''അണ്ണാന് കുഞ്ഞിനും തന്നാലാവുന്നത് ''എന്ന ഒരു പഴമൊഴി നമുക്കൊക്കെ സുപരിചതമാണെന്നും അതിന്റെ അര്ത്ഥവ്യാപിതിയെ കുറിച്ച് നാമൊക്കെ ബോധവാന്മാരും ബോധവതികളുമാണെന്നാണല്ലോ വെപ്പ് (അതങ്ങിനെതന്നെയിരിക്കട്ടെ ) എന്നാല്‍ ഒരു അണ്ണാന് കുഞ്ഞിനെ രക്ഷിക്കാന്‍ അണ്ണാന് അമ്മ തന്നാലാവുന്നതിന്റെ പരിതിയും ലംഘിച്ച് ഒരു വീര ശൂര പരാ(അ)ക്രമിയായ കറുകറുമ്പന് നായയോട് ഏറ്റുമുട്ടി തന്റെ കുഞ്ഞിനെ സുരക്ഷിതസ്ഥാനത്തേക്ക് നെഞ്ചോട് ചേര്‍ത്ത് കൊണ്ട് പോകുന്ന ഈ കാഴ്ച കാണുക. ഒപ്പം എന്തോ പോയ നായിന്റെ മോന്റെ ആ ചമ്മിയ മോന്തായവും ഭാവവും കൂടി ആസ്വദിക്കുക.
സ്വന്തം രക്തത്തില്‍ പിറന്ന മകളെ ഉപയോഗിക്കുന്ന കാമഭ്രാന്തന്മാരും, താന്‍ പ്രസവിച്ച തന്റെ അമ്മിഞ്ഞപ്പാല് കുടിച്ച് വളര്‍ന്ന മകളെ കൂട്ടിക്കൊടുക്കുന്ന വേശ്യകളും, പണത്തിനു വേണ്ടി സ്വന്തം സഹോദരനെ, പിതാവിനെ ,സഹോദരിയെ ,മകനെ, മകളെ അരുംകൊല ചെയ്യുന്ന നരാധമന്മാരും നമുക്കിടയില്‍ കൂടിവരുന്ന ഹൈടെക് യുഗത്തില്‍ നാം ഈ ചെറു ജീവികളെ കണ്ടു പഠിക്കേണ്ടിയിരിക്കുന്നു. ''മക്കളേ നിങ്ങള്‍ മനുഷ്യരെപ്പോലെ അധപതിക്കല്ലേ !'' എന്നാണത്രെ ഈ ജീവികള്‍ പറയുന്നതിപ്പോള്‍..
എടാ നായേ.. എന്റെ മോളെ വിടെടാ.സ്വന്തം രക്തത്തില്‍ പിറന്ന മകളെ ഉപയോഗിക്കുന്ന കാമഭ്രാന്തന്മാരും, താന്‍ പ്രസവിച്ച തന്റെ അമ്മിഞ്ഞപ്പാല് കുടിച്ച് വളര്‍ന്ന മകളെ കൂട്ടിക്കൊടുക്കുന്ന വേശ്യകളും, പണത്തിനു വേണ്ടി സ്വന്തം സഹോദരനെ, പിതാവിനെ ,സഹോദരിയെ ,മകനെ, മകളെ അരുംകൊല ചെയ്യുന്ന നരാധമന്മാരും നമുക്കിടയില്‍ കൂടിവരുന്ന ഹൈടെക് യുഗത്തില്‍ നാം ഈ ചെറു ജീവികളെ കണ്ടു പഠിക്കേണ്ടിയിരിക്കുന്നു. ''മക്കളേ നിങ്ങള്‍ മനുഷ്യരെപ്പോലെ അധപതിക്കല്ലേ !'' എന്നാണത്രെ ഈ ജീവികള്‍ പറയുന്നതിപ്പോള്‍..
നിന്റെ ഹക്കിള്ഡാമ ഇന്ന് ഞാന്‍ മാന്തിപ്പൊളിക്കും
രക്ഷപ്പെട്ടോ മോളെ.. ഇവനിട്ട് ഞാന്‍ ഒരു കടികൂടി കൊടുക്കട്ടെ
ഛെ.. നാണക്കേട് ..
