Wednesday, July 23, 2008

‍ഭാര്യയാകുന്ന ചക്രം


ആണും പെണ്ണുമാകുന്ന രണ്ട്‌ ചക്രങ്ങള്‍,
വിവാഹമാകുന്ന ആക്സിലില്‍,
പരസ്പര വിശ്വാസവും സ്നേഹവുമാകുന്ന നട്ടും ബോള്‍ട്ടുമിട്ട്‌ മുറുക്കി,
കുടുംബമാകുന്ന വണ്ടിയില്‍ ബന്ധിച്ച്‌,
ജീവിതമാകുന്ന റോട്ടിലൂടെ ഈ യാത്ര..
ഗട്ടറുകളില്‍ ചാടാതെ മുന്നോട്ട്‌ നീങ്ങട്ടെ!
യാത്രക്കാരായി പൈതങ്ങള്‍ കയറട്ടെ..

ഒരു ചക്രം മാത്രമായി ഈ ജീവിത വണ്ടി ഓടിക്കാന്‍ കഴിയില്ല..
സുകുമാര്‍ അഴിക്കോട്‌ ഇപ്പോള്‍ നിരാശയിലാണത്രെ. സമയം വൈകിയതില്‍..
പോയ ബുദ്ധി ആന പിടിച്ചാല്‍ കിട്ടുമോ ?
അതിനാല്‍ ഉള്ള ചക്രത്തെ ശരിയായി മെയിന്റനന്‍സ്‌ ചെയ്ത്‌ കൊണ്ടു നടക്കുക..
ഇല്ലാത്തവര്‍ നല്ല ബ്രാന്‍ഡഡ്‌ ചക്രം സ്വന്തമാക്കുക..

ഈ ചിത്രം അയച്ചു തന്ന സുഹ്യത്തിനു നന്ദി..
ഇത്‌ ചിത്രക്കടയില്‍ (ഫോട്ടോഷോപ്പ്‌ ) ഉണ്ടാക്കിയതാണോ ആവോ ..
എന്തായാലും നിങ്ങള്‍ക്കിഷ്ടപ്പെടുമെന്ന വിശ്വാസത്തില്‍

29 പേര്‍ കാഴ്ച കണ്ട്‌ പറഞ്ഞത്‌:

ബഷീർ said...

ഒരു ചക്രം മാത്രമായി ഈ ജീവിത വണ്ടി ഓടിക്കാന്‍ കഴിയില്ല..
സുകുമാര്‍ അഴിക്കോട്‌ ഇപ്പോള്‍ നിരാശയിലാണത്രെ. സമയം വൈകിയതില്‍..
പോയ ബുദ്ധി ആന പിടിച്ചാല്‍ കിട്ടുമോ ?
അതിനാല്‍ ഉള്ള ചക്രത്തെ ശരിയായി മെയിന്റനന്‍സ്‌ ചെയ്ത്‌ കൊണ്ടു നടക്കുക..
ഇല്ലാത്തവര്‍ നല്ല ബ്രാന്‍ഡഡ്‌ ചക്രം സ്വന്തമാക്കുക..

ശ്രീ said...

ഐഡിയ കൊള്ളാമല്ലോ

Typist | എഴുത്തുകാരി said...

‘ഉള്ള ചക്രത്തെ ശരിയായി മെയിന്റനന്‍സ് ചെയ്തു കൊണ്ട് നടക്കുക‘ അതാ നല്ലതു്.

siva // ശിവ said...

നല്ല ചിന്ത...

ഇനിയൊരു കാര്യം...സുകുമാര്‍ അഴീക്കോടിന് അങ്ങനെ തോന്നാന്‍ വഴിയില്ലല്ലോ...അത് അദ്ദേഹത്തെ അറിയാവുന്നവര്‍ക്ക് അറിയാം...

siva // ശിവ said...

നല്ല ചിന്ത...

ഇനിയൊരു കാര്യം...സുകുമാര്‍ അഴീക്കോട് അങ്ങനെ പറഞ്ഞിട്ടുണ്ടാവും...എന്നാലും അങ്ങനെ തോന്നാന്‍ വഴിയില്ലല്ലോ...അത് അദ്ദേഹത്തെ അറിയാവുന്നവര്‍ക്ക് അറിയാം...

