Sunday, October 5, 2008

അണ്ണാനമ്മയും തന്നാലാവാത്തതും !


''‌അണ്ണാന്‍ കുഞ്ഞിനും തന്നാലാവുന്നത്‌ ''എന്ന ഒരു പഴമൊഴി നമുക്കൊക്കെ സുപരിചതമാണെന്നും അതിന്റെ അര്‍ത്ഥവ്യാപിതിയെ കുറിച്ച്‌ നാമൊക്കെ ബോധവാന്മാരും ബോധവതികളുമാണെന്നാണല്ലോ വെപ്പ്‌ (അതങ്ങിനെതന്നെയിരിക്കട്ടെ ) എന്നാല്‍ ഒരു അണ്ണാന്‍ കുഞ്ഞിനെ രക്ഷിക്കാന്‍ അണ്ണാന്‍ അമ്മ തന്നാലാവുന്നതിന്റെ പരിതിയും ലംഘിച്ച്‌ ഒരു വീര ശൂര പരാ(അ)ക്രമിയായ കറുകറുമ്പന്‍ നായയോട്‌ ഏറ്റുമുട്ടി തന്റെ കുഞ്ഞിനെ സുരക്ഷിതസ്ഥാനത്തേക്ക്‌ നെഞ്ചോട്‌ ചേര്‍ത്ത്‌ കൊണ്ട്‌ പോകുന്ന ഈ കാഴ്ച കാണുക. ഒപ്പം എന്തോ പോയ നായിന്റെ മോന്റെ ആ ചമ്മിയ മോന്തായവും ഭാവവും കൂടി ആസ്വദിക്കുക.

സ്വന്തം രക്തത്തില്‍ പിറന്ന മകളെ ഉപയോഗിക്കുന്ന കാമഭ്രാന്തന്മാരും, താന്‍ പ്രസവിച്ച തന്റെ അമ്മിഞ്ഞപ്പാല്‍ കുടിച്ച്‌ വളര്‍ന്ന മകളെ കൂട്ടിക്കൊടുക്കുന്ന വേശ്യകളും, പണത്തിനു വേണ്ടി സ്വന്തം സഹോദരനെ, പിതാവിനെ ,സഹോദരിയെ ,മകനെ, മകളെ അരുംകൊല ചെയ്യുന്ന നരാധമന്മാരും നമുക്കിടയില്‍ കൂടിവരുന്ന ഹൈടെക്‌ യുഗത്തില്‍ നാം ഈ ചെറു ജീവികളെ കണ്ടു പഠിക്കേണ്ടിയിരിക്കുന്നു. ''മക്കളേ നിങ്ങള്‍ മനുഷ്യരെപ്പോലെ അധപതിക്കല്ലേ !'' എന്നാണത്രെ ഈ ജീവികള്‍ പറയുന്നതിപ്പോള്‍..



എടാ നായേ.. എന്റെ മോളെ വിടെടാ.

നിന്റെ ഹക്കിള്‍ഡാമ ഇന്ന് ഞാന്‍ മാന്തിപ്പൊളിക്കും

രക്ഷപ്പെട്ടോ മോളെ.. ഇവനിട്ട്‌ ഞാന്‍ ഒരു കടികൂടി കൊടുക്കട്ടെ

ഛെ.. നാണക്കേട്‌ ..


ജാമ്യം :ഈ അണ്ണാന്‍ കുഞ്ഞ്‌ മകളാണോ അതോ മകനാണോ ? രക്ഷിക്കുന്നത്‌ അമ്മയാണോ അച്ഛനാണോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക്‌ ഉത്തരം ഉണ്ടായിരിക്കുന്നതല്ല
അയച്ച്‌ തന്നത്‌ : സഫീര്‍ സൈദലവി (ഫോട്ടോഗ്രാഫര്‍ ആരാണെന്നറിയില്ല )

Wednesday, August 20, 2008

ഓഫിസിലിരുന്ന് എങ്ങിനെ ഉറങ്ങാം !

ഓഫിസിലിരുന്ന് എങ്ങിനെ ഉറങ്ങാം !





ഇത്‌ മാനേജര്‍ കാണാതെ എങ്ങിനെ ബ്ലോഗാം എന്ന വിഷയത്തില്‍ ഗവേഷണം നടത്തിയ മഹാ ബുദ്ധിമാന്‍ /ബുദ്ധിമാനിയുടെ ബുദ്ധിയെയും കടത്തി വെട്ടിയിരിക്കയാണെന്നാണെനിക്ക്‌ തോന്നുന്നത്‌.
ഈ ഗവേഷണ പഹയന്റെ / പഹച്ചിയുടെ പേരു വിവരങ്ങള്‍ അറിയാവുന്നവര്‍ അറിയിക്കുക. ഈ ഉപകരണത്തിനു പേറ്റന്റ്‌ കേരളത്തിലെ ഗവണ്മന്റ്‌ ഉദ്വേഗസ്ഥന്‍/ഉദ്വേഗസ്ഥകള്‍ തട്ടിയെടുക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് ഒരു അനോണി വാര്‍ത്ത്‌ കേള്‍ക്കുന്നു..

