ആദ്യം വായിക്കുക...പിന്നെ കാണുക.
(മുന്നറിയിപ്പ് അഥവാ മുൻ കൂർ ജാമ്യം : ഈ ദൃശ്യം ഇതിനകം പലർക്കും ലഭിച്ചു കാണുമായിരിക്കും . ! കണ്ടവർ കാണാത്തവരെ കാണാൻ അനുവദിച്ച് കമന്റിൽ ഒരു സ്മൈലിയെങ്കിലും ഇടാൻ അഭ്യർത്ഥിക്കുന്നു. )
വീട്ടിൽ വെള്ളത്തിന്റെയോ കരന്റിന്റെയോ ബില്ല് കൂടുമ്പോൾ കേരളം ഭരിക്കുന്നവരെയും അവരെ ഭരിക്കുന്നവരെയും ,ഇലക്ട്രിസിറ്റി /വാട്ടർ അതോറിറ്റിയെയും അത് പോരാഞ്ഞ് പൊണ്ടാട്ടി ,കുഞ്ഞ് കുട്ടി ,അയൽക്കാർ, വല്ലപ്പോഴും വഴിതെറ്റി വരുന്ന വിരുന്നുകാർ ഇവരെയൊക്കെ എടുത്തിട്ട് അലക്കുന്നതിനു മുന്നെ (നാക്ക് കൊണ്ട് ) യഥാർത്ഥ കാരണം അന്വേഷിക്കണമെന്ന് ഈ കാഴ്ച ഓർമ്മിപ്പിക്കുന്നു.
കുന്തം പോയാൽ കുടത്തിലും തപ്പണം എന്ന് ഏതോ കുന്തം പോയവൻ അന്തമില്ലാതെ പറഞ്ഞത് അന്തക്കേടല്ല എന്ന് മനസ്സിലാക്കാൻ ,വെള്ളത്തിന്റെ ബില്ല് കൂടിയതിന്റെ കാരണമറിയാനായി ടോയ്ലറ്റിൽ തപ്പിയ വീട്ടുടമസ്ഥൻ അന്തം വിട്ടു കാഴ്ചയാണിവിടെയുള്ളത് .ക്ലിക്കി കാണുക.
ഇതൊക്കെ എന്റെ ഓരോ നമ്പറല്ലേ :)
35 പേര് കാഴ്ച കണ്ട് പറഞ്ഞത്:
ഇലക്ട്രിസിറ്റി /വാട്ടർ അതോറിറ്റിയെയും അത് പോരാഞ്ഞ് പൊണ്ടാട്ടി ,കുഞ്ഞ് കുട്ടി ,അയൽക്കാർ, വല്ലപ്പോഴും വഴിതെറ്റി വരുന്ന വിരുന്നുകാർ ഇവരെയൊക്കെ എടുത്തിട്ട് അലക്കുന്നതിനു മുന്നെ (നാക്ക് കൊണ്ട് ) യഥാർത്ഥ കാരണം അന്വേഷിക്കണമെന്ന് ഈ കാഴ്ച ഓർമ്മിപ്പിക്കുന്നു.
ഇപ്പോള്‍ വെള്ളത്തിന്റെ കാര്യം മനസ്സിലായി അതുമൂലം ഇലക്ട്രിസിറ്റിയുടേയും. ഇനിയുമുണ്ടോ ഇത്തരം നമ്പറുകള്‍ കൈവശം...............? ഒരോരോ നമറുകളേ..
Ithu kandal ethra pravashyam koottiyennu chodichal mathi... Manoharam, Basheer... Ashamsakal...!!!
എല്ലാം മനസിലായി
:)
ദൈവമേ ! കഷ്ടം തോന്നുന്നു.ഇനിയും എന്തൊക്കെ കാഴ്ചകൾ കാണേണ്ടി വരും നമ്മൾ
This is purposeful...
ഇതുവരെ കണ്ടിരുന്നില്ല. കൊള്ളാല്ലോ വീഡിയോണ്.