അനില്‍@ബ്ലോഗ് // anil said...

ഒറ്റച്ചക്രവുമായി ഉരുണ്ടു നീങ്ങുന്നവരെ കണ്ടിട്ടിലെ ,
പക്ഷെ സര്‍ക്കസ്സുകാരാവണമെന്നു മാത്രം.

Bindhu Unny said...

അര്‍ദ്ധനാരീശ്വരന്‍ പോലെ :-)

OAB/ഒഎബി said...

കിട്ടിപ്പോയ് ഐഡിയ...ഇനി എന്റെ കാറിന്റെ ചക്ക്രം ഊരിത്തെറിച്ചാലും കുഴപ്പമില്ല!.
ഉള്ള ചക്ക്രത്തിനാദ്യം ഒരു വണ്ടി വാങ്ങട്ടെ. എന്നിട്ട് മതി മെയിന്റനന്‍സ്.. :) :)

ബഷീർ said...

>ശ്രീ,

മനസ്സില്‍ സൂക്ഷിക്കുക.. ആവശ്യം വരും. ഈ ഐഡിയകള്‍ : )

>എഴുത്തുകാരി,

അതിനു തന്നെ എന്തൊക്കെ സര്‍ക്കസ്‌ കളിക്കണം : ) രണ്ട്‌ ചക്രവും ഒരേ സൈസായില്ലെങ്കില്‍ അതും പ്രശ്നാ : )

>ശിവ,

അഴീക്കോട്‌ സാര്‍ ഒരു പ്രസംഗത്തിനിടയില്‍ പറഞ്ഞത്‌ പത്രത്തില്‍ വന്നിരുന്നു.. അതിന്റെ കട്ടിംഗ്‌ കയ്യിലില്ല. നഷ്ടമായി.. ഒരു കുടുംബസദസ്സിലാണെന്നാണു ഓര്‍മ്മ.. ലേറ്റ്‌ മാരീഡ്‌ ആയിട്ടുള്ളവര്‍പോലും വെറുതെ നഷ്ടപ്പെടുത്തിയ നല്ല നാളുകളെ കുറിച്ച്‌ നിരാശപ്പെടുന്നത്‌ കേട്ടിട്ടുണ്ട്‌.. ചിലര്‍ മറിച്ചു. ഈശ്വരാ.. ഏത്‌ നേരത്താണെനിക്ക്‌ കല്യാണം കഴിക്കാന്‍ തോന്നിയത്‌ എന്നു...എല്ലാം ചക്രം ശരിയാവത്തതിന്റെ കുഴപ്പം ; )

>അനില്‍

ശരിയാണു.. ആ സര്‍ക്കസിന്റെ അവസാനം. പരിതാപകരമാണു. പലപ്പോഴും..

>ബിന്ദു,

അങ്ങിനെയും പറയാം അല്ലേ : )

>ഒ.എ.ബി,

സമയം ആര്‍ക്ക്‌ വേണ്ടിയും കാത്തുനില്‍ക്കില്ല. മണ്ണും ചാരിനിന്നവന്‍ കൊണ്ട്‌ പോകുന്നതിനു മുന്നെ വേഗം നോക്കിക്കോ.. ഊരിപ്പോകാത്ത ചക്രമാവട്ടെ.. ആശംസകള്‍

ടോട്ടോചാന്‍ said...

വലത്തേചക്രമാണോ ഇടത്തേചക്രമാണോ ഭാര്യ?
വലത്തേചക്രമാണോ ഇടത്തേചക്രമാണോ ഭര്‍ത്താവ്?

എങ്ങിനെ ആയാലും കുഴപ്പമില്ലാതെ പോയാല്‍ മതി..
പക്ഷേ പുറകിലെ ചക്രങ്ങളോ?
ഇച്ചിരി വലുതാ അപ്പോ അമ്മയും അച്ഛനും ആയിരിക്കും..
ശ്ശെടാ ഇപ്പോഴും ഒരു സന്ദേഹം ആരുടെയാ വലത്തേ ചക്രത്തിന്‍റെയോ ഇടത്തേ ചക്രത്തിന്‍റെയോ?

ഓ.ടോ.
പറ്റിയ ഒരു ചക്രം അന്വേഷിച്ചു ഞാനും നടക്കുന്നു....

