Wednesday, March 12, 2008

ഒരു തെങ്ങുകയറ്റത്തിന്റെ ഓര്‍മ്മയ്ക്കായി

തേങ്ങ വേണോ ..ഡയല്‍ ചെയ്യൂ.. റെഞ്ച്‌ ഉറപ്പാ...എന്തെങ്കിലും കൈതൊഴില്‍ പടിച്ചിരിക്കണം എന്ന് പറയുന്നതിന്റെ വില മനസ്സിലായില്ലേ... തൈങ്ങുകയറ്റക്കാര്‍ക്കൊക്കെ എന്താ ഡിമാന്റ്‌ !!
പണ്ട്‌ മൂത്ത അളിയന്റെ മുന്നില്‍ ഒന്ന് ഷൈന്‍ ചെയ്യാന്‍ വേണ്ടി ഒരു ചെറിയ തെങ്ങില്‍ കയറി ( അതിന്റെ ഫോട്ടൊ അളിയന്‍ എടുത്തത്‌ കുറച്ച്‌ കാലം കൊണ്ടു നടന്നു.. പെണ്ണ്‍ അന്വഷിക്കുന്ന സമയത്ത്‌ അതൊക്കെ ..പല മുന്‍ കാല രേഖകളും നശിപ്പിക്കുന്നതിനിടയില്‍ നഷ്ടമായി.. അന്ന് തെങ്ങ്‌ കയറ്റക്കാര്‍ക്ക്‌ ഇത്ര ഡിമാന്റ്‌ ഉണ്ടായിരുന്നില്ല.. ഉണ്ടായിരുന്നെങ്കില്‍ ആ ഫോട്ടോ കാണിച്ച്‌ പെണ്ണ്‍ അന്വാഷിക്കാമായിരുന്നു. ) അങ്ങിനെ ഒരു ആവേശത്തിനു തെങ്ങില്‍ കയറി.. അളിയനും പെങ്ങള്‍ക്കും വേണ്ടി ഇളനീര്‍ ഇട്ടു.. മക്കളേ.. ഇറങ്ങാനല്ലേ പാട്‌.. കയറിയ പോലെ ഇറങ്ങാന്‍ പറ്റുന്നില്ല.. തല ചുറ്റുന്ന പോലെ.. എന്റെ വിഷമമൊന്നും അളിയനും പെങ്ങളും ശ്രദ്ധിക്കുന്നില്ല . അവര്‍ ഇളനീര്‍ പൊളിക്കാനുള്ള തയ്യാടെുപ്പിലാണ്‌. പിന്നെ എല്ലാം പെട്ടെന്നായിരുന്നു.. ബ്രേക്കില്ലാത്ത സൈക്കിള്‍ ഇറക്കത്ത്‌ പോകുന്ന പോലെ ഒരു വരവായിരുന്നു താഴത്തേക്ക്‌.. ലുങ്കിയും ഷര്‍ട്ടുമായിരുന്നു എന്റെ വേഷം.. താഴെ ലാന്റ്‌ ചെയ്ത്‌ അടുത്ത നിമിഷം നെഞ്ചില്‍ ഒരു പുകച്ചില്‍.. കൂടി വരൂന്നു. ഞാന്‍ ഇപ്പ വരാം എന്ന് പറഞ്ഞ്‌ നേരെ വീട്ടിലെക്ക്‌ വിട്ടു.. നേരെ റൂമില്‍ കയറി കുപ്പായമഴിച്ച്‌ കണ്ണാടിയില്‍ നോക്കി.. തെങ്ങിലൂടെ ഊര്‍ന്ന് പെട്ടെ ന്ന് താഴെയെത്തിയതിന്റെ എക്കൌണില്‍ നെഞ്ചിലെ തോലൊക്കെ ഒരു പരുവമായിരിക്കുന്നു.. കണ്ണടച്ച്‌ പിടിച്ച്‌ ഉപ്പ കൊണ്ടു വന്ന ഷേവിംഗ്‌ ലോഷന്‍ നെഞ്ചില്‍ പുരട്ടി.. പിന്നെ ആകാശത്തുള്ള അത്ര നക്ഷത്രങ്ങളും ഭൂമിയില്‍ ഇറങ്ങി വന്ന് മിന്നുന്ന നിമിഷങ്ങളായിരുന്നു...വീണ്ടും ഷര്‍ട്ടൊക്കെ അണിഞ്ഞി ഒന്നും സംഭവിക്കാത്ത പോലെ തൊടിയിലേക്ക്‌ നടന്നു.. ആരോടും പറഞ്ഞില്ല.. നിങ്ങള്‍ ആരോടും പറയണ്ട ..

