Thursday, April 3, 2008

കണ്ണുനീര്‍ ശേഖരിക്കൂ.. വരള്‍ച്ചയില്‍നിന്ന് രക്ഷ നേടാന്‍ (ഒരു കാഴ്ച)


മഴവെള്ള സംഭരണി പോലെ ഒരു ഉപകരണമായി വിഡ്ഡിപ്പെട്ടികള്‍ മാറ്റിയെടുക്കാന്‍ ഒരു രാജ്യസ്നേഹി / വെള്ളസ്നേഹി യുടെ മനസ്സില്‍ രൂപപ്പെട്ട ഐഡിയ (സ്റ്റാര്‍ സിംഗറല്ല ) യാണു ഈ കാണുന്ന ചിത്രത്തില്‍..റിയാലിറ്റിയില്‍ നിന്നും റിയലായി വെള്ളം
പരീക്ഷിക്കാവുന്നതാണെന്ന് തോന്നുന്നു..
കലങ്ങിയ കണ്ണുനീരില്‍ നിന്നും കോള ഉത്പാദിപ്പിക്കാനുള്ള വിദ്യ അടുത്ത്‌ തന്നെ കണ്ടെത്തുന്നതാണെന്ന് ഇപ്പോള്‍ കിട്ടിയ വാര്‍ത്ത..

16 പേര്‍ കാഴ്ച കണ്ട്‌ പറഞ്ഞത്‌:

ശ്രീ said...

“ഐഡിയ” വാട്ടര്‍ തീം പാര്‍ക്ക്
;)

നാസ് said...

പാവം നമ്മുടെ ഉഷ ചേച്ചിക്ക് ഇട്ട് തന്നെ പണിയണായിരുന്നോ...

പതാലി said...

ഈ സാധനം മെയിലില്‍ കിട്ടിയിരുന്നു.
ഇത് സൃഷ്ടിച്ചവനെ അഭിനന്ദിക്കാതെ തരമില്ല.
ഇതൊന്നും കണ്ടാലും ഈ കോമാളിക്കൂട്ടം
പഠിക്കില്ല ചങ്ങാതീ.
ഊണും ഉറക്കവും കളഞ്ഞ് ഈ നാടകം കാണാനും അരിമേടിക്കാനുള്ള കാശ് എസ്.എം.എസ് അയച്ചു സ്വയം മുടിയാനും ആക്രാന്തം കാട്ടൂന്ന മല്ലൂസും.

പതാലി said...
This comment has been removed by the author.
അശ്വതി/Aswathy said...

kannu neerine parihasikaruthu ennu vicharichirunnu orikkal.
ithu pakshe....
ella channel illum kannuneer. onnukil serial allenkil reality(?) show!!!!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹ ഹ ഹ അതെന്നെ

Unknown said...

വേറുതെയല്ല സ്വമി വിവേകാനന്ദന്‍ കേരളത്തെ ഭ്രാന്താലയം ആക്കിയത്.

അല്ഫോന്‍സക്കുട്ടി said...

ഉഷ ദീദിക്ക് ഫോര്‍വേഡ് ചെയ്തിട്ടുണ്ട് ഐഡിയ.

Rare Rose said...

“an idea can change your life"..എന്ന ആപ്തവാക്യം വെറുതെയല്ല എന്നു ഇപ്പോള്‍ മനസ്സിലായി..കലക്കന്‍ ഐഡിയ തന്നെ..!!എന്തു മാത്രം കണ്ണീരാ ആ പാവം ഉഷാ ദീദി വെറുതെ കളയുന്നതു..:)

ബഷീർ said...

ഇവിടെ വന്നു ഈ കണ്ണുനീല്‍ സംഭരണി കണ്ടവര്‍ ക്കും അഭിപ്രായങ്ങള്‍ കുത്തിക്കുറിച്ചവര്‍ക്കും കണ്ണുനീരില്‍ കുതിര്‍ത്ത നന്ദിയും സന്തോഷവും അറിയിക്കുന്നു.

>>ശ്രീ,
പേരു കൊള്ളാം

>> നാസ്‌,
ദീദിക്കും ഒരു പണിയാവട്ടെന്നേ..

