Sunday, April 20, 2008

കുപ്പായമിട്ട മരം ( കാഴ്ച )



ആധുനിക മനുഷ്യന്‍ തന്റെ തുണി ഓരോന്നായി ഉരിഞ്ഞ്‌ കളഞ്ഞ്‌ വസ്ത്രങ്ങളില്ലാത്തവന്റെ ദു:ഖത്തില്‍ പങ്ക്‌ ചേര്‍ന്ന് വര്‍ക്ക്‌ ഒരു ശോക ഗാനം ഡെഡിക്കേറ്റ്‌ ചെയ്ത്‌ നടക്കുമ്പോള്‍... വസ്ത്രങ്ങളുണ്ടാക്കി അന്നത്തിനു വഴി തേടിയിരുന്നവര്‍ വഴിയാധാരമാവാതിരിക്കാന്‍ കണ്ടെത്തിയ വഴി.. മനുഷ്യന്റെ എല്ലാം നാണവും നാണക്കേടുകളും പണ്ട്‌ മുതലേ കണ്ടു മടുത്ത മരങ്ങള്‍ക്ക്‌ തുണിയുടുപ്പിക്കുക..
മരങ്ങളേ നിങ്ങളില്ലായിരുന്നെങ്കില്‍ .....

എവിടെയാണിതെന്ന് ചോദിയ്ക്കരുത്‌.. ( എനിയ്ക്കറിയില്ല )

15 പേര്‍ കാഴ്ച കണ്ട്‌ പറഞ്ഞത്‌:

ബഷീർ said...

മനുഷ്യന്റെ എല്ലാം നാണവും നാണക്കേടുകളും പണ്ട്‌ മുതലേ കണ്ടു മടുത്ത മരങ്ങള്‍ക്ക്‌ തുണിയുടുപ്പിക്കുക

കുഞ്ഞന്‍ said...

കണ്ടോ...തുണിയുടുത്തപ്പോള്‍ എന്താ ചന്തം..!


ഈ പടത്തില്‍ക്കാണിച്ചിരിക്കുന്ന മരം എവിടെയാണ്..എന്താണിതിനു പിന്നിലുള്ള കാര്യം? എന്നു ചോദിക്കാതിരിക്കാന്‍ പറ്റുന്നില്ല ബഷീറെ.

Rare Rose said...

:)...

ബഷീർ said...

>>കുഞ്ഞാ..

ഊരും പേരും അറിയാന്‍ ശ്രമിയ്ക്കുന്നു. ( ഇനി വല്ല ഫോട്ടൊ ഷോപ്പ്‌ കളിയാണോ എന്നും അറിയില്ല )

പിന്നെ തുണിയുടുക്കാതെ ചന്തി ..സോറി.. ചന്തം കാട്ടുകയാണല്ലോ ഇന്നത്തെ രീതി..

>>റെയര്‍ റോസ്‌,

സ്മൈലിനു താങ്ക്സ്‌

കാസിം തങ്ങള്‍ said...

പടം കാണാന്‍ രസമുണ്ട്, പക്ഷേ വ്യാജനാണെങ്കിലോ, അതിനാല്‍ ഞാനൊന്നും പറയുന്നില്ല

ബഷീർ said...

തങ്ങളെ,

ഭംഗിയ്ക്ക്‌ വേണ്ടി ചെയ്തതാണെന്ന് കരുതുന്നു..

ഇനി , വ്യാജനാണെന്ന് തന്നെ കരുതുക..

എന്നാലും ഈ പോക്ക്‌ മരങ്ങള്‍ക്ക്‌ നാണമാവുന്ന തരത്തിലല്ലേ ? മരങ്ങളുടെ കണ്ണ്‍ എവിടെയാണെന്നറിഞ്ഞിരുന്നെങ്കില്‍ കണ്ണ്‍ കൂടി മൂടിക്കെട്ടാമായിരുന്നു.

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...
This comment has been removed by the author.
ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

ബഷീര്‍ക്കാടെ പോസ്റ്റുകള്‍ ചിരിയുടെ ഒപ്പം ചൂണ്ടലുകള്‍ കൊണ്ടും പ്രസക്തമാണ്‌. അതുകൊണ്ട്‌ തന്നെ ചിരിക്കുശേഷം നിറയുന്ന ചിന്തകള്‍ വളരെ പ്രസക്തവുമാകുന്നു. അപ്പോള്‍ പിന്നെ തനിമലയാളത്തില്‍ ടൈറ്റിലുകള്‍ തെളിയുംബോള്‍ എത്തി നോക്കാതിരിക്കാന്‍ എനിക്ക്‌ കഴിയാത്തത്‌ അതുകൊണ്ടാവാം...

