-1-
ഒരു ആണിന്റെ മനസ്സ് കീഴടക്കാന്‍ ..
ആണിനു വേണ്ടതും, പെണ്ണിന്റെ നടുവൊടിക്കുന്നതും ..
( പൊങ്ങച്ച സഞ്ചി തൂക്കി നാടു നിരങ്ങുന്ന സൊസൈറ്റി കൊച്ചമ്മമാരുടെ നടുവിന്റെ കാര്യമല്ല)
( പൊങ്ങച്ച സഞ്ചി തൂക്കി നാടു നിരങ്ങുന്ന സൊസൈറ്റി കൊച്ചമ്മമാരുടെ നടുവിന്റെ കാര്യമല്ല)
=========================================================
-2-
പെണ്ണിന്റെ മനസ്സ് കീഴടക്കാനോ ?

പെണ്ണിനു വേണ്ടതും ആണിന്റെ നടുവൊടിക്കുന്നതും !
( വീട്ടിലെ പട്ടികളെയും കുട്ടികളെയും നോക്കി നടക്കുന്ന മരമാക്രി വീട്ടമ്മമാരായ ആണുങ്ങള് ഇതില്‍ നിന്നും ഒഴിവ് )
24 പേര് കാഴ്ച കണ്ട് പറഞ്ഞത്:
ആണിനു വേണ്ടതും !
പെണ്ണിനു വേണ്ടതും !
ഹ ഹ. കലക്കി, ബഷീര്‍ക്കാ...
ബൂലോകത്തെ സ്ത്രീജനങ്ങളില്‍ നിന്നും കിട്ടുന്നത് വാങ്ങാന്‍ റെഡിയായിക്കോളൂട്ടോ...
;)
ആണെന്നാല്‍ തീറ്റി പണ്ടാരമെന്നും
പെണ്ണെന്നാല്‍ പൊന്നുകൊതിച്ചി എന്നും നിങ്ങള്‍ കരുതി, ല്ലെ. ആണായ ഞാന്‍ പ്രതിഷേധം അറിയിക്കുന്നു. ഇനി പെണ്ണുങ്ങള് പ്രതിഷേധിക്കട്ടെ.
പെണ്ണെന്നാല്‍ പൊന്നു കൊതിച്ചി എന്നു പറഞ്ഞ ബഷീറിക്കാ....ഞാന്‍ ശക്തമായി പ്രതിഷേധിക്കുന്നു
കഴിഞ്ഞൊരു ദിവസം ഞാന്‍ ഒരു പോലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ അവിടുത്തെ ഒരു സാദാ കോണ്‍സ്റ്റബിള്‍ 10 വിരലിലും പല നിറത്തിലുള്ള കല്ലുകള്‍ പതിപ്പിച്ച മോതിരവും കയ്യില്‍ ആന ചങ്ങല പോലത്തെ ഒരു ചെയിനും കഴുത്തില്‍ പട്ടിയുടെ തുടലു പോലത്തെ ഒരു ചെയിനും ഇട്ടു വിലസുന്ന കണ്ടു..ആ അഴകിയ രാവണനെ സാക്ഷി നിര്‍ത്തി ഞാന്‍ പറയുന്നു..സ്വര്‍ണ ഭ്രാന്ത് കൂടുതല്‍ ആണുങ്ങള്‍ക്കാ...
ഹും പിന്നെ ആണിന്റെ മനസ്സു കീഴടക്കാന്‍ നല്ല ഫൂഡ് മാത്രം മതീ ന്നുള്ളതു പുതിയ അറിവായിരുന്നു..
ബഷീര്‍ക്കാ...
ഒരു ഓഫടിയ്ക്കുവാണേ...
കാന്താരി ചേച്ചീ...
ചില ഡൌട്ട്സ്:
അല്ലാ, ഈ പോലീസ് സ്റ്റേഷനില്‍ ഇടയ്ക്കിടെ കയറിയിറങ്ങുന്നതിന്റെ പിന്നിലെ രഹസ്യം???
കഴിഞ്ഞ തവണ കള്ളനെ പിടിയ്ക്കാന്‍, പരാതി കൊടുക്കാന്‍ എന്നൊക്കെ പറഞ്ഞ് രക്ഷപ്പെട്ടു.