> ഫസൽ /fazal
ഭായ്, എന്റെ നമ്പർ മീൻസ്... പ്യൂച്ചാസ് നമ്പർ.. :)
> സുരേഷ്കുമാർ പുഞ്ചയിൽ
തന്റെ ഒരു കമന്റ് മലയാളത്തിൽ കണ്ടിട്ട് ഈ പൂച്ച എന്നെ കടിച്ചാലും വേണ്ടില്ല. :)
> അരുൺ കായംകുളം
രക്ഷപ്പെട്ടു ..)
> കാന്താരിക്കുട്ടി
ഇതൊക്കെ ഒരു പൂച്ചക്കളിയായി കൂട്ടിയാൽ മതി
> ശിവ
ഉദ്ദേശിച്ചത് ഇത് കരുതി കൂട്ടി ഉണ്ടാക്കിയതാണെന്നാണെങ്കിൽ ഒരു പക്ഷെ ആയിരിക്കാം :) അതല്ല സോദ്ദേശപരമെന്നാണെങ്കിൽ ... അതെ.. ചുരുക്കി പറഞ്ഞാൽ കാളപെറ്റെന്ന് കേൾക്കുമ്പോഴേക്ക് പാലുകറക്കാൻ കാന്താരിക്കുട്ടി പാൽ പാത്രവുമായി ഓടരുതെന്ന് :)
ഹ ഹ. ആളു കൊള്ളാമല്ലോ
കണ്ടു ട്ടോ ..
:)
കുടത്തില്‍ കല്ലിട്ടു വെള്ളം കുടിച്ച കാക്കയുടെ പുതിയ പതിപ്പ്.....ഹി ഹി
My goodness! I cant believe it! The cat knows how to flush the toilet and it is enjoying, watching it!!
Amazing one. Thank you for the post
ഈ പൂച്ചയെ വാങ്ങാൻ കീട്ടൊ?
എന്റെ മൊയലാളിക്കാ..
> ശ്രീ,
എന്താ ഇങ്ങിനെ ഒരെണ്ണത്തിനെ സ്വന്തമാക്കണമെന്ന വല്ല ആഗ്രഹവുമുണ്ടോ :)
> Faisal Kondotty
എന്നിട്ടൊന്നും പറയാനില്ലേ :)
> കണ്ണനുണ്ണി
അതെ അത് കാക്കബുദ്ധി. .ഇത് പൂച്ച ക്കളി :)
> Lakshmy
എന്നാലും ഇംഗ്ലീഷിൽ ചീത്ത വിളിക്കേണ്ടിയിരുന്നില്ല...:) ഇതിലും വലുതൊക്കെ ഒപ്പിക്കുന്ന പൂച്ചകളുണ്ടത്രെ.. നമ്മുടെ ഗീതടീച്ചറോട് ചോദിച്ചാൽ മതി
> OAB
അത് വേണോ ..? അവസാനം അത് നിങ്ങൾക്ക് തന്നെ പാരയായി മാറിയാൽ :)
മലയാളത്തിൽ ചീത്ത വിളിച്ചാൽ ആ പൂച്ചക്കു മനസ്സിലാവാതെ പോയാലോ എന്നോർത്തല്ലേ ഇംഗ്ലീഷിലാക്കിയത് :))
[കീ മാൻ ഇടക്ക് വികൃതി കാണിക്കും. സിസ്റ്റം ഒന്നു റിസ്റ്റാർട്ടിയാൽ പ്രശ്നം തീരും. പക്ഷെ ചിലപ്പോൾ മടി. അപ്പോഴാണ് ഇത്തരം കയ്യാംകളി. ക്ഷമ :)]
> lakshmy ,
ഈ പൂച്ചയ്ക്ക് മലയാളമൊക്കെ നന്നായി അറിയും .കരയുന്നതു പോലും മലയാളത്തിലാ :)
പിന്നെ. കീമാൻ പ്രശ്നം ഇവിടെയും ഉണ്ട് :(
thanks to all once again. :)
pls read new post here
ടീച്ചർക്കിഷ്ടമില്ലാത്ത പാട്ട് !
> Typist/എഴുത്തുകാരി
കമന്റിനു മറുപടി മിസ്സായി. ക്ഷമി
പൂച്ചയുടെ അഭ്യാസം ഇഷ്ടായല്ലോ :)
oh ! nice one..really..nice one..