ജാമ്യം :ഈ അണ്ണാന് കുഞ്ഞ് മകളാണോ അതോ മകനാണോ ? രക്ഷിക്കുന്നത് അമ്മയാണോ അച്ഛനാണോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം ഉണ്ടായിരിക്കുന്നതല്ല
അയച്ച് തന്നത് : സഫീര്‍ സൈദലവി (ഫോട്ടോഗ്രാഫര്‍ ആരാണെന്നറിയില്ല )
52 പേര് കാഴ്ച കണ്ട് പറഞ്ഞത്:
''അണ്ണാന് കുഞ്ഞിനും തന്നാലാവുന്നത് ''എന്ന ഒരു പഴമൊഴി നമുക്കൊക്കെ സുപരിചതമാണെന്നും അതിന്റെ അര്ത്ഥവ്യാപിതിയെ കുറിച്ച് നാമൊക്കെ ബോധവാന്മാരും ബോധവതികളുമാണെന്നാണല്ലോ വെപ്പ് (അതങ്ങിനെതന്നെയിരിക്കട്ടെ ) എന്നാല്‍ ഒരു അണ്ണാന് കുഞ്ഞിനെ രക്ഷിക്കാന്‍ അണ്ണാന് അമ്മ തന്നാലാവുന്നതിന്റെ പരിതിയും ലംഘിച്ച് ഒരു വീര ശൂര പരാ(അ)ക്രമിയായ കറുകറുമ്പന് നായയോട് ഏറ്റുമുട്ടി തന്റെ കുഞ്ഞിനെ സുരക്ഷിതസ്ഥാനത്തേക്ക് നെഞ്ചോട് ചേര്‍ത്ത് കൊണ്ട് പോകുന്ന ഈ കാഴ്ച കാണുക. ഒപ്പം എന്തോ പോയ നായിന്റെ മോന്റെ ആ ചമ്മിയ മോന്തായവും ഭാവവും കൂടി ആസ്വദിക്കുക.
നമ്മള് മനുഷ്യര്‍ ഇനി ഇവരെ കണ്ടു പഠിക്കണം ഇക്ക.ആ നയിന്റെ മോന്റെ ചമ്മിയ മോന്ത എനിക്കിഷ്ട്ടപ്പെട്ടു
നിന്റെ ഹക്കിള്ഡാമ ഇന്ന് ഞാന്‍ മാന്തിപ്പൊളിക്കും
ഹക്കിള്‍ ഡാമ ന്നു വെച്ചാല്‍ എന്താ.അതൊരു അറബി പദം ആണോ..അടിക്കുറിപ്പുകള്‍ ഒക്കെ കലക്കീ
തീർച്ചയായും, നാം ഈ ചെറു ജീവികളെ കണ്ടു പഠിക്കേണ്ടിയിരിക്കുന്നു. മനോഹരമായിരിക്കുന്നു. ആശംസകളോടെ.
>കാന്താരിക്കുട്ടി,
ഹക്കിള്ഡാമ എന്ന് ഒരു സ്ട്രോങ്ങിനു വേണ്ടി കൂട്ടിയതാ ..
ഹക്കിള്ഡാമ എന്നും അക്കിള്ഡാമ എന്നും പറയുന്ന ഈ പദത്തിനും ഫീള്‍ഡ് ഓഫ് ബ്ലഡ് എന്നാണു പറയുന്നത് . ബൈബിളുമായി ബന്ധപ്പെട്ടതാണ്. കൂടുതല്‍ എനിക്കറിയില്ല
Holman Bible Dictionary
ACELDAMA
(uh cehl' duh muh) KJV spelling for Akeldama. The field Judas Iscariot purchased, where he killed himself (Acts 1:19). The name is Aramaic and means “field of blood.” Evidently it was purchased with the money that had been paid to Judas for betraying Jesus. According to Matthew 27:7, the field purchased with this money was used for the burial of strangers.
പിന്നെ അണ്ണാനമ്മയുടെ വീരക്ര്യത്യം ഇഷ്ടമായെന്നതില്‍ സന്തോഷം.,, ആ ചമ്മിയ മോന്തക്കിട്ട് ഒരു കാന്താരിപൊട്ടിച്ച് തേച്ചാലോ ..?
