Monday, May 19, 2008

ആണികളുടെ ലോകം (കാഴ്ച )

ഒരിടത്ത്‌ തറച്ചു കയറി,
അനങ്ങാന്‍ കഴിയാതെ ,
ഞെരിപിരികൊണ്ട്‌
പിന്നെ കാലക്രമത്തില്‍ തുരുമ്പിച്ച്‌
നടുവൊടിഞ്ഞ്‌ മരിയ്ക്കുന്ന
എത്രയോ ആണികള്‍
‍നമ്മുടെ ഇരിപ്പിടത്തിനും കട്ടിലുകള്‍ക്കും താങ്ങായി
നമ്മുടെ പൊങ്ങച്ചങ്ങളും കള്ളത്തരങ്ങള്‍ക്കും സാക്ഷിയായി
മിണ്ടാതെ, മറുവാക്ക്‌ പറയാതെ
തേങ്ങലുകള്‍ ഉള്ളിലൊതുക്കി
പിന്നെയത്‌ കണ്ണുനീരിന്റെ തുരുമ്പായി പുറത്ത്‌ വന്ന്
നരകിച്ച്‌ മരിക്കുന്ന എത്രയോ ആണികള്‍
‍അങ്ങിനെ ആണികള്‍ പലവിധമുലകില്‍
പക്ഷെ..ഇമ്മാതിരി ആണികള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ ?
കണ്ടിട്ടില്ലെങ്കില്‍ ഇപ്പോള്‍ കാണുക.
ശല്യപ്പെടുത്തരുത്‌..ജീവിച്ച്‌ പോയ്ക്കോട്ടെ..










26 പേര്‍ കാഴ്ച കണ്ട്‌ പറഞ്ഞത്‌:

ബഷീർ said...

തേങ്ങലുകള്‍ ഉള്ളിലൊതുക്കി
പിന്നെയത്‌ കണ്ണുനീരിന്റെ തുരുമ്പായി പുറത്ത്‌ വന്ന്
നരകിച്ച്‌ മരിക്കുന്ന എത്രയോ ആണികള്‍

Rare Rose said...

ഒരിടത്ത് തറച്ചു കയറി..,വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി ,എല്ല്ലാ പൊള്ളത്തരങ്ങള്‍ക്കും സാക്ഷിയായി തുരുമ്പെടുക്കുന്ന ആണികള്‍........വരികള്‍ കൊള്ളാം ട്ടാ..:)
കൂടെയുള്ള പടംസ് ഗംഭീരം....മനുഷ്യരെ വെല്ലും വിധം ഭാവങ്ങള്‍ ഈ ആണികള്‍ക്കുള്ളില്‍ തുരുമ്പെടുക്കാതെ ഇരിപ്പുണ്ടായിരുന്നുവെന്നു ഈ ചിത്രങ്ങള്‍ കണ്ടപ്പോള്‍ മനസ്സിലായി...:)

Areekkodan | അരീക്കോടന്‍ said...

ആണിക്കാഴ്ച്ചകള്‍ ഒന്നാംതരമായി......

ബഷീർ said...

>റെയര്‍ റോസേ,
ചങ്കില്‍ തറക്കണ വാക്കുകള്‍ അന്വഷിച്ച്‌ പോയി ഒന്നും കിട്ടാതെ വന്നപ്പോള്‍ കിട്ടിയതാ. ആണികള്‍ക്കും അവരുടെ വികാരങ്ങളും വിചാരങ്ങളും ഉണ്ടാവുമല്ലോ.. സത്യത്തില്‍ അചേതനമായി ഒന്നുമില്ല. കല്ലിനു കഥ പറയാനുണ്ട്‌. അഭിപ്രായത്തിനു വലിയ സന്തോഷം.. നന്ദി..

>അരീക്കോടന്‍ മാഷേ..
ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം
പിന്നെ, ആമണ്ടയില്‍ കോറാതെ സൂക്ഷിക്കണം
( ഞാന്‍ സ്ഥിരം തൊപ്പിയിടുവാന്‍ തീരിമാനിച്ചു )

ഫസല്‍ ബിനാലി.. said...

നന്നായിട്ടുണ്ട് ഈ ആണിക്കഴ്ച്ചകള്‍, ആശംസകള്‍

Unknown said...

കൊള്ളാം ആണിചിത്രങ്ങള്‍

ബഷീർ said...

ജ്യോനവന്‍,
ഫസല്‍,
അനൂപ്‌ എസ്‌ നായര്‍ കോതനെല്ലൂര്‍

ആണികളെ ഇഷ്‌ ടമായെന്നറിഞ്ഞതില്‍ സന്തോഷം.. ആണികളുടെ നൊമ്പരങ്ങളില്‍ പങ്കു ചേരുക

sree said...

ഹ ഹ..ഇതു കൊള്ളാമല്ലോ..നമ്മളോക്കെ തറഞ്ഞവിടെ തുരുമ്പിച്ചു നില്ല്ക്കുന്ന ആണികളാണെന്നോ അതോ പാവം ആണികളെന്നോ?

നിലാവര്‍ നിസ said...

കവിതകള്‍ക്കായുള്ള ചിത്രമോ
ചിത്രത്തിനായുള്ള കവിതയോ
ഏതായാലും ഇഷ്ടപ്പെട്ടു.. :)

ബഷീർ said...