ബഷീർ said...

ടോട്ടോചാന്‍

ഇങ്ങിനെയുള്ള ചോദ്യങ്ങളൊക്കെ ചോദിച്ചാല്‍ ചക്രം കറങ്ങുന്ന പോലെ കറങ്ങുമല്ലോ..

ഭാര്യ ഇടത്തേ ചക്രം ആണെന്നാ പറയാറ`് ( ഇടത്തെ വാരിയെല്ല് കൊണ്ടാണല്ലോ ഭാര്യയെ പടച്ചിട്ടുള്ളത്‌ )

പിന്നെ നല്ല ഒരു ചക്രം കണ്ടെത്തൂ ( റീസോള്‍ ചെയ്തതല്ലാത്തത്‌ തന്നെ )

ആശംസകള്‍

രസികന്‍ said...

നല്ല ചക്രമിട്ട് ഓടിച്ചോളു പക്ഷെ ബ്രേക്ക് പോവാതെ നോക്കണം ....

ചിത്രത്തിലെ ബാലൻസിങ് നന്നായി, resolution കുറവായതുകൊണ്ട് ഫോട്ടോഷോപ്പിന്റെ നുഴഞ്ഞു കയറ്റത്തെ പറ്റി വ്യക്തമല്ല

നന്നായിരുന്നു ബഷീർ

ജിജ സുബ്രഹ്മണ്യൻ said...

ഉള്ള ചക്രത്തെ നന്നായി നോക്കി (പൊന്നു പോലെ നോക്കണം ) കൊണ്ടു നടക്കണം.. എന്നാലേ ജീവിത വണ്ടി നന്നായി ഉരുളൂ...ഈ ഐഡിയ തോന്നിയ ആള്‍ക്ക് നമോവാകം !!

അജ്ഞാതന്‍ said...

ഒരു ചക്രം നോട്ടം ഇട്ടു വച്ചിട്ടുണ്ട് :-)

ഗുപ്തന്‍ said...

നല്ല ഐഡിയ..ഐ ഓള്‍വെയ്സ് ലൈക്ഡ് എ സിക്സ്‌വീലര്‍ :)

Unknown said...

സുകുമാര്‍ അഴിക്കോട്‌ ഇപ്പോള്‍ നിരാശയിലാണത്രെ. സമയം വൈകിയതില്‍..
പോയ ബുദ്ധി ആന പിടിച്ചാല്‍ കിട്ടുമോ ?
അതിനാല്‍ ഉള്ള ചക്രത്തെ ശരിയായി മെയിന്റനന്‍സ്‌ ചെയ്ത്‌ കൊണ്ടു നടക്കുക..
അഴിക്കോട് മാഷിനിട്ടും കൊട്ടിയോ
കൊള്ളാം മാഷെ

നന്ദു said...

ചിത്രം ഒറിജിനൽ ആയാലും മാനിപുലേറ്റഡ് ആയാലും അതിനു പിന്നിലെ ആശയം ബഷീറിക്കയുടെ വിവരണം ആണ് ശ്രദ്ധേയം.

ശരിയാണിക്ക. ഉള്ളതിനെ നേരെ ചൊവ്വെ നോക്കിയാൽ പ്രശ്നങ്ങളില്ല.!! സ്റ്റെപ്നി തേടി പോകുമ്പോഴാ പ്രശ്നങ്ങൾ. സോ ജീവിതം ഗട്ടറിൽ ചാടാതെ നല്ലോണം ഉരുണ്ട് നീങ്ങുവാ‍ൻ സ്റ്റെപ്നികളെ ഒഴിവാക്കാം അല്ലേ????

Sharu (Ansha Muneer) said...

ഇത് കൊള്ളാല്ലോ :)

ബഷീർ said...