>വരവൂരാന്‍
അഭിപ്രായത്തിനു നന്ദി.. ഓരോ ജീവിക്കും സഹജീവി സ്നേഹമുണ്ട്.. മനുഷ്യനത് നഷ്ടമാവുകയല്ലേ.. നമുക്കിനി ഇവരെ കണ്ടു പഠിക്കാം.. ആശംസകള്‍
പോസ്റ്റ് മൊത്തം ഇഷ്ടപ്പെട്ടു....പ്രത്യേകിച്ചും,ആ അടിക്കുറിപ്പ്...ആ ഹക്കിള്ഡാമ ഡൌട്ട് എനിക്കും ഉണ്ട് കേട്ടോ..
അണ്ണാനമ്മ കീ ജയ്. അങ്ങനെ വേണം ആ നായക്ക്.
‘ഛേ, നാണക്കേട്!’
നല്ല പോസ്റ്റ്.
ആസ്വദിച്ചു...
ചിത്രങ്ങളും അടിക്കുറിപ്പുകളും.
നന്ദി!
good one
:)
ബഷീര്‍ക്കാ...
കഴിഞ്ഞ ദിവസം എനിയ്ക്കും മെയിലില്‍ അയച്ചു കിട്ടിയതേയുള്ളൂ ഈ ചിത്രം. വളരെ നല്ലൊരു മെസ്സേജ് തരുന്നു, ഇത്.
ഇത് ഈവിധം ഒരു പോസ്റ്റാക്കിയതു നന്നായി.
കാന്താരി ചേച്ചീ...
ഹക്കിള്ഡാമ എന്നത് എന്തായാലും ശരി, മാന്തിപ്പൊളിച്ചു കഴിഞ്ഞിട്ട് അതല്ല ഇതാണ് എന്നു പറഞ്ഞിട്ടു വല്ല കാര്യവുമുണ്ടോ? ;)
മനോഹരമായ് ചിത്രങ്ങള്‍
അര്‍ത്ഥവത്തായ അടിക്കുറിപ്പ്
ആശംസകള്‍..
ബഷീര്‍, നല്ല ചിത്രങ്ങള്‍..എടുത്ത ഫോട്ടോഗ്രാഫര്‍ ആരായാലും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. ഏതായാലും നമ്മുടെ നാട്ടിലെ അണ്ണാന് അല്ല...
പിന്നെ ആ വാക്ക്.. അത് തന്നെയല്ലേ "അക്കല്ദാമ" ? അതിനെ പറ്റി ഇവിടെ കണ്ടത് ഇതാണ്.
അക്കല്ദാമ
Aceldama
ബൈബിളില്‍ പരാമൃഷ്ടമായ ഒരു ശ്മശാനം. അരമായ ഭാഷയില്‍ അക്കല്ദാമ എന്ന പദത്തിന്റെ അര്‍ഥം 'രക്തനിലം' എന്നാണ്. (അപ്പൊ. പ്ര. 1.19) ഈ ശ്മശാനം മുമ്പ് 'കുശവന്റെ നിലം' എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. യേശുവിനെ ഒറ്റുകൊടുത്തതിന് തനിക്കു കിട്ടിയ മുപ്പതു വെള്ളിക്കാശ് പശ്ചാത്താപഭരിതനായ യൂദാഇസ്കരിയാത്ത യെറുശലേം ദേവാലയത്തില്‍ എറിഞ്ഞിട്ടുപോയി ആത്മഹത്യ ചെയ്തു. ഈ പണം ദേവാലയഭണ്ഡാഗാരത്തില് ഇടുന്നതു വിഹിതമല്ലെന്ന് മതമേധാവികള്‍ വിധിക്കുകയും ആ പണംകൊണ്ട് 'പരദേശി'കള്‍ക്കുവേണ്ടി ഒരു ശ്മശാനം വാങ്ങാന്‍ തീരുമാനിക്കുകയും ചെയ്തു. അങ്ങനെ "കുശവന്റെ നിലം വാങ്ങി. രക്തത്തിന്റെ വില കൊടുത്തു വാങ്ങിയതിനാല്‍ ഈ നിലത്തിന് 'അക്കല്ദാമ' എന്നു പേരു ലഭിച്ചു. പഴയ നിയമത്തില്‍ "ഹിന്നോം താഴ്വരയിലെ കുശവന്റെ വീട് (യിരമ്യാ. 18.2) എന്ന പരാമര്‍ശം ഇതിനെപ്പറ്റിയാണെന്ന് കരുതപ്പെടുന്നു. ഇത് താഴ്വരയുടെ തെ. ഭാഗത്താണെന്ന് യിരമ്യാവ് പറയുന്നു. വ്യത്യസ്താഭിപ്രായമുണ്ടെങ്കിലും ഇന്ന് അംഗീകാരം സിദ്ധിച്ചിട്ടുള്ളത് യിരമ്യാവിന്റെ ആശയത്തിനുതന്നെയാണ്. കളിമണ്ണുള്ള ഈ സ്ഥലം വളരെക്കാലമായി ശ്മശാനമായി ഉപയോഗിച്ചുവരുന്നു
>സ്മിതാ ആദര്‍ശ്
മൊത്തത്തില്‍ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം ഇനി ചില്ലറയായും ഇഷ്ടപ്പെടൂ.. ഹക്കിള്ഡാമയെ പറ്റി കാന്താരിക്ക് മറുപടി കൊടുത്തത് വായിച്ചില്ലേ.. അനില്‍ശ്രീ മലയാളത്തില്‍ അതിന്റെ അര്‍ത്ഥവും പിന്നെ ലിങ്കും കൊടുത്തിട്ടുണ്ട്. വായിക്കുമല്ലോ.