ശ്രീ..
ചിലരെങ്കിലും... കെട്ടുപാടുകളില്‍ നിന്ന് മോചനമില്ലാതെ തുരുമ്പിച്ച്‌ നശിക്കുന്നു.. ഇവിടെ വന്ന് ആണികളുടെ ലോകത്തില്‍ നന്ദി


നിലാവര്‍ നിസ..
ഇത്‌ പാവപ്പെട്ട ചില ആണികളുടെ ആത്മരോദനം .. ഇടവേളയ്ക്കു ശേഷം തിരിച്ചെത്തിയതില്‍ സന്തോഷം..

കുഞ്ഞന്‍ said...

ആണികള്‍ കൊണ്ടു ഇങ്ങെനെയും കാര്യങ്ങള്‍ ഒപ്പിക്കാമല്ലെ.. ആദ്യമായിട്ടാണ് ഇത്തരമൊരു കാഴ്ച..നന്ദി ബഷീറെ

ബഷീർ said...

കുഞ്ഞന്‍..

ആണികളുടെ ലോകത്തില്‍ വന്ന് അഭിപ്രായം അറിയിച്ചതില്‍ സന്തോഷം

നവരുചിയന്‍ said...

അവസാനം എന്നെങ്കിലും നമ്മുടെ പടവും ഓരോ ആണിയില്‍ തുങ്ങും

ബഷീർ said...

നവരുചിയന്‍,
എന്തൊക്കെ സഹിക്കണം.. പാവം ആണി.. അല്ലേ ..

അശ്വതി/Aswathy said...

ആണികള്‍ വളരെ നന്നായി.വരികളും ചിത്രങ്ങളും ...

ബഷീർ said...

Aswathy ,
ഇഷ്‌ടമായെന്നറിഞ്ഞതില്‍ സന്തോഷം..

ജാബിര്‍ മലബാരി said...

ഇഷ്ടപ്പെട്ടു

ബഷീർ said...

ജാബിര്‍ /ബിസ്മി

ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം

ഗോപക്‌ യു ആര്‍ said...

ugran ,ellam. very good blog

ബഷീർ said...

നിഗൂഢഭൂമി,

ആണികളുടെ ഭൂമിയില്‍ വന്ന് അഭിപ്രായം അറിയിച്ചതില്‍ സന്തോഷം.. നന്ദി..

രഞ്ജിത്ത് കുമാര്‍ said...

ബഷീര്‍ ആണിയുടെ ഫോടട്ടോകള്‍ ഒന്നംതരം.

ക്രിയെറ്റിവിറ്റി എന്നാല്‍ ഇതാണ്.
ആരുടെ തലക്കകത്താണവോ ഈ
കണ്‍സെപ്റ്റ് ഉണ്ടായത്?

സന്തോഷം പുതിയ കാഴ്ചകള്‍ക്കായി
കാത്തിരിക്കുന്നു.

രഞ്ജിത്ത് കുമാര്‍

ബഷീർ said...

രഞ്ജിത്കുമാര്‍

ആണികളുടെ ലോകത്ത്‌ വന്ന് അഭിപ്രായം അറിയിച്ചതില്‍ സന്തോഷം.

ക്രിയേറ്റിവിറ്റി പലപ്പോഴും തെറ്റായ വഴിയില്‍ പ്രയോഗിക്കപ്പെടുന്നതാണു ആധുനിക ലോകത്തിന്റെ ശാപം...

ഈ ആണികളെ ഇത്രയും മനോഹരമാക്കിയതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച കരങ്ങള്‍ തീര്‍ച്ചയായും ഒരു കലാകാരന്റെതു തന്നെയാവണം

ആണിക്കാഴ്ചയ്ക്ക്‌ മുകളില്‍ നല്ല കാഴ്ചയുണ്ട്‌ .. താങ്കള്‍ക്ക്‌ ഇഷ്ടമാവുമെന്ന് കരുതട്ടെ

ഗൗരിനാഥന്‍ said...

എത്ര മനോഹരമായിരിക്കുന്നു. അവയ്ക്ക് ജീവനുള്ളത് പോലെ തോന്നുന്നു. കാഴ്ച്ചയോരിക്കിയ ബഷീറിനു നന്ദി

ബഷീർ said...

കാഴ്ച കണ്ട്‌.. നല്ല വാക്കു പറഞ്ഞതില്‍ സന്തോഷം.. ഗൗരി നാഥന്‍

ഉസ്മാന്‍ പള്ളിക്കരയില്‍ said...

ആണികള്‍ ഇങ്ങനെ ഞെളിഞ്ഞും പിരിഞ്ഞും ഇരിക്കുന്നതിനെയാണെന്നുതോന്നുന്നു 'ആണിരോഗം' എന്നു പറയുന്നത് ..!!

സംഗതി നന്നായിട്ടുണ്ട്.. കൌതുകകരം.

ബഷീർ said...

>പള്ളിക്കരയില്‍

കണ്ടു പിടുത്തം കൊള്ളാം : ) ആണിയും ആണിരോഗവും തമ്മിലുള്ള ബന്ധത്തെ പറ്റി ആരെങ്കിലും ഗവേഷണം നടത്തട്ടെ..

Related Posts with Thumbnails