ബഷീറേ, മിടുമിടുക്കന്‍/ക്കി പൂച്ച. പക്ഷേ ഇനി അതിനെ എങ്ങനെ എടുത്തു താലോലിക്കുമെന്നോര്ക്കുമ്പോഴാണ് ഒരു മനപ്രയാസം. ക്ലോസറ്റിനകത്തൊക്കെ കൈയിട്ട്... ശ്ശീ....
പിന്നേയ്, എന്റെ പൂച്ച ഇങ്ങനൊന്നും ചെയ്യില്ല. നല്ല വൃത്തിക്കാരനാണേയ്. വെള്ളമോ ചെളിയോ കണ്ടാല്‍ മാറിനടക്കും. പരമ സാത്വികന്. പാലേ കുടിക്കൂ. മീന്‍ തൊടില്ല. പെഡിഗ്രീ എത്ര കൊടുത്താലും തിന്നോളും. വേറെ ഏതെങ്കിലുമൊരു പൂച്ച പരിസരത്തെങ്ങാന്‍ വന്നാല്‍ പിന്നെ പറയണ്ട പൊരിഞ്ഞയുദ്ധമാണ്. യുദ്ധത്തിനിടയില്‍ വിളിച്ചാല്‍ മൈന്ഡുചെയ്യൂല്ല. ഇത്തിരിക്കഴിഞ്ഞ് തിരിച്ചു വരും ദേഹമാസകലം മുറിഞ്ഞും ചോരപൊടിഞ്ഞുമൊക്കെ ധീരജവാന്. 2 ദിവസം മുന്‍പുള്ള ഒരു യുദ്ധം കഴിഞ്ഞ് ഇപ്പോള്‍ കാലു ഞൊണ്ടിഞൊണ്ടിയാ നടക്കുന്നേ.
ഇത്രയുമൊക്കെ പോരേ ബഷീറേ പൂച്ചപുരാണം?
ഒരു കാര്യം മനസ്സിലായി. എന്നെ പൂച്ചയുടെ പേരു പറഞ്ഞു കളിയാക്കുമെങ്കിലും ബഷീറിനും ഇഷ്ടമല്ലേ പൂച്ചകളെ? :) :)
> Smitha Adarsh,
ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം. വേണോ ഇങ്ങിനെ ഒന്നിനെ :)
> ഗീത്,
ഓ ..ടീച്ചർ എത്തിയല്ലോ,സന്തോഷായി..
അപ്പോൾ ഇത് ടീച്ചറുടെ പൂച്ചയല്ല അല്ലേ :)
പൂച്ചയെ കുറിച്ച് പറഞ്ഞ് തുടങ്ങിയപ്പോൾ ടീച്ചർക്ക് ആയിരം വാലാ. അല്ല.. നാക്കാണല്ലോ :)
എനിക്കും ഇഷ്ടമാ ചേച്ചീ.. എന്റെ മോൾക്ക് പെരുത്തിഷ്ടമാ..:) അവളുടെ ഇന്നൂന്റെ അമ്മയെ (ഇന്നു ചത്തു :) ) ആരെങ്കിലും കുറ്റം പറയുന്നത് പോലും ഇഷ്ടമല്ല :)
ഈ വീഡിയോ കണ്ടു കുറെ ചിരിച്ചു
ഇവിടെ ഒക്കെ വേള്ളം ഇങ്ങനെ ചിലവാക്കുക എന്നു പറഞ്ഞാല്‍ നല്ല എബണ്ടന്‍ ബില്ലു വരും...
സത്യത്തില്‍ പൂച്ചയുടെ ആ വിക്രുതി കണ്ടപ്പോള്‍ ആദ്യം ഓര്‍ത്തത് ഗീതയേയും പൂച്ചയേയും ആണു
ഈ പൂച്ച വല്ല ക്ലീനര്‍മാരുടെയും പുനര്ജന്മം ആണൊ ബഷീര്‍ ?