എന്തായാലും പരീക്ഷിക്കുന്നവര്‍ ഫലം അറിയിക്കാന്‍ (പറ്റുന്ന അവസ്ഥയിലാണെങ്കില്‍ ) മറക്കരുത്‌.

ഗുഡ്‌ ഓഫീസ്‌.. ഗുഡ്‌...സ്ലീപിംങ്ങ്‌.. :)

( ഈ ചിത്രം അയച്ചുതന്നത്‌ അബ്‌ദുല്‍ ലത്തീഫ്‌ -സൗദി)
വേറെ ആരെങ്കിലും പോസ്റ്റ്‌ ചെയ്തിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക..

Wednesday, July 23, 2008

‍ഭാര്യയാകുന്ന ചക്രം


ആണും പെണ്ണുമാകുന്ന രണ്ട്‌ ചക്രങ്ങള്‍,
വിവാഹമാകുന്ന ആക്സിലില്‍,
പരസ്പര വിശ്വാസവും സ്നേഹവുമാകുന്ന നട്ടും ബോള്‍ട്ടുമിട്ട്‌ മുറുക്കി,
കുടുംബമാകുന്ന വണ്ടിയില്‍ ബന്ധിച്ച്‌,
ജീവിതമാകുന്ന റോട്ടിലൂടെ ഈ യാത്ര..
ഗട്ടറുകളില്‍ ചാടാതെ മുന്നോട്ട്‌ നീങ്ങട്ടെ!
യാത്രക്കാരായി പൈതങ്ങള്‍ കയറട്ടെ..

ഒരു ചക്രം മാത്രമായി ഈ ജീവിത വണ്ടി ഓടിക്കാന്‍ കഴിയില്ല..
സുകുമാര്‍ അഴിക്കോട്‌ ഇപ്പോള്‍ നിരാശയിലാണത്രെ. സമയം വൈകിയതില്‍..
പോയ ബുദ്ധി ആന പിടിച്ചാല്‍ കിട്ടുമോ ?
അതിനാല്‍ ഉള്ള ചക്രത്തെ ശരിയായി മെയിന്റനന്‍സ്‌ ചെയ്ത്‌ കൊണ്ടു നടക്കുക..
ഇല്ലാത്തവര്‍ നല്ല ബ്രാന്‍ഡഡ്‌ ചക്രം സ്വന്തമാക്കുക..

ഈ ചിത്രം അയച്ചു തന്ന സുഹ്യത്തിനു നന്ദി..
ഇത്‌ ചിത്രക്കടയില്‍ (ഫോട്ടോഷോപ്പ്‌ ) ഉണ്ടാക്കിയതാണോ ആവോ ..
എന്തായാലും നിങ്ങള്‍ക്കിഷ്ടപ്പെടുമെന്ന വിശ്വാസത്തില്‍

Saturday, July 5, 2008

പഴയ ഫോണുകള്‍ എങ്ങോട്ട്‌ പോകുന്നു ??




പഴയ സാധങ്ങള്‍ ഉപയോഗിച്ച്‌ ഉണ്ടാക്കി വെക്കുന്ന പല സാധനങ്ങളും കാണുമ്പോള്‍ അതിനു പിന്നില്‍ പ്രവര്‍ത്തിച്ച കരങ്ങളുടെ കലാപരമായ കഴിവില്‍ അത്ഭുതം കൂറി നിന്നിട്ടുണ്ട്‌. പലപ്പോഴും ഓ ..ഇതാണോ ഇത്ര വലിയ കാര്യം എന്നാവും ചിലര്‍ക്ക്‌ തോന്നുക. എന്നാല്‍ ആ കാഴ്ച കാണുന്നത്‌ വരെയും അങ്ങിനെ ഒന്ന് ഇമാജിന്‍ ചെയ്യാനോ ഉണ്ടാക്കുവാനോ സാധിച്ചിട്ടില്ലെന്ന സത്യം മറച്ച്‌ വെക്കപ്പെടുകയും ചെയ്യുന്നു.