2. “ ഹും പിന്നെ ആണിന്റെ മനസ്സു കീഴടക്കാന്‍ നല്ല ഫൂഡ് മാത്രം മതീ ന്നുള്ളതു പുതിയ അറിവായിരുന്നു...”
നമ്മുടെ ‘പാലുല്‍പ്പന്നങ്ങള്‍’ ബ്ലോഗിലെ ഐറ്റംസ് പാവം ചേട്ടന്റെ അടുത്ത് പരീക്ഷിയ്ക്കുമ്പോ ഓര്‍ക്കണമായിരുന്നു.
[എന്തെങ്കിലും പറയാന്‍ തോന്നുന്നുണ്ടെങ്കില്‍ എന്നെ എവിടേം തിരയണ്ട. ഞാനീ പരിസരത്തൊന്നൂല്യ]
ശ്രീയൊടു യൊജിക്കുന്നു...പക്ഷെ ഞാന്‍ സ്ത്രീപക്ഷതാണു.വീട്ടില്‍ ഒരാളെക്കൊണ്ടുനിവിര്തിയില്ല..ഇനി നാട്ടിലുള്ള സ്ത്രീകളെയും പിണക്കണൊ?വീട്ടില്‍ പ
റയാന് ധൈര്യമില്ലാതതുകൊണ്ടല്ലെ താങ്കളിതു ബ്ലൊഗിയതു?
മുന്‍പ് ഇത് മെയില്‍ ആയി കണ്ടതോര്‍ക്കുന്നു...സംഗതി കൊള്ളാം ട്ടോ..ന്നാലും പൂര്‍ണ്ണായി സമ്മതിക്കാന്‍ വയ്യാട്ടോ.. അഴകിയ രാവണന്മാരും ,ആഹാരപ്രിയകളും ഒട്ടും കുറവല്ലല്ലോ....:)
ബഷീര്‍ക്കാ:- ശ്രീയുടെ സംശയത്തിനു ഒരു മറുപടീ കൊടുത്തോട്ടെ
അതേയ് ശ്രീ,അന്നു പോലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ ആണ് ഈ കാഴ്ച കണ്ടത്..പിന്നെയും കേസിന്റെ കാര്യത്തിനു വേണ്ടി ഇടക്കിടെ പോകേണ്ടി വന്നിട്ടുണ്ട്..നമ്മുടെ പോലീസിന്റെ അന്വേഷണം എവിടം വരെ ആയി എന്നറിയാന്‍ ഇടക്കു പോകുമായിരുന്നു..പിന്നെ എനിക്കു മടുത്തു പോക്കു നിര്‍ത്തി..അവര്‍ക്ക് കേസിന്റെ കാര്യത്തില്‍ അത്ര ഉത്സാഹമായിരുന്നു..ഇപ്പോള്‍ നാട്ടുകാര്‍ ഇടപെട്ടു കള്ളനെ കിട്ടി
പിന്നെ പാലുലപന്നങ്ങള് കഴിച്ചു മടുത്ത് എന്റെ ചേട്ടന് ഈ നാടു വിട്ടു...വര്‍ഷത്തിലൊരിക്കല്‍ നാട്ടില്‍ വരുമ്പോള്‍ ഇനി ഒന്നും ഉണ്ടാക്കണില്ല എന്നു കരുതി ഇരിക്കുവാ ഞാന്‍ ഏത് ?? ഹ ഹ ഹ
ഹ ഹ. ആ വിശദീകരണം അടിപൊളിയായീട്ടോ ചേച്ചീ... (എന്നെ ആളെ വിട്ടു തല്ലിക്കുമോന്ന് പേടി കുറേശ്ശെ ഉണ്ടായിരുന്നു)
;)
ബഷീര്‍ക്കാ... ഓഫിനു മാപ്പ് ട്ടാ
:)
ഇതു രണ്ടും രണ്ടു കൂട്ടര്‍ക്കും വേണ്ടതാണു .പക്ഷെ ഇതു മാതമോ?
ബഷീര്‍ക്കാ...