>അല്ഫോണ്സകുട്ടി
അങ്ങിനെതന്നെ അങ്ങിനെ തന്നെ .... ജയ് വിളിച്ചതിനു പിന്നാലെ ഈ ഞാനു കൂടുന്നു.
>ലതി
ഇഷ്ടായെന്നതില് സന്താഷം .
>കനല്
ആസ്വദിച്ച് എന്നറിഞ്ഞതില്‍ സന്തോഷം. സന്ദേശവും മനസാ ആവാഹിക്കുമല്ലോ..
OT ആരാ ഈ തൊപ്പിക്കാരന്
>കാപ്പിലാന്
സന്തോഷം. അഭിപ്രായം അറിയിക്കാന്‍ ഈ വഴി വന്നതിലും
>ശ്രീ
അപ്പോഴേക്കും അവിടെയും എത്തിയല്ലേ. മിസൈ ലു പോലെയല്ലേ മെയിലു വരുന്നത്.. മെസ്സേജ് ഇഷ്ടമായല്ലോ .. ഇനി ആ നായക്കൊരു മസ്സാജ് ചെയ്യാന്‍ ആരെ കിട്ടും..
ഹക്കിള്ഡാമ മാന്തിപ്പൊളിച്ചതിനു ശേഷം പറഞ്ഞിട്ടുകാര്യമില്ല. ആകെ ഡിപ്പിക്ലോസ്സായി തീരും..
>മാണിക്യം
സന്ദേശവും ചിത്രങ്ങളും ഇഷ്ടമായെന്നറിഞ്ഞതിലും നല്ല വാക്കുകള്‍ ക്കും നന്ദി.. ചിത്രങ്ങള്‍ എടുത്ത ആള്‍ക്ക് സമര്‍പ്പിക്കാം
>അനില്‍ശ്രീ
അതെ തീര്‍ച്ചയായും.
വിവരണത്തിനും ലിങ്കിനും നന്ദി.. ഇത് തന്നെ യാണു ഞാന്‍ എഴുതിയതും മുകളില്‍ കാന്താരിക്ക് മറുപടിയായി ..
പ്രിയ ബഷീറിന്
വളരെ മനോഹരമായ പോസ്റ്റ്. നല്ല സന്ദേശങ്ങളും.
അഭിനന്ദനങ്ങൾ
എങ്ങനെ ഇനി അണ്ണമ്മയുടെ മുഖത്തുനോക്കും...
>സ്വലാഹുദ്ധീന്‍
നന്ദി. നല്ല വാക്കുകള്‍ക്ക്
നല്ല സന്ദേശങ്ങള്‍ പകര്‍ത്താന്‍ നമുക്കാവട്ടെ ആശംസകള്‍
>പ്രിയ ഉണ്ണിക്ര്യഷ്ണന്‍
തല താഴ്ത്തി നടക്കട്ടെ പഹയന്.. ചമ്മിയ മോന്തായം കണ്ടില്ലേ..