അങ്ങിനെ അന്ന് അവസാനിപ്പിച്ചു ആ പരിപാടി.. ഇന്നും ആ തെങ്ങ്‌ അവിടെ നില്‍ക്കുന്നുണ്ട്‌.. എന്നെ കാണുമ്പോള്‍ ഒന്ന് കയറി നോക്കണോ എന്ന് ചോദിക്കുന്ന പോലെ തോന്നും എനിക്ക്‌.. വേണ്ട മോനെ.. വേണ്ട മോനെ.. എന്ന് മനസില്‍ പറഞ്ഞ്‌ (പാടാന്‍ അറിയാത്തതു കൊണ്ടല്ല ) ഞാന്‍ തിരിഞ്ഞ്‌ നടക്കും..

18 പേര്‍ കാഴ്ച കണ്ട്‌ പറഞ്ഞത്‌:

ബഷീർ said...

ഇന്നും ആ തെങ്ങ്‌ അവിടെ നില്‍ക്കുന്നുണ്ട്‌.. എന്നെ കാണുമ്പോള്‍ ഒന്ന് കയറി നോക്കണോ എന്ന് ചോദിക്കുന്ന പോലെ തോന്നും എനിക്ക്‌

ശ്രീ said...

“ഇന്നും ആ തെങ്ങ്‌ അവിടെ നില്‍ക്കുന്നുണ്ട്‌.. എന്നെ കാണുമ്പോള്‍ ഒന്ന് കയറി നോക്കണോ എന്ന് ചോദിക്കുന്ന പോലെ തോന്നും എനിക്ക്‌...”

ഹ ഹ. നല്ല അവതരണം ബഷീര്‍ക്കാ... എന്തായാലും ഞാനാരോടും പറയുന്നില്ല.
;)

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

ha.... ha...haa..
pavam basheerkaaaaaaaaa
aTipoliieeeeee

ബഷീർ said...

>> ശ്രീ.. അഭിപ്രായം അറിയിച്ചതില്‍ പെരുത്ത്‌ സന്തോഷം.. .. പിന്നെ ആ തെങ്ങ്‌ വളര്‍ന്ന് വലുതായി. ഞാനും..

>>ശെരീഖേ... ചിരിച്ചോടാ..
പിന്നേയ്‌.. അടി പൊളിഞ്ഞില്ല.. അത്‌ ഭാഗ്യം..

തോന്ന്യാസി said...

സത്യത്തില്‍ ഇത് ഇന്നത്തെ തൊഴിലെടുക്കാത്ത തലമുറക്കുള്ളതല്ലേ?

പണ്ട് കോഴിക്കോട്ട് , യശ:ശ്ശരീരനായ ശ്രീ രാമദാസ് വൈദ്യര്‍ ഒരു തെങ്ങുകയറ്റ കോളേജ് തുടങ്ങിയതാണ് ഇതുവായിച്ചപ്പോള്‍ ഓര്‍മ്മവന്നത്

നിലാവര്‍ നിസ said...

ശ്ശൊ... കഷ്ടമായി.. ഒന്നൂടി കയറി നോക്കായിരുന്നു..

ബഷീർ said...

>> തോന്ന്യാസി..

അതെ.. അവര്‍ ക്ക്‌ തന്നെ.. ( അവരില്‍ ഞാന്‍ പെടുമോ എന്ന് ഒരു സംശയം )

>> നിസാ..

എന്തിനാ .. ബാക്കികൂടി ഉരഞ്ഞ്‌ നാശകോശമാവാനോ.. വേണ്ട മോളെ.. വേണ്ട മോളെ...