ആശയത്തോട് പൂര്‍ണ്ണമായി യോജിപില്ലെങ്കിലും
സംഭവം കലക്കി.
അതെന്താ പട്ടികളേയും കുട്ടികളേയും
വീടും ന്നോക്കാനുള്ള കഴിവാണുങ്ങള്ക്കില്ലേ ? ഇല്ലേല് അത് ബംഗിയായി ചെയ്യുന്ന സ്ത്രീകളെ ബഹുമാനിക്കൂ
ആ ഇലയില്‍ വിഭവസമൃദ്ധമായ ഊണൊരുക്കുമ്പോള് അതിന്റെ സ്വാദിത്തിരി കുറഞ്ഞാലോ കേശഭാരത്തിലൊന്ന് അടര്ന്നുവീണാലോ തീര്‍ന്നില്ലേ ഒക്കെ.അതോണ്ട് ആദ്യചിത്രോം കുറിപ്പും വേണ്ട.
സ്വര്‍ണ്ണം തൂക്കി നടക്കാന്‍ മാത്ത്രമുള്ളതല്ല. അതൊരു സ്വത്ത് കൂടിയാണ്.കുടുങ്ങിയ ഘട്ടങ്ങളില്‍ ആദ്യം വരുന്ന ചിന്തയും അത് പണയം വെച്ചാലോ എന്നല്ലേ?
ചുരുക്കിപ്പറഞ്ഞാല്‍... അല്ലേ വേണ്ട ഞാന്‍ പറയുന്ന്നില്ല
ആണിന് എതായാലും മുകളില്‍ കൊടുത്തത് മാത്രം
പറ്റില്ല രണ്ട് കുപ്പികള്ള്
രണ്ട് പായ്ക്കറ്റ് സിഗരറ്റ്
പെണ്ണിനു പൊന്ന് എന്നു പറയുമ്പോള്‍
നമ്മുടെ നാട്ടില്‍
എത്ര ലിറ്റര്‍ മദ്യമാണ് ആണുങ്ങള് കുടിച്ചു തീര്‍ക്കുന്നത് എന്നറിയോ ബഷീറക്കാ
ബഷീർ, രണ്ടിനോടും പൂർണ്ണയോജിപ്പില്ല.
ഇതിനൊക്കെയുപരി സ്നേഹം എന്നൊരു സംഭവം ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നു. പൊന്നു കൊടുക്കാതെ പെണ്ണിന്റെ സ്നേഹം സമ്പാദിക്കാൻ കഴിയില്ലെ? രുചികരമായ ആഹാരം കൊടുക്കാതെ പെണ്ണിന് ആണിന്റെ സ്നേഹം കയ്യടക്കാനും കഴിയില്ലെ? കഴിയും എന്നു ഞാൻ വീശ്വസിക്കുന്നു!.
നഞ്ഞെന്തിന് നാക്കിലയില്‍?.
സോറി, താഴത്തെ ഇല കെട്ടൊ.
നന്ദുവിന്റെ അഭിപ്രായത്തിനു കീഴെ ഒപ്പ്
പിന്നെ ഇപ്പൊ സൂരിനമ്പൂതിരിമാരുടെ എണ്ണം വളരെ കൂടുതലാണ്. പെണ്ണിനോട് ചേര്‍ന്ന് പൊന്നിനും ഒരു സ്ത്രൈണഭാവം വന്നിരിക്കുന്നു. അപ്പോള്‍ അതിങ്ങിനെ ധാരാളമായി അണിയുന്ന ആണിനെ കാണുമ്പോഴാണോ അതോ പെണ്ണിനെ കാണുമ്പോഴാണോ കൂടുതല്‍ ആരോചകം?!!