>രസികന്‍

അതെ ബ്രേക്കില്ലാതായാല്‍ പോക്കാണു കാര്യം.. അതിനാണു ഇടയ്ക്ക്‌ ഓയില്‍ ചേഞ്ചിങ്ങും മറ്റും ചെയ്യേണ്ടത്‌... പുടി കി ട്ട്യാ..
രസിച്ച്‌ എന്നറിഞ്ഞതില്‍ സന്തോഷം

>കാന്താരിക്കുട്ടി

ഞാന്‍ പൊന്നു പോലെ നോക്കുന്നുണ്ട്‌ ( ചക്രത്തിന്റെ ഫോണ്‍ നമ്പര്‍ തരില്ല ).. നോക്കണം. പാവങ്ങളല്ലേ ..(എല്ലാം അല്ല )

>അജ്ഞാതന്‍

എന്നാല്‍ പിന്നെ സമയം കളയണ്ട .. വല്ല വണ്ടിയിലും ഫിറ്റ്‌ ചെയ്താല്‍ പിന്നെ പറഞ്ഞിട്ട്‌ കാര്യമില്ല. ആശംസകള്‍

>ഗുപ്തന്‍

ഭയങ്കരാ.... ഉം . നടക്കട്ടെ.. നടക്കട്ടെ..

>അനൂപ്‌ കോതനല്ലൂര്‍

മാഷിനിട്ട്‌ കൊട്ടിയതല്ല.. അദ്ധേഹത്തിന്റെ പ്രസംഗങ്ങള്‍ ഇഷ്ടപ്പേടുന്ന വ്യക്തിയാ..(ഇടയ്ക്ക്‌ ചില പോയത്തങ്ങള്‍ പറയുമെങ്കിലും ).. ഈ വേഷം കെട്ടലൊക്ക്‌ മതിയാക്കി ഒരു നല്ല ചക്രം സ്വന്തമാക്കൂ. ആശംസകള്‍

>നന്ദു മാഷേ,

സ്റ്റെപ്പിനി വേണ്ട ..ജീവിതത്തില്‍.. നല്ല ഒന്നാംതരം ഒരു ചക്രം മതി..
ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം
OT:
പിന്നെ എന്ന് ഇക്ക എന്ന് വിളിക്കാന്‍ മാത്രമൊന്നും പ്രായമായിട്ടില്ലാട്ടോ.. പിന്നെ മാഷിനെപ്പോലെ തല കുറച്ച്‌ വെളിച്ചം വെക്കിട്ടുണ്ട്‌ അത്‌ ഈ പ്രവാസത്തിന്റെ പ്രയാസങ്ങളിലൂടെ നീങ്ങിയതിന്റെ ഒരു ബാക്കിപത്രമായി കൊട്ടിയാല്‍ മതി..

>ഷാരു,

ഇഷ്ടമായോ.. (കുറെ നാളായി ഈ വഴിക്ക്‌ )എന്തായാലും നല്ല ഒരു ചക്രമാവാന്‍ കഴിയട്ടെ : ))ആശംസകള്‍

കുഞ്ഞന്‍ said...

ബഷീര്‍മാഷെ..

ഈ പടം രസകരം അതിലും രസകരം അതിലെ കവിതയും അടിക്കുറിപ്പും..!

നല്ലൊരു സന്ദേശം പകരുന്ന പടവും വാക്കും..!

ഓ.ടോ..മാഷെ ഏതാണ് ആ സുഹൃത്ത്..ബൂലോകത്ത് അദ്ദേഹത്തില്‍ നിന്നു കിട്ടിയ കുറേ പടങ്ങളുണ്ടല്ലൊ. എന്റൊരു നമസ്കാരം പറയൂട്ടൊ ആ കൂട്ടുകാരനോട്.

Rare Rose said...

ആഹാ..പടത്തിന്റെ കൂടെയുള്ള വിവരണം ഭേഷ്....വണ്ടിയോടിക്കാന്‍ തുടങ്ങിയവര്‍ ഉള്ള ചക്രം നിലനിര്‍ത്തി കുഴിയിലൊന്നും ചെന്നു ചാടാതെ ജീവിത വണ്ടി മുന്നോട്ട് പോട്ടെ...ചക്രമില്ലാത്തവര്‍ നല്ല ചക്രങ്ങള്‍ സ്വന്തമാക്കട്ടെ...അതന്നെ കാര്യം.....:)

ബഷീർ said...