ബഷീറേ, പൂച്ചകളെ എനിക്കും പെരുത്തിഷ്ടമാ. ഇപ്പോള്‍ പൂച്ചയെ ഇഷ്ടപ്പെടുന്ന ബഷീറിന്റെ മോളേയും ഇഷ്ടായി. പൊന്നുമ്മ കുഞ്ഞുമോള്‍ക്ക്.
കൂട്ടത്തില്‍ ഒരു സങ്കടക്കാര്യോം കൂടി പറഞ്ഞല്ലോ. വേണ്ടായിരുന്നു.
പൂച്ചക്കളി മാത്രമല്ല... ഒരൊന്നൊന്നര പൂച്ചക്കളി..
സൂപ്പർ..
> മാണിക്യം
അപ്പോൾ ചേച്ചിയും പൂച്ചക്കളി കണ്ടപ്പോൾ ഗീതേച്ചിയെ ഓർത്തല്ലോ..സന്തോഷാായി :)
ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ പിന്നേം ഒരു സന്തോഷം.
> ഗീത് ,
മോൾക്കുള്ള ഉമ്മ നേരിൽ കൊടുത്തോളൂ ഗീതേച്ചീ.. അവളിവിടെയുണ്ട്. :)
മോളുടെ പൂച്ചക്കുട്ടിയ്ടെ അവൾ തന്നെ ഇട്ട പേരാണ് ‘ഇന്നു‘ ചില ഭീകരവാദികളായ നായ്ക്കളുടെ മക്കളുടെ ആക്രമണത്തിൽ പാവം കൊല്ലപ്പെടുകയാണുണ്ടായത്. കുറെ ദിവസത്തിനു കരച്ചിലായിരുന്നു :(
> നരിക്കുന്നൻ
പൂച്ചക്കളി ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം. കൊച്ചു കുട്ടികൾക്ക് കാണിച്ച് കൊടുക്കുക. അവർക്ക് ഇഷ്ടമാവാതിരിക്കില്ല
ഗീത് പറഞ്ഞ പോലെ ഇനി ഈ പൂച്ചയെ എങ്ങിനെ തൊട്ടു തലോടും.... ആ.. വെറുതെ അതോര്‍ത്തു തല പുണ്ണാക്കുന്നത് എന്തിനാ അല്ലെ... ഇഷ്ടായി.. :)
> ശ്രദ്ധേയൻ,
ഇഷ്ടമായെന്നറിയിച്ചതിൽ സന്തോഷം.. :)
യൂറോപ്പ്യന്‍ ക്ലോസറ്റിനു ഔട് ലെട് പയിപ്പ് പിടിപ്പിച്ചവറ്ക്കെതിരെ കേസ് എറ്റുക്കണമെന്നു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു...
കൌതുകകരം ഈ മാർജ്ജാര വിക്രിയ..!!
ആശംസകൾ
> പാവം ഞാൻ
ജീവിച്ചു പോയ്ക്കോട്ടേ.. പ്യാവങ്ങൾ :)
> പള്ളിക്കരയിൽ
ഇഷ്ടായി അല്ലേ.. അത് മതി :)
chirikkaathe vayyaa basheer bhai..
really nice vedio, tnx
പാവം പൂച്ച എന്തോ തിരയുകയാണ്, മീനോ മറ്റോ വരുന്നുണ്ടോ എന്ന് നോക്കുകയാവം
ടെന്‍ഷന്‍ നിറഞ്ഞ ഇഹലോകത്ത്...ഇത്തരം തമാശകള്‍ കാണുമ്പോള്‍ വരുന്ന ചിരിയാണു ചിരി.
> കുഞ്ഞൻ ,
ഇടയ്ക്കൊക്കെ ചിരിക്കുന്നതു നല്ലത് തന്നെ.
> തെച്ചിക്കോടൻ,
ആയിരിക്കും :)
> നന്ദു കാവാലം
വന്നതിലും അഭിപ്രായം അറിയിച്ചതിലും നന്ദി..
2010 ലെ ആദ്യ കാഴ്ച ‘ കടുവയെ പിടിച്ച കിടുവ’ http://kaazhchakaliloode.blogspot.com/2010/01/blog-post_11.html
കാണുമല്ലോ :)
Post a Comment