മേലാകെ പൊന്നണിഞ്ഞു നടക്കുന്ന പെണ്ണുങ്ങളുടെ കാലം കഴിഞ്ഞു. [സ്വന്തം വിവാഹത്തിഒഴികെ] ധാരാളമായി പൊന്നണിയല് ഇപ്പോള്‍ പെണ്ണിനും ശീലമില്ല. ആണ് ആണിനു ചേരുന്ന രീതിയിലും പെണ്ണ് പെണ്ണിനു ചേരുന്ന രീതിയിലുമല്ലേ നടക്കേണ്ടത്
കൊള്ളാം.ആ രണ്ടാമത്തെ ഇലയില്‍ വച്ചിരിക്കുന്നത് ഫോട്ടോ എടുക്കാന്‍ വേണ്ടി ചെയ്താണോ.അല്ല അങ്ങിനെ ഒരു ചടങ്ങ് കല്യാണത്തിന് വല്ലിടത്തും ഉണ്ടോ എന്നറിയാന്‍ ചോദിച്ചതാ.
oy>ശ്രീ..
ആദ്യത്തെ കമന്റിനു പകരമായി മുകളിലെ ഇലയില്‍ നിന്ന് ഒരു ഭാഗം എടുത്തോളൂ.. പിന്നെ എനിക്കറിയാം പെണ്ണുങ്ങളൊക്കെ ഇളകുമെന്ന്.. കാന്താരി മുളക് കണ്ണില്‍ കൊള്ളാതെ നോക്കണേ.. ഹ ഹ..
കാന്താരി പാലുല്പന്നങ്ങളില് കാന്താരിമുളക് അരച്ച് ആ ചേട്ടനു കൊടുത്തത് കഷ്ടമായി.. എന്നാലും ചേട്ടാ ചേട്ടന്റെ ഒരു വിധി..
>ചന്തു..
എല്ലാ ആണുങ്ങളും എല്ലാ പെണ്ണുങ്ങളും ഇത്തരമാണെന്ന് എനിക്കും അഭിപ്രയമില്ല.. കണ്ടില്ലേ.. അടിയുടെ ബഹളം.. പ്രധിശേധിക്കാന്‍ ഞാനുമുണ്ട്..
>കാന്താരിക്കുട്ടി,
അങ്ങിനത്തെ പുരുഷസ്ത്രികളെ കാണുന്നത് തന്നെ അറപ്പാണു.. ഞാനു പ്രധ്ശേധിയ്ക്കാന് കൂടുന്നു.. പോലീസുകാരന് ഇട്ടിരിക്കുന്നത് വല്ല തൊണ്ടി മുതലും ആവും.. സ്റ്റേഷനിലെന്താ പണി എന്ന് ചിന്തിക്കാതിരുന്നില്ല. പിന്നെ ശ്രീ യുടെ ചോദ്യം വന്നല്ലോ ..കാന്താരിയുടെ ഉത്തരവു വിശ്വസിച്ചു (പെണ്ണുങ്ങള്‍ക്ക് നുണപറയാന്‍ കഴിയില്ലെന്ന് ആരോ പറഞ്ഞത് ഞനങ്ങ് വിശ്വസിച്ചു ) . ഇത് കൊണ്ട് മാത്രം ത്യപ്തിയാവുന്ന ഉണ്ണായിരാമന്മാരും (അങ്ങിനെ ഒരാളുണ്ട് ) ഇല്ലാതില്ല. പാല് പരീക്ഷണങ്ങള്‍ നടക്കട്ടെ.. അങ്ങിനെയും ദേശ്യം തീര്‍ക്കാമല്ലോ..
>നിഗൂഢഭൂമി.
രഹസ്യം മനസ്സിലാക്കി.. അല്ലേ... എന്നാല്‍ എന്റെ ബീവിയ്ക്ക് ഈ ആഭരണത്തോടൊന്നു വലിയ കമ്പമില്ലാത്തതിനാലും , കിട്ടാത്തപ്പോള്‍ സദ്യയുണ്ണുന്നതിനോട് എനിയ്ക്കും താത്പര്യമില്ലാത്തതു കൊണ്ടും കുടുംബത്ത് ഒരു പ്രശ്നൊം ഇല്ല.. സത്യായിട്ടും..
>റെയര്‍ റോസ്,
വേണ്ട.. ഒരു ഫിഫ്റ്റി ഫിഫ്റ്റി ..