പാഴാക്കി കളയുന്ന സാധനങ്ങള്‍ കൊണ്ട്‌ വളരെ ഉപകാരപ്രദമായ സാധനങ്ങളും കളിപ്പാട്ടങ്ങളും കാഴചസാധനങ്ങളും എല്ലാ ഒരുക്കുന്നവരെ കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട്‌. ഇവിടെ പഴയ ഫോണും അതിന്റെ വയറുകളും കൊണ്ട്‌ ഒരു കാഴ്ചയൊരുക്കിയിരിക്കുന്നത്‌ കാണുക. ആരാണിതിന്റെ പിന്നിലെ കലാകാരന്‍/രി എന്നറിയില്ല.. ആരായാലും അഭിനന്ദനങ്ങള്‍ ..

Wednesday, June 11, 2008

അപൂര്‍വ്വമായ കാഴ്ച

-1-


മുമ്പൊക്കെ തൊടികളില്‍ ഭീമന്‍ വാഴക്കുലകള്‍ ഉണ്ടാവുമായിരുന്നു.. കാഴ്ചക്കുലകളായി മാര്‍ക്കറ്റില്‍ അതിനു മോഹവില കിട്ടുകയും ചെയ്യും. ഇന്ന് പക്ഷെ ഈ കാഴ്ച അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം എന്ന് പറയാതെ വയ്യ.


ഭൂമിയുടെ ഗര്‍ഭപാത്രത്തില്‍ രാസവളങ്ങള്‍ കുത്തിവെച്ച്‌ ഇനി പിറക്കാനിരിക്കുന്ന ബ്രൂണങ്ങളെയും വഴിയില്‍ വെച്ച്‌ തന്നെ ബീജങ്ങളെയും വരെ ഇല്ലാതാക്കിയതിന്റെ പരിണിത ഫലമായി കരുത്തരായ മക്കള്‍ക്ക്‌ ജന്മം നല്‍കാനാകാതെ കണ്ണീര്‍ വാര്‍ത്ത്‌ വാര്‍ത്ത്‌ വിണ്ടു കീറിയ കവിളുമായി കേഴുന്നവളുടെ നൊമ്പരം ... ആ നൊമ്പരത്തെ ഇല്ലാതാക്കാന്‍ നാം വീണ്ടും അവളുടെ വായില്‍ പ്ലാസ്സിക്‌ ഭക്ഷണം കുത്തിനിറച്ച്‌ ഇടയ്ക്കൊന്ന് കരയാന്‍ പോലൂം സമ്മതിക്കാതെ... !!


e-മെയിലില്‍ കിട്ടിയതാണു.. ആരുടെ വീട്ടു വളപ്പിലാണിത്‌ എന്ന് ആര്‍ക്കെങ്കിലും അറിവുണ്ടെങ്കില്‍ എഴുതുക. പിന്നെ കപ്പയും മോഷ്ടിച്ച്‌ ഇത്‌ വഴിവരുന്നവര്‍ ഈ കുല വെട്ടരുത്‌ പ്ലീസ്‌.. അതവിടെ നിന്ന് മൂത്ത്‌ പഴുക്കട്ടെ.. പറന്ന് പോയ കിളികള്‍ മടങ്ങി വരട്ടെ.. അതിന്റെ കൊതിപ്പിക്കുന്ന മണം കേട്ട്‌..


-2-

പ്രിയംവദ അയച്ചു തന്ന പിസാങ്ങ്‌ സെറിബു ചിത്രം

അവരുടെ വാക്കുകള്‍ :
(ഇതു മലേഷ്യയിലെ മലാക്കയിലെ ഒരു ചെറിയ സൂവില്‍ നിന്നും വര്‍ഷങ്ങളുക്കു മുന്‍പു എടുത്തതാണു..exact location ഓര്‍മയില്ല )

പിസാങ്ങ്‌ സെറിബു വിനെ പറ്റി കൂടുതല്‍ കേരള ഫാര്‍മര്‍ പൊക്കിയെടുത്ത്‌ തന്ന ലിങ്ക്‌
ഇവിടെ

Thursday, June 5, 2008

ആണിനും പെണ്ണിനും വേണ്ടത്‌ !!!

-1-
ഒരു ആണിന്റെ മനസ്സ്‌ കീഴടക്കാന്‍ ..



ആണിനു വേണ്ടതും, പെണ്ണിന്റെ നടുവൊടിക്കുന്നതും ..
( പൊങ്ങച്ച സഞ്ചി തൂക്കി നാടു നിരങ്ങുന്ന സൊസൈറ്റി കൊച്ചമ്മമാരുടെ നടുവിന്റെ കാര്യമല്ല)
=========================================================
-2-
പെണ്ണിന്റെ മനസ്സ്‌ കീഴടക്കാനോ ?

പെണ്ണിനു വേണ്ടതും ആണിന്റെ നടുവൊടിക്കുന്നതും !