Sentimental idiot said...

da vannu ........
kollam ikka kaazhchakal .........
kazhchakal nashtamavunna lokathu kazhchakal ulla kanninte udamakku abinandanangal.......
pinne blog nannayi vayikkan ethu font aanu install cheyyendathu
help cheyyumallo............shafeek

ബഷീർ said...

ഷാഡോസ്‌..

ഷുക്രിയാ...

പിന്നെ.. ഞാന്‍ കാര്‍ത്തിക ml-ttkarthika യാണു ഉപയോഗിക്കുന്നത്‌.. വരമൊഴി ഉപയോഗിച്ചാണു റ്റൈപ്‌ ചെയ്യുന്നത്‌.. ട്രൈ ചെയ്ത്‌ നോക്കൂ

ഭ്രാന്തനച്ചൂസ് said...

കൊള്ളാം.....നല്ല അവതരണം. പിന്നെ മുസ്സഫയില്‍ എവിടാ മാഷേ....?

ബഷീർ said...

അച്ചൂസ്‌...

നന്ദി..

മുസ്വഫയില്‍ ശ അബിയ 10 ല്‍ തെങ്ങുകളില്ലാത്ത സ്ഥലത്ത്‌ താമസം
സനയ്യയില്‍ ജോലി.. സി.സി.സി യില്‍
താങ്കള്‍ ഇവിടെ അടുത്താണോ

ഗീത said...

ശരിയാണ്, തെങ്ങു കയറ്റക്കാര്‍ക്ക് ഇപ്പോള്‍ വല്ലാത്ത ഡിമാന്റാണ്. നാട്ടില്‍ ഇത്തിരി തേങ്ങയുള്ളത് ഇടീക്കണമെങ്കില്‍ കുറഞ്ഞത് 10 തവണയെങ്കിലും തെങ്ങുകയറ്റക്കാരന്റെ പുറകെ നടക്കണം.....

ബഷീറേ, എഴുത്തു കൊള്ളാം.

ബഷീർ said...

> ഗീതാഗീതികള്‍

ശരിയാണു പറഞ്ഞത്‌..

പത്ത്‌ മണിയാവുമ്പോഴേക്കും പോകറ്റ്‌ നിറയെ കാശായി... പിന്നെ തിരിയിട്ടു തിരഞ്ഞാല്‍ കാണില്ല.

എഴുത്തു കൊള്ളാം എന്ന് പറഞ്ഞതില്‍ സന്തോഷണ്ട്ട്ടോ..

അപ്പോള്‍ എന്റെ തെങ്ങു കയറ്റം കൊള്ളത്തില്ല അല്ലേ. ഞാന്‍ നിറുത്തി..

Rare Rose said...

ഈ തെങ്ങു ചതിക്കൂലാ ന്നു പറയുന്നതു വെറുതെ യാല്ലേ..??....ഹി..ഹി....കലക്കനാട്ടോ എഴുത്തു.......ഇനിയും പോരട്ടെ..:-)

ബഷീർ said...

Rare Rose
പറ്റാത്ത പണിക്ക്‌ നില്‍ക്കരുതെന്ന് ഞാന്‍ എന്നോട്‌ എപ്പോഴും പറയുന്നതാ..
പക്ഷെ അന്നേരം അതൊന്നും തോന്നിയില്ല

എന്റെ നെഞ്ചാണു കലങ്ങിയത്‌...

സുല്‍ |Sul said...

നല്ല ഓര്‍മ്മ.
നെഞ്ചുരുകുന്ന ഓര്‍മ്മ :)
-സുല്‍

ബഷീർ said...

സുല്‍...
നെഞ്ചുരുകുന്നതാണെങ്കിലും നെഞ്ചില്‍ എന്നുമുണ്ടാകും ആ ഓര്‍മ്മകള്‍

ഇലക്ട്രോണിക്സ് കേരളം said...

മനസാക്ഷിയുണ്ട്..തെങ്ങ് വെട്ടിക്കളഞ്ഞില്ലാലോ....

Related Posts with Thumbnails