ഈ ഫോട്ടോസ് എടുത്ത ഫോട്ടോഗ്രാഫർ ഭാഗ്യവാൻ തന്നെ. ഇങ്ങിനെ ചില പിക്ചേഴ്സ് അപൂർവ്വം. എങ്കിലും ഫോട്ടോസ് എടുക്കാൻ തുടങ്ങുമ്പോൾ ഫോട്ടോഗ്രാഫർ ഊഹിച്ചിരിക്കൂമോ എന്തോ അതിന്റെ സമാപ്തി അണ്ണാന്റെ വിജയത്തിലായിരിക്കുമെന്ന്
>ലക്ഷ്മി,
അതെ, അദ്ധേഹം കരുതിക്കാണില്ല ഇങ്ങിനെയൊരു ക്ലൈമാക്സ്. ഇത്തരം ഷോട്ടുകളെടുക്കാന്‍ ഫോട്ടോഗ്രാഫറെ സഹായിക്കാന്‍ നല്ല കാമറകള്കൂടിയുണ്ടാവണം. ഇവിടെ വന്ന് അഭിപ്രായം അറിയിച്ചതിനു നന്ദി
ഹഹഹ
നിന്റെ ഹക്കിള്ഡാമ ഇന്ന് ഞാന്‍ മാന്തിപ്പൊളിക്കും
ഹഹഹ
ചിത്രങ്ങള്‍ നന്നായിട്ടുണ്ട്. ഫോട്ടോഗ്രാഫറെ നമിക്കാതെ വയ്യ, ആരായാലും.
ബഷീര്‍ക്കാ,
ചിരിപ്പിച്ചു പിന്നെ ചിന്തിപ്പിച്ചു.
ചിത്രങ്ങളും, അടിക്കുറിപ്പും ഒരുപാട് നന്നയിട്ടുണ്ട്.
ആശംസകളോടെ
നിരഞ്ജന്.
>നന്ദകുമാര്‍,
ഇഷ്ടമായെന്നറിഞ്ഞതിലും ഇവിടെ വന്നതിലും സന്തോഷം.
വീണ്ടും കാഴ്ചകാണാന്‍ വരുമല്ലോ
>ചിരിപ്പൂക്കള്‍ / നിരഞ്ജന്
ചിരിക്കിടയിലെ ചിന്താശകലങ്ങള്‍ കാണാതെ പോകുന്നതാണു നമ്മുടെ പരാജയം. നല്ല വാക്കുകള്‍ക്ക് നന്ദി അഭിപ്രായം പങ്കുവെച്ചതിലും സന്തോഷം
ബഷീര്‍ജീ..
പടം അത്യപൂര്‍വ്വമായ കാഴ്ചയാണെങ്കില്‍, വിശേഷണങ്ങള്‍ അതിലും അപ്പുറം..!
തീര്‍ച്ചയായും അത് അമ്മയായിരിക്കും.
>കുഞ്ഞന്‍ ഭായ്
ഈ കാഴ്ചയിലെ കാണാകാഴ്ച കണ്ട കുഞ്ഞാ
ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം
അതെ.. തീര്‍ച്ചയായും അമ്മ തന്നെയായിരിക്കും. അത് തിരിച്ചറിഞ്ഞ താങ്കള്‍ അമ്മയെ തിരിച്ചറിഞ്ഞിരിക്കുന്നു.
ഒരമ്മയ്ക്കേ തന്റെ ജീവന് നോക്കാതെ ഈ സാഹസം ചെയ്യാന്‍ കഴിയുകയുള്ളൂ.. മറ്റൊന്നും ചിന്തിക്കാതെ കിണറ്റിലേക്കെടുത്തു ചാടുന്നു അമ്മ .. തന്റെ മകളെ /മകനെ രക്ഷിക്കാന്‍ ..എന്നാല്‍ ആരെയെങ്കിലും സഹായത്തിനു വിളിക്കാനും കിണറ്റിലേക്കിറങ്ങുകകായാണെങ്കില് തന്നെ സുരക്ഷിതമായി ഇറങ്ങുന്നതിനുള്ള ഉപകരണങ്ങള്‍ അന്വേഷിക്കുകയയിര്ക്കും അച്ഛന്.. മാത്ര്യസ്നേഹത്തിനു മുന്നില്‍ മറ്റൊന്നും വിലങ്ങുതടിയാവുന്നില്ല.. ( ഇവിടെ അച്ഛന്റെ പ്രവര്ത്തിയാണു ബുദ്ധിപൂര്‍വ്വമുള്ള ഇടപടല്‍ എന്നത് വിസ്മരിക്കുകയല്ല )
ഈ ചിത്രം ഇതിനുമുന്‍പും എവിടെയോ കണ്ടു. ഫോട്ടോഗ്രാഫര്‍ക്ക് അഭിനന്ദനങ്ങള്‍.
