-1-

മുമ്പൊക്കെ തൊടികളില്‍ ഭീമന് വാഴക്കുലകള്‍ ഉണ്ടാവുമായിരുന്നു.. കാഴ്ചക്കുലകളായി മാര്‍ക്കറ്റില്‍ അതിനു മോഹവില കിട്ടുകയും ചെയ്യും. ഇന്ന് പക്ഷെ ഈ കാഴ്ച അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം എന്ന് പറയാതെ വയ്യ.
ഭൂമിയുടെ ഗര്‍ഭപാത്രത്തില്‍ രാസവളങ്ങള്‍ കുത്തിവെച്ച് ഇനി പിറക്കാനിരിക്കുന്ന ബ്രൂണങ്ങളെയും വഴിയില്‍ വെച്ച് തന്നെ ബീജങ്ങളെയും വരെ ഇല്ലാതാക്കിയതിന്റെ പരിണിത ഫലമായി കരുത്തരായ മക്കള്‍ക്ക് ജന്മം നല്കാനാകാതെ കണ്ണീര് വാര്‍ത്ത് വാര്‍ത്ത് വിണ്ടു കീറിയ കവിളുമായി കേഴുന്നവളുടെ നൊമ്പരം ... ആ നൊമ്പരത്തെ ഇല്ലാതാക്കാന്‍ നാം വീണ്ടും അവളുടെ വായില്‍ പ്ലാസ്സിക് ഭക്ഷണം കുത്തിനിറച്ച് ഇടയ്ക്കൊന്ന് കരയാന്‍ പോലൂം സമ്മതിക്കാതെ... !!
e-മെയിലില്‍ കിട്ടിയതാണു.. ആരുടെ വീട്ടു വളപ്പിലാണിത് എന്ന് ആര്‍ക്കെങ്കിലും അറിവുണ്ടെങ്കില്‍ എഴുതുക. പിന്നെ കപ്പയും മോഷ്ടിച്ച് ഇത് വഴിവരുന്നവര്‍ ഈ കുല വെട്ടരുത് പ്ലീസ്.. അതവിടെ നിന്ന് മൂത്ത് പഴുക്കട്ടെ.. പറന്ന് പോയ കിളികള്‍ മടങ്ങി വരട്ടെ.. അതിന്റെ കൊതിപ്പിക്കുന്ന മണം കേട്ട്..
-2-

പ്രിയംവദ അയച്ചു തന്ന പിസാങ്ങ് സെറിബു ചിത്രം
അവരുടെ വാക്കുകള്‍ :
(ഇതു മലേഷ്യയിലെ മലാക്കയിലെ ഒരു ചെറിയ സൂവില്‍ നിന്നും വര്‍ഷങ്ങളുക്കു മുന്‍പു എടുത്തതാണു..exact location ഓര്‍മയില്ല )
പിസാങ്ങ് സെറിബു വിനെ പറ്റി കൂടുതല്‍ കേരള ഫാര്‍മര്‍ പൊക്കിയെടുത്ത് തന്ന ലിങ്ക്
ഇവിടെ