്ചു കളഞ്ഞല്ലോ!
ശ്രീ ബഷീറെ,

ആവനാഴി said...

ഇത്തവണ ഞങ്ങള്‍ നാട്ടില്‍ പോയപ്പോള്‍ പറമ്പിലെ പ്ലാ‍ാവുകളില്‍ ചക്ക ഉണ്ടായി വരുന്നേ ഉള്ളു. ഞങ്ങളുടെ അമ്മായി ഒരു വീട്ടില്‍ നിന്നു ഒരു മൂത്ത ചക്ക സംഘടിപ്പിച്ചു കൊണ്ടു വന്നു.

ചക്കപ്പുഴുക്കുണ്ടാക്കി. എന്തു സ്വദായിരുന്നു. ചക്കക്കുരുവും മാങ്ങയും ചെമ്മീനും കൂടി കൂട്ടാനുണ്ടാക്കി. നല്ല സ്വാദ്. നിറയെ ചോറുണ്ടു.

ശ്രീ said...

നാട്ടിലുള്ളപ്പോള്‍‌ വേണ്ടായിരുന്നു. ഇവിടെ വില കേട്ടാല്‍‌ ഞെട്ടും.
:)

ബഷീര്‍ വെള്ളറക്കാട്‌ said...

>ശ്രീ.. കരക്റ്റ്‌.. നാട്ടില്‍ ഉള്ളപ്പോള്‍ ഒന്നും വേണ്ട.. പ്രവാസ ഭൂമിയിലാണിതിനൊക്കെ പ്രിയം..

>കുട്ടന്‍ ചേട്ടാ വരിക്കച്ചക്ക തന്നെ.. തേന്‍ വരിക്ക.. കിലൊയ്ക്ക്‌ 75 ആണെങ്കില്‍ ഒരു ചക്കയുടെ വിലയെന്തായി.. അല്ല ഇത്‌ ത്യശ്ശൂര്‍ത്തെ വിലയാണോ ? അതോ കുവൈറ്റിലെയോ . എന്റെ വീട്ടില്‍ ഇപ്പോള്‍ മാങ്ങ പോലെ വീഴാന്‍ ചക്കയും തേങ്ങ പോലെ വീഴാന്‍ മാങ്ങയും ഇല്ലതായി.. ഇടക്ക്‌ തേങ്ങ വീഴുന്നുണ്ട്‌.. അതൊരു താങ്ങാണു വീട്ടികാര്‍ക്ക്‌

>അവനാഴിയിലെ ചക്കപ്പുഴുക്കിന്റെ ഓര്‍മ്മ എന്നിലും കൊതിയുണര്‍ത്തി...

>എല്ലാ ദേശാഭിമാനികളും ചക്ക തിന്നാല്‍ കൊതിയുള്ളവരാണെന്ന് ആരോ പറഞ്ഞുകേട്ടിട്ടുണ്ട്‌..

+++ എല്ലാവരും കൂടി ചക്ക തിന്നു തീര്‍ത്തുവോ ?

ശ്രീവല്ലഭന്‍ said...

ഹോ കൊതിപ്പിക്കാനായിട്ട്‌ ഓരോ പടം ഇടുന്നത്‌...ഈ ചക്കയ്ക്ക്‌ ശരിക്കും നല്ല പുളിയാ

ബഷീര്‍ വെള്ളറക്കാട്‌ said...

പഴയ കുറുക്കന്‍ പുതിയ വല്ലഭനായി.. വല്ലഭനു ചക്കയും പുളിക്കും എന്നല്ലേ പഴമൊഴി...

Related Posts with Thumbnails