>> പാതാലി,
ചിലപ്പോള്‍ സഹതാപം തോന്നും ഈ എസ്‌.എം.എസ്‌ മല്ലൂസിന്റെ ആക്രാന്തം കാണുമ്പോഴും കേള്‍ ക്കുമ്പോഴും.. സ്വന്തം വീട്ടിലേക്ക്‌ വിളിക്കാന്‍ മറന്നാലും ഇത്തരം ഷോകളിലെക്കും പ്രൊഗ്രാമിലേക്കും വിളിച്ചും എസ്‌.എം.എസ്‌ അയച്ചും ദിനേന എത്രയോ പൈസ പൊടിക്കുന്നൂ ചിലര്‍.. കഷ്ടം അല്ലേ..

>> അശ്വതി,
കണ്ണുനീരിനു വിലയില്ലാതാക്കി ഇവരൊക്കെ കൂടി..

>>പ്രിയ ഉണ്ണിക്ര്യഷ്ണന്‍,
അവര്‍ക്ക്‌ കരച്ചില്‍ നമുക്ക്‌ ചിരി.

>>അനൂപ്‌,
സ്വാമി വിവേകാനന്ദന്റെ ചിന്തകളില്‍ ഈ വട്ടുകളൊക്കെ തെളിഞ്ഞുകണ്ടിരിക്കാം..

>>അല്‍ഫോന്‍സകുട്ടി,
എന്റെ കണ്ണുനീര്‍.. എത്ര സുന്ദരം..
ഉഷാ ഉതുപ്പിന്റെ മറുപടി വന്നാല്‍ അറിയിക്കണേ..

>> റെയര്‍ റോസ്‌,

അങ്ങിനെ പാഴായിപോകാതെ ഈ കണ്ണുനീര്‍ ശേഖരിച്ച്‌ നമുക്ക്‌ ഒരു ബിസിനസ്‌ തുടങ്ങാം.. അവര്‍ കരയട്ടെ നമുക്കത്‌ കണ്ടു ചിരിക്കാം..

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

കാണാനും കേള്‍ക്കാനും ഒരു പാടുള്ളപ്പോള്‍
ഒരു തിരഞ്ഞെടുപ്പിന്റെ ജീവിതമൂല്ല്യബോധം ഉള്ളില്‍ നിന്ന് ഉയിര്‍കൊള്ളെണ്ടിയിരിക്കുന്നു. അതിന്‌ വാഴി മരുന്നിടാന്‍ ബഷീര്‍ക്കാടെ കാഴ്ചകള്‍ക്ക്‌ കഴിയട്ടെ എന്നാശംസിക്കുന്നു. പ്രാര്‍ഥിക്കുന്നു.

ബഷീർ said...

ശെരീഖ്‌..

എന്തു ചെയ്യാം ..കാഴ്ചക്കാരായി നോക്കി നില്‍ക്കാനല്ലതെ.. ഇത്‌ നല്ല കാഴ്ചയല്ല എന്ന് പറഞ്ഞാല്‍ എസ്‌.എം.എസ്‌ അയച്ച്‌ വീട്ടില്‍ നിന്ന് പുറത്താക്കുമോ എന്ന് ഭയപ്പെടണം ..

Unknown said...

എന്തൊരു അപാര ഐഡിയ അല്ലേ. ഐഡിയയാണ് താരം

ബഷീർ said...

Ranjith,
ആദ്യ കമന്റ്‌ നോക്കൂ.. ശ്രീയുടെ

ഐഡിയ വാട്ടര്‍ തീം പാര്‍ക്ക്‌

യാരിദ്‌|~|Yarid said...

ha haha ഇപ്പോഴാ കണ്ടതു. ഇച്ചേച്ചിക്കെപ്പോഴും കരചിലു തന്നെ.. എന്തൊരു കരച്ചിലാണൊ എന്റമ്മച്ചീ......

സൂപ്പര്‍, ഫന്റാബുല, ട്രെമന്റസ്...ടെണ്ടുല്‍ക്കറ്.....:( പണ്ടാരടങ്ങാനായിട്ടൊരു ഐഡിയ സിംഗര്‍..പറ്റിയ കുറെ ജഡ്ജസും, പറ്റിയ ഒരു അവതാരകയും...:-s

ബഷീർ said...

പ്രിയ സുഹ്യത്തേ..

കമന്റ്‌ ചിരിപ്പിച്ചു...

ഇതിനൊക്കെ അടിമപ്പെട്ട്‌ നല്ല സമയം ചിലവഴിച്ച്‌ പിന്നെ അതിന്റെ ചര്‍ച്ചകളുമായി ടെന്‍ഷനടിച്ച്‌ നടക്കുന്ന മല്ലൂസിന്റെ മാനസികാവസ്ഥയെപറ്റി ചിന്തിയ്ക്കണം..

Related Posts with Thumbnails