പിന്നെ അണ്ണാന് കുഞ്ഞ് മോനോ മോളോ എന്നറിയില്ല, പക്ഷേ രക്ഷിക്കുന്നത് അമ്മ തന്നെയാവും.....
(അച്ഛന്മാര് വഴക്കിനു വരണ്ടാാാാ)
>ഗീതാഗീതികള്‍
ടീച്ചറേ.. ആരും വഴക്കിനു വരുമെന്ന് പേടി വേണ്ട ...ഒരമ്മയ്ക്കേ ഇങ്ങിനെ ചെയ്യാന്‍ കഴിയുകയുള്ളൂ. കുഞ്ഞന്‍ പറഞ്ഞതും എന്റെ മറുപടിയും വായിക്കു..
പിന്നെ ഇന്നത്തെ ചില മമ്മികളെ പറ്റി എനിക്കത്ര അഭിപ്രായമില്ല കേട്ടോ ( എന്നെ തല്ലണ്ട )
nannaayi...
istamaayi basheer....
>ഗോപക്,
ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം. അഭിപ്രായം അറിയിച്ചതിനു നന്ദി..: )
അണ്ണാനമ്മക്ക് ഒരു ശൌര്യചക്രത്തീന് റെക്കമെന്‍ഡ് ചെയ്യാം.ഫോട്ടോഗ്രാഫറുടെ ഭാഗ്യം ആ സമയത്ത് അവിടെ ഉണ്ടാവാന്‍ സാധിച്ചത് !
>മുസാഫിര്‍,
അതെ, പക്ഷെ മരണാനന്തര ബഹുമതിയായി കൊടുക്കേണ്ടിവന്നേനേ. ഫോട്ടോഗ്രാഫര്‍ക്കും കൊടുക്കണം ഒരു ചക്രം.. വന്നതില്‍ സന്തോഷം..
കിടിലന്‍ ഫോട്ടോ!!!
ആ ലാസ്റ്റ് ഫോട്ടോ ഇഷ്ടപ്പെട്ടു.'ഏതാണ്ട് പോയ അണ്ണാനെ' പോലുള്ള ആ നായിന്റെ
മോന്റെ ഇരുപ്പ്.
>അരുണ്‍
ഇതിപ്പോ ആ ചൊല്ല് ഒന്ന് ഭേതഗതി വരുത്തേണ്ടി വരും. കാരണം പോയത് അതല്ലല്ലോ. :)
ചിത്രങ്ങലിലല്ല കാര്യം ചിത്രങ്ങള്‍ ഉണ്ടാക്കുന്ന ചിന്തയിലാണ് എന്ന് താങ്കള്‍ തെളിയിച്ചിരിക്കുന്നു.
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍
>ഇരിങ്ങല്‍
ഇവിടെ വന്നതിലും കാഴ്ച കണ്ടതിലും വരികള്‍ക്കിടയില്‍ വായിച്ചതിലും ഏറെ സന്തോഷം. ചിന്താമണ്ഡലത്തില്‍ സ്ഫുരണങ്ങളുണ്ടാക്കുന്ന ഇത്തരം കാഴ്ചകള്‍ നമുക്കൊരു വിചിന്തനത്തിനു വഴിയൊരുക്കട്ടെ.. നന്ദി..
ഈ വീരശൂര പരാക്രമത്തിന്റെ ചിത്രങ്ങളും അടിക്കുറിപ്പും ഉഗ്രനായി. എനിക്കേറെ ഇഷ്ടപ്പെട്ടത് നാ നിയിന്റെ മോന്റെ ചളിഞ്ഞ മോന്ത തന്നെയാണ്. സ്വയം കൊന്ന് തിന്നുന്ന മനുഷ്യർ ഈ പാവം ജീവികളെ കണ്ട് പഠിക്കട്ടേ!!!!!!
>നരിക്കുന്നന്‍
പണത്തിനു വേണ്ടിയും സുഖിക്കാനും എന്തും ചെയ്യുന്ന മനുഷ്യപിശാചുക്കള്‍ ഈ ജീവികളെ കണ്ടു പഠിക്കേണ്ടിയിരിക്കുന്നു. ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം
ബഷീറിക്കാ ......ഇതെവിടുന്ന് സംഘടിപ്പിച്ചൂ...പണ്ടാരടങ്ങാന്‍
സൂപ്പറായിട്ടിണ്ട്.....