>കുഞ്ഞന്‍,

പല കൂട്ടുകാരും അയച്ചു തരാറുണ്ട്‌. ഈ ചിത്രം അയച്ചു തന്നത്‌ സിദ്ധീഖ്‌ തൊഴിയൂര്‍ (ഖത്തര്‍ ) ആയിരുന്നു. എന്റെ ഉമ്മയുടെ ജേഷ്ടത്തിയുടെ മകന്‍ അഥവാ മുത്തുമ്മാടെ മകന്‍ .. സിദ്ധീഖ്‌ നന്നായി എഴുതുകയും വരക്കുകയും ചെയ്യുന്ന ആളാണ് . കുറച്ച്‌ മുന്നെ ഇവിടെ (യു.എ.ഇ ) ഉണ്ടായിരുന്നപ്പോള്‍ മരുപ്പച്ച എന്ന പേരില്‍ പ്രതീക്ഷ പബ്ലിക്കേഷന്‍സ്‌ പ്രസിദ്ധീകരിച്ച്‌ പ്രവാസികളുടെ കഥാ സമാഹാരത്തില്‍ സിദ്ദീഖിന്റെ ഒരു ചെറുകഥയും ഉണ്ടായിരുന്നു. ഇപ്പോള്‍ ജോലിത്തിരക്കും മറ്റുമായി എഴുത്തൊന്നും നടക്കുന്നില്ല.. താങ്കളുടെ കമന്റ്‌ അറിയിക്കുന്നതാണ്

പിന്നെ വരികളും ചിത്രവും ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.. അതിനെ കവിതയെന്ന് വിളിച്ച്‌ കവിതയെ ആക്ഷേപിച്ചത്‌ ശരിയായില്ല എന്ന അഭിപ്രായവും ഉണ്ട്‌ : )

>റെയര്‍ റോസ്‌

ചിത്രവും വരികളും ഇഷ്ടമായെന്നറിയിച്ചതില്‍ വളരെ സന്തോഷം (കുറെ നാളായല്ലോ വന്നിട്ട്‌ )
എന്താ വല്ല ചക്ര പ്രശ്നവും : ) അറിയിക്കണേ..

smitha adharsh said...

ഇതു കലക്കി...exponent ആരായാലും my hats off...

ഉസ്മാന്‍ പള്ളിക്കരയില്‍ said...

ഇടക്കിടെ വീല്‍ അലൈന്‍മെന്റ് ശെരിയാക്കലും അത്യാവശ്യം തോന്നുമ്പോള്‍ ഒരു റീസോളിങ്ങും ഒക്കെയായി തേമാനം പരമാവധി പരിഹരിച്ച് ഉള്ളകാലം കണ്ടീഷനായി കൊണ്ടുനടക്കാന്‍ നോക്കാം ....

ബഷീര്‍ വെള്ളറക്കാടിന്റെ പ്രസന്നമായ ചിന്തയ്ക്ക് അഭിനന്ദനങ്ങള്‍ ...

ബഷീർ said...

>സ്മിതാ ആദര്‍ശ്‌,

നല്ല വാക്കുകള്‍ക്ക്‌ നന്ദി പറയുന്നു. നല്ല ചക്രമായിരിക്കുക :)

>പള്ളിക്കരയില്‍

താങ്കളുടെ കൂട്ടിച്ചേര്‍ക്കലിലൂടെ പൂര്‍ണ്ണമായെന്ന് തോന്നുന്നു .ഇത്‌ തന്നെയാണുദ്ധേശിച്ചതും. നന്ദി..

അരുണ്‍ രാജ R. D said...

ഇത്തിരി തടി യുള്ള ഒന്നിനെ കെട്ടിയാല്‍..., ഒരു ടയര്‍ ഇല്ലെങ്കിലും കാര്‍ ഓടിക്കാം...ഇപ്പൊ മനസ്സിലായില്ലേ.....?

ബഷീർ said...

>അരുണ്‍ രാജ,

പിന്നേയ്‌.. റോഡ്‌ റോളര്‍ പോലുള്ളതായാല്‍ ബാലന്‍സ്‌ പോയി തലകീഴായി മറിഞ്ഞ്‌ നാശകോശമായിക്കിട്ടും.. സൂക്ഷിക്കുക : )

Sureshkumar Punjhayil said...

Enthayalum Swantham Bharya Kananda Basheere...!!!

ബഷീർ said...

>സുരേഷ്‌

പ്രശ്നാവോ.. ഏയ്‌..

Related Posts with Thumbnails