അങ്ങിനെയും ഇല്ലാതില്ല.. ചില മണ്ടന്‍ കുണാപ്പന്മാര് കാന്താരി പറഞ്ഞതു പൊലെ തടിയന് തുടലുമായി നടക്കുന്നത് കാണാം.. പിന്നെ ഫിലോമിന ടൈപ്പ്.. പെണ്ണുങ്ങളും ഉണ്ട്.. ഇച്ചിരി ചാറൊഴിച്ചേ... ഇനി ഇച്ചിരി ചോറു വിളമ്പ്.. !!
>യാരിദ്
വന്ന് ചിരിച്ചതില്‍ നന്ദി..
>ഭക്ഷണ പ്രിയന്,
എത്തിയല്ലേ.. നന്ദി..
ഇത് മാത്രം പോരാ.. പക്ഷെ ഇത് മാത്രം മതിയെന്ന് പറഞ്ഞ് മരിയ്ക്കാനും തയ്യാറുള്ളവരും ഉണ്ട്.
>റഫീഖ് കീഴാറ്റൂര്‍
എനിയ്ക്കും പൂര്‍ണ്ണമായി യോജിപ്പൊന്നുമില്ല..
പിന്നെ പൊന്നിന്റെ പേരില്‍ ജീവിതം തുലയുന്ന നിരവധി പേര് ഇല്ലേ..
ഭക്ഷണത്തിന്റെ പേരില്‍ പെണ്ണിനെ തല്ലുന്നവന്മാര് ഇല്ലേ ..
അങ്ങിനെയും ഉണ്ടെന്നത് യഥാര്‍ത്ഥ്യം..
>പ്രിയ ഉണ്ണികൃഷ്ണന്
പട്ടികളെ നോക്കിയേക്കം.. പക്ഷെ കുട്ടികളെയും വീടും നോക്കാന്‍ പുരുഷന്മാര് അത്ര പോരാ ( സുഹ്ര്യത്തുക്കളെ ക്ഷമിക്കുക.. ഒരു ആഗോള താപന സത്യം പറഞ്ഞുപോയി.. )
നാടു ഭരണം പുരുഷനും വീടു ഭരണം സ്ത്രീക്കും.. ചില റെയര്‍ സംഭവങ്ങള്‍ മറിച്ചും കാണും.. മൊത്തത്തില്‍ പക്ഷെ.. അങ്ങിനെയല്ല..
ജഗന്നിയന്താവു കാരുണ്യം എന്ന വികാരം സ്ത്രീയുടെമനസ്സിലാണു കോരിയൊഴിച്ചിരിക്കുന്നത്.. മക്കളെ പരിപാലിക്കുന്ന സ്ത്രീകളെ കുടുംബം നോക്കുന്ന സ്ത്രീകളെ ബഹുമാനിയ്ക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. ( ഈ വരികള്‍ വായിച്ച് എന്റെ നല്ല പാതി ..എന്റെ ഇക്ക എന്തൊരു നല്ല ഇക്ക എന്ന് കരുതട്ടെ എന്ന ദുരുദ്ധേശമൊന്നുമില്ല )
കരയുന്ന കുട്ടിയുടെ കരച്ചില് മാറ്റാന്‍ കുട്ടിയുടെ അച്ചന്റെ കയ്യില്‍ കൊടുത്തുനോക്ക്.. അപ്പോഴറിയാം കഥ..
ആഹാരത്തില്‍ ഉപ്പ് കൂടിയാലും /കുറഞ്ഞാലും മറ്റും ചാടിക്കടിക്കുന്ന സിംഹങ്ങളോട് എനിയ്ക്ക് പുച്ഛമാണു (ഞാന്‍ ആ റ്റൈപ്പല്ല ) പിന്നെ തലയിലെ മുടി തലയില്‍ കാണുമ്പോഴുള്ള ഭംഗി ഭക്ഷണത്തില്‍ കാണുമ്പോള്‍ ഉണ്ടാവില്ല.. എന്ന് കരുതി അബദ്ധത്തില്‍ ഒന്ന് കണ്ടാല്‍ അതിന് ചൊല്ലി ചട്ടിയും കലവും പൊട്ടിക്കുന്നത് നല്ല ശീലമല്ല .