നിരക്ഷരൻ said...

കൊള്ളാമല്ലോ മരക്കുപ്പായം !!!

Unknown said...

ബഷീറക്കാ എവിടെ ഈ കുപ്പായ മരം

yousufpa said...

ബഷീര്‍...
വാനരന്മാരിതു കണ്ടു പഠിക്കട്ടെ.

ബഷീർ said...

>>ശെരിഖ്‌,

നീ വന്ന് നോക്കിയില്ലെങ്കില്‍ നിന്നെ കൊണ്ട്‌ നോക്കിക്കാന്‍ അറിയാം.. പിന്നെ നല്ല വാക്കുകള്‍ക്ക്‌ നന്ദി.. ചീത്ത പറയണമെന്ന് തോന്നിയാലും മടിയ്ക്കരുത്‌..


>> നിരക്ഷരന്‍.

കുപ്പയമരം..

>> അനൂപ്‌ ,

അത്‌ തന്നെയാണു ഞാനും തിരയുന്നത്‌.. മെയിലില്‍ കിട്ടിയതാണു.. എന്തായാലും നമ്മുടെ നാട്ടില്‍ അല്ല..


>> അത്ക്കന്‍ ,


വാനരന്മാരല്ല.. വാലില്ലാ നരന്മാര്‍ അല്ലേ പഠിക്കേണ്ടത്‌

ശ്രീ said...

കൊള്ളാം ബഷിര്‍ക്കാ
:)

അനിലൻ said...

ബഷീര്‍,
യു എ ഇ സ്വദേശികളായ ചിത്രകാരന്മാരുടേയും ശില്പികളുടേയുമൊക്കെ ഒരു കൂട്ടായ്മയുണ്ട്. ഹസ്സന്‍ ഷെരീഫ്, ഹുസൈന്‍, മുഹമ്മദ് അഹമ്മദ് തുടങ്ങിയവര്‍. ദുബായില്‍ അവര്‍ക്ക് ഫ്ലൈയിംഗ് ഹൌസ് എന്ന പേരില്‍ ഒരു ഗ്യാലറിയുമുണ്ട്. ഫുജൈറയില്‍ താമസിക്കുന്ന മുഹമ്മദ് അഹമ്മദിന്റെ ഇന്‍സ്റ്റലേഷനുക്കളോട് സാമ്യമുണ്ട് ഈ ഫോട്ടോകള്‍ക്ക്. മുഹമ്മദ് അഹമ്മദുമായി ഞാന്‍ ഒരു അഭിമുഖം നടത്തിയിരുന്നു. ‘ഉടുത്ത മരങ്ങള്‍’‍ എന്ന പേരില്‍. അത് പകര്‍ത്തിയെഴുതി കഴിഞ്ഞിട്ടില്ല.
പെരിങ്ങോട്ടുകരക്കാരനായ വത്സലന്‍ കണാറ ഈ ചിത്രകാരന്മാരെക്കുറിച്ച് ഓബ്ജെക്റ്റ്സ് എന്ന പേരില്‍ ഒരു ഡോക്യുമെന്ററി ചെയ്തിട്ടുണ്ട്.. തിരുവനന്തപുരം ഫെസ്റ്റിവലിനു രണ്ടു വര്‍ഷം മുന്‍പ് പ്രദര്‍ശിപ്പിച്ചിരുന്നു.

ബഷീർ said...

>> ശ്രീ..
കൊള്ളാമെന്ന് എഴുതിയതൊക്കെ കൊള്ളാം.. പക്ഷെ കൊള്ളാത്തത്‌ അണിയരുത്‌..

>> അനിലന്‍

വിവരങ്ങള്‍ക്ക്‌ വളരെ നന്ദി..
ആ അഭിമുഖം നെറ്റില്‍ ഉണ്ടോ ..ഇല്ലെങ്കില്‍ പോസ്റ്റ്‌ ചെയ്യുമ്പോള്‍ അറിയിക്കണേ..

Related Posts with Thumbnails