>കുഞ്ഞിപ്പെണ്ണേ
ഇഷ്ടായെന്നറിഞ്ഞതില് സന്തോഷം. :)
ആ നയിന്റെ മോന്റെ ചമ്മിയ മോന്ത കൊള്ളാം..
ആ ഫോട്ടോഗ്രാഫറെ സമ്മദിക്കണം..
ഇതിവിടെ പോസ്റ്റിയaതിനു നന്ദി..
>ഒരു സ്നേഹിതന്
ഇഷ്ടമായെന്നറിയിച്ചതില്‍ സന്തോഷം. ഈ കുഞ്ഞു ജീവിയെ കണ്ടു പഠിക്കാം സ്നേഹം .. വാത്സല്യം. കരുണ...
pasht changyee pashtt.
this is what we expects and we do not get.keep it up .(the camera )
പാവം അണ്ണാൻ
അതിനെ ആ പട്ടി പിടിച്ചല്ലോ
>പാവം ഞാന്‍
കാഴച കണ്ട് അഭിപ്രായം അറിയിച്ചതില്‍ സന്തോഷം. നമ്മളുടെ പ്രതീക്ഷകള്‍ പുലരട്ടെ : )
>അനൂപ് കോതനെല്ലൂര്‍
അണ്ണാനെ പട്ടി /നായ പിടിച്ചെങ്കിലും അതിനെ രക്ഷപ്പെടുത്താന്‍ അമ്മയെത്തിയില്ലേ. സ്വന്തം ജീവന് പണയത്തിലാക്കി. കാഴച കാണാന്‍ വന്നതില്‍ സന്തോഷം
Basheer... Ente ashamsakal...!!! Athra pore ippo...!!!
>സുരേഷ്
തത്കാലം മതി. ബാക്കി പിന്നെ :)
..നന്ദി
എന്ത് മനോഹരമായിരിക്കുന്നു ബഷീര്‍...ഇങ്ങനെ പോസ്റ്റ് ഇട്ടതിനു നന്ദി.
>ഗൗരി നാഥന്
ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം
അനിമൽ പ്ലാനറ്റിലൊക്കെ കാണുന്നപോലെയൊരു
ദൃശ്യം!അസ്സലായി
>ഭൂമിപുത്രി
കാഴ്ച കണ്ട് അഭിപ്രായം അറിയിച്ചതില്‍ സന്തോഷം
ഈ പേജില്‍ ഞാന്‍ പല തവണ വരാറുണ്ട്. പക്ഷെ എന്തെങ്കിലും കുത്തിക്കുറിച്ചോ എന്നോര്‍മ്മയില്ല.
ഒന്നുമില്ലെങ്കിലും നമ്മള് നാട്ടുകാരല്ലേ എന്റെ സുഹൃത്തേ.
ഞാനും ഒരു എളിയ രീതിയില്‍ എഴുത്തിന്റെ ലോകത്തിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.
വിമര്‍ശനങ്ങളും, പരാമര്‍ശങ്ങളും അനിവാര്യം.
ഉയര്ച്ചക്കത് ആവശ്യമാണല്ലോ.
സ്നേഹത്തോടെ
ജെ പി
>പ്രിയ ജെ.പി.
താങ്കളീ കാഴ്ചകള്‍ കാണാന്‍ വരാറുണ്ടെന്നറിഞ്ഞതിലും ഇവിടെ എഴുതി അറിയിച്ചതിലും സന്തോഷം. താങ്കളുടെ ബ്ലോഗും വായിക്കാറുണ്ട്. താങ്കളുടെ ഗ്രാമത്തിലും നാട്ടില്‍ വരുമ്പോള്‍ വരാന്‍ തീര്‍ച്ചയായും ശ്രമിയ്ക്കുന്നതാണ്. നന്ദി
മനുഷ്യന് മൃഗങ്ങളെ കണ്ട് പഠിക്കണം.
>രാമചന്ദ്രൻ വെട്ടിക്കാട്ട്
അതെ, ആ അവസ്ഥയിലാണിന്ന് മനുഷ്യൻ എത്തിനിൽക്കുന്നത്.
Post a Comment