സ്വര്‍ണ്ണം ഒരു നിക്ഷേപ വസ്തുവെന്നതില് തര്‍ക്കമില്ല.. പക്ഷെ.. ഫെയര്‍ ആന്‍ഡ് ലവ്ലി കൂടാതെ തന്നെ കുടുംബം വെളുക്കാനും ഉപകരിക്കും ..
> അനൂപ്,
ശരിയാണു പറഞ്ഞത്.
കേരളത്തില്‍ ഒഴുകുന്ന മദ്യത്തിന്റെ കണക്ക് കേള് ക്കുമ്പോള് ഞെട്ടലുളവാകുന്നു. ജനങ്ങള്‍ കുടിച്ച് കുടിച്ച് ബോധമില്ലാതെ നടക്കണമെന്ന് ആഗ്രഹിക്കുന്ന ഭരണാധികാരികള്‍.. എത്രയോ.. കുടുംബങ്ങള്‍ മദ്യവും മയക്കുമരുന്നും കാരണം നശിക്കുന്നു. പെണ്ണുങ്ങളും ആ കാര്യത്തില്‍ സ്വയം പര്യാപ്തത നേടിയിട്ടുണ്ടത്രെ...
> നന്ദു..
ഞനു ആ വിശ്വാസക്കാരനാണു.. അനുഭവത്തിലൂടെ തന്നെ.. പക്ഷെ അധികവും അങ്ങിനെയല്ല എന്നാണു കാണുന്നത്.. സ്നേഹവും സഹകരണവും പരസ്പര വിശ്വസവും ഒക്കെയാവട്ടെ നമ്മുടെ ഏവരുടെയും ജീവിത വിജയത്തിന്റെ അടിസ്ഥാനം
>ഓ.എ.ബി.
ശരിയാണു.. പലരുടെയും ജീവിതം നശിക്കാന്‍ ഈ നഞ്ഞ് കാരണമായിട്ടുണ്ട്.
>ലക്ഷ്മി,
പുട്ട്കുറ്റിയ്ക്ക് ശീല ചുറ്റിയ കണക്കില്‍ ..വളയും മറ്റു അണിയുന്ന പെണ്ണുങ്ങളെ കാണാം.. അതും അരോചകം തന്നെ.. കൂടുതല്‍ അരോചകം അത് പുരുഷന്മാര് അണിയുമ്പോള്‍ തന്നെ ..
ആണു ആണിനു ചേര്‍ന്ന രീതിയിലും പെണ്ണ് പെണ്ണിന്റെ രിതിയിലും അല്ലേ നടക്കേണ്ടതെന്ന് ചോദിച്ചാല്‍ .. തീര്‍ച്ചയായും അതെ.. പക്ഷെ അങ്ങിനെ പറഞ്ഞാല്‍ നമ്മുടെ ഫെമിനിസ്റ്റുകള്‍ക്ക് ദേശ്യം വരും.. ഇപ്പോള്‍ ചില കുമാരികളെ കണ്ടാല്‍ കുമാരന്മാരാണെന്നും കുമാരന്മരെ കണ്ടാല്‍ കുമാരികളാണെന്നുമാണു തോന്നുക.. വസ്ത്രത്തിലും, നടപ്പിലും , ഷെപ്പിലും..
>മുസാഫിര്‍,
ഫോട്ടോ എടുക്കാന്‍ വേണ്ടി ചെയ്തതാണത്.. അങ്ങിനെ ഒരു ചടങ്ങ് ഉള്ളതായി കേട്ടിട്ടില്ല.. അല്ല.. ഇതും ഒരു ചടങ്ങാക്കാതിരുന്നാല് മതി..
==============
ഇവിടെ വന്ന് രണ്ട് ഇലയും കണ്ട്.. അഭിപ്രായം അറിയിച്ചവര്‍ക്കും പ്രദ്ശേധിച്ചവര്ക്കും എല്ലാം വളരെ നന്ദി.. സന്തോഷം..
രണ്ട് ഇലയില്‍ നിന്നും എന്തൊക്കെയോ കുറന്ഞ്ഞിട്ടുണ്ട്.. എന്റെ സംശയമാണോ ?
:)
പൊങ്ങുമ്മൂടന്
തിരിച്ച് രണ്ട് സ്മൈ ലി : ) : )
Post a Comment