Sunday, February 17, 2008

ഹോട്ടല്‍ വിധിപോലെ


നാട്ടിന്‍ പുറങ്ങളിലെ ചായക്കടകളുടെ പേരുകള്‍ എന്നും കൌതുകമുണര്‍ത്തുന്നതാണ്‌ . പിന്നെ പ്രത്യാകിച്ചൊരു പേരുമില്ലാതെ നടക്കുന്ന കടകള്‍ക്ക്‌ ഓരോ പേരുകള്‍ അവയുടെ നടത്തിപ്പിന്റെയും നടത്തിപ്പുകാരുടെയും സ്വഭാവത്തിനും രൂപത്തിനുമനുസരിച്ച്‌ താനെ ഉണ്ടാവുന്നു.. വെള്ളറക്കാട്‌ പഞ്ചായത്ത്‌ സെന്ററില്‍ ഒരു ചായക്കട ഒരു രാത്രി കൊണ്ട്‌ തട്ടികൂട്ടിയപ്പോള്‍ അതിന്റെ പേരു ഹോട്ടല്‍ പെട്ടെന്ന് ..പിന്നെ മുന്നറിയിപ്പില്ലാതെ ഒരെണ്ണം നിറുത്തലാക്കിയതിനാല്‍ അതിനു ഹോട്ടല്‍ പൂട്ടി .. ഒരു ബിസ്മില്ല ഹോട്ടല്‍ ഉണ്ടായിരുന്നു. അവിടെ വ്യത്തി പോര എന്ന് ആര്‍ക്കെങ്കിലും തോന്നിയതിനാലാവം ബിസ്മില്ല എന്നതിനു പകരം ഹോട്ടല്‍ വ്യത്തില്ല എന്നായത്‌.. അവിടെയൊക്കെയാണു അന്തരാഷ്ട്ര കാര്യങ്ങളും പള്ളിക്കമ്മറ്റി പ്രശ്നങ്ങളും ചൂടു പിടിച്ച ചര്‍ച്ചകള്‍ക്ക്‌ വിധേയമാകുന്നത്‌. അതിനിടയില്‍ ചൂടുള്ള പുട്ടും ചൂടില്ലാത്ത പഴവും കാലിയായി കൊണ്ടിരിക്കുമെന്നതിനാല്‍ ചായക്കട നടത്തിപ്പുകാരനും ഈ ചര്‍ച്ചകളില്‍ തന്റെതായ കടലക്കറിയും പഞ്ചസാരയും ആവശ്യത്തിനു ചേര്‍ത്ത്‌ കൊടുക്കും. അതൊക്കെ ഒരു യോഗമാണ്‌. ആ യോഗമാണോ ഈ വിധിയായി പരിണമിച്ചത്‌ എന്നറിയില്ല. ഇവിടെയിതാ ഒരു മലപ്പുറത്ത്കാരന്‍ തന്റെ ഹോട്ടലിനു നല്‍കിയിരിക്കുന്ന പേരു്‌`. ഹോട്ടല്‍ വിധിപോലെ.. അവിടെ കയറുന്നവരുടെ വിധി എന്താണെന്നറിയില്ല..എന്തായാലും സംഗതി കൊള്ളാം അല്ലേ .. മാര്‍കറ്റിംഗ്‌ സൂത്രങ്ങള്‍ നാട്ടിന്‍ പുറത്തും .. ഇതൊക്കെ കാണാനും അനുഭവിക്കാനും ഒരു യോഗം അഥവാ വിധി വേണം.. .. മലയാളിയുടെ ക്രിയേറ്റിവിറ്റിയെന്ന് വിളിക്കാമോ ??
ഖത്തറില്‍ നിന്നും ശ്രീ. കെ.വി.മനോഹര്‍ അയച്ചതാണീ ഫോട്ടോ

11 പേര്‍ കാഴ്ച കണ്ട്‌ പറഞ്ഞത്‌:

ബഷീർ said...

മലയാളിയുടെ ക്രിയേറ്റിവിറ്റിയെന്ന് വിളിക്കാമോ ??

പാമരന്‍ said...

:)

ബയാന്‍ said...

നമ്മള്‍ എത്ര ഫോര്‍വേഡാ.. ചിരിച്ചു കടുകു വറുത്തു. :)

ബയാന്‍ said...

നമ്മള്‍ എത്ര ഫോര്‍വേഡാ.. ചിരിച്ചു കടുകു വറുത്തു. :)

വിനയന്‍ said...

ദൈവ വിശ്വാസികളുടേ ഹോട്ടല്‍---

നന്നായിരിരിക്കുന്നു

ഈ ബ്ലോഗൊന്നു നോക്കൂ

http://www.chayappeedika.blogspot.com/

Anonymous said...

ഇങ്ങനൊരെണ്ണം ഞങ്ങളുടെ നാട്ടിലുമുണ്ടായിരുന്നു. " ഹോട്ടല്‍ D വരും പോലെ വരും".

ബഷീർ said...

പാമരന്‍, ബയാന്‍ ,വിനയന്‍, നൌഷീര്‍.
നിങ്ങള്‍ ഈ ബ്ലോഗ്‌ കണ്ട വിധിയിലും കമന്റിയ വിധിയിലും സന്തോഷം..

വരും പോലെ വരട്ടെ അല്ലേ

മൂര്‍ത്തി said...

കഴിക്കുന്നവന്റെ കാര്യമാണോ ആവോ?

ബഷീർ said...

മൂര്‍ത്തി..>
ഒരു പക്ഷേ.. അതായിരിക്കും ഉദ്ധേശിച്ചത്‌..

ജാബിര്‍ മലബാരി said...

ente nattile hotellalannu

ബഷീർ said...

ആരുടെ വിധിയാ ജാബിറേ ..
അവിടെ പോകാറുണ്ടോ ?

Related Posts with Thumbnails