( വീട്ടിലെ പട്ടികളെയും കുട്ടികളെയും നോക്കി നടക്കുന്ന മരമാക്രി വീട്ടമ്മമാരായ ആണുങ്ങള്‍ ഇതില്‍ നിന്നും ഒഴിവ്‌ )

Monday, May 19, 2008

ആണികളുടെ ലോകം (കാഴ്ച )

ഒരിടത്ത്‌ തറച്ചു കയറി,
അനങ്ങാന്‍ കഴിയാതെ ,
ഞെരിപിരികൊണ്ട്‌
പിന്നെ കാലക്രമത്തില്‍ തുരുമ്പിച്ച്‌
നടുവൊടിഞ്ഞ്‌ മരിയ്ക്കുന്ന
എത്രയോ ആണികള്‍
‍നമ്മുടെ ഇരിപ്പിടത്തിനും കട്ടിലുകള്‍ക്കും താങ്ങായി
നമ്മുടെ പൊങ്ങച്ചങ്ങളും കള്ളത്തരങ്ങള്‍ക്കും സാക്ഷിയായി
മിണ്ടാതെ, മറുവാക്ക്‌ പറയാതെ
തേങ്ങലുകള്‍ ഉള്ളിലൊതുക്കി
പിന്നെയത്‌ കണ്ണുനീരിന്റെ തുരുമ്പായി പുറത്ത്‌ വന്ന്
നരകിച്ച്‌ മരിക്കുന്ന എത്രയോ ആണികള്‍
‍അങ്ങിനെ ആണികള്‍ പലവിധമുലകില്‍
പക്ഷെ..ഇമ്മാതിരി ആണികള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ ?
കണ്ടിട്ടില്ലെങ്കില്‍ ഇപ്പോള്‍ കാണുക.
ശല്യപ്പെടുത്തരുത്‌..ജീവിച്ച്‌ പോയ്ക്കോട്ടെ..










Saturday, May 17, 2008

ദുബായില്‍ ഒരു ബെഡ്‌ റൂം താഴ്ന്ന വരുമാനക്കാര്‍ക്ക്‌ dubai bed room


Dhs. 15,636,000 /- only
നോക്കൂ.. ഇത്രയും റീസണബില്‍ ആയ വിലയ്ക്ക്‌ നിങ്ങള്‍ക്ക്‌ എവിടെ നിന്ന് ഒരു റൂം കിട്ടും (താഴ്ന്ന വരുമാനക്കാര്‍ക്ക്‌ എന്നത്‌ കൊണ്ട്‌ ഉദ്ധേശിക്കുന്നത്‌ വരുമാനത്തിന്റെ ഭാരം കൊണ്ട്‌ ‍ ഭൂമിയിലെേക്ക്‌ താഴ്ന്ന് പോയ്കൊണ്ടിരിക്കുന്നവര്‍ എന്നാണുദ്ധേശിക്കുന്നത്‌..) അവരെ രക്ഷപ്പെടുത്താന്‍ റിയലായുള്ള ഒരു വഴി.എത്രയും വേഗം ബുക്ക്‌ ചെയ്യൂ.. നാളെയാവാം മറ്റന്നാളാവാം അല്ലെങ്കില്‍ മറ്റൊരാള്‍ ബുക്ക്‌ ചെയ്ത്ട്ടാവാം എന്ന് കരുതി മടിച്ചു നിന്നാല്‍ നഷ്ടപ്പെടുന്നത്‌ ദുബായില്‍ ഒരു ബെഡ്‌ റൂം..

Wednesday, April 30, 2008

മാള്‍ ഓഫ്‌ ദുബായ്‌









ദുബായില്‍ *ഞാന്‍ പണിയിപ്പിക്കുന്ന ചെറിയ ഷോപ്പിംഗ്‌ മാളിന്റെ

ഫോട്ടോയും ചില വിവരങ്ങളും താഴെ..



  • പേര്‌ : മാള്‍ ഓഫ്‌ ദുബായ്‌


  • ഏരിയ = 560 000 m2


  • ഷോപ്പുകള്‍ക്കായി 360 000 M2 ഏരിയ.


  • ലോകാത്തിലെ ഏറ്റവും വലിയ മാളായ ചൈനയിലെ ഡൊങ്ക്വാന്‍ DONGUAN MALL IN CHINA മാളിനേക്കാള്‍ വലുത്‌


  • പ്രൊജക്റ്റ് കോസ്റ്റ്‌ = 2600 മില്ല്യന്‍ ദിര്‍ ഹം


  • ഷോപ്പുകള്‍ 1400


  • കാര്‍ പാര്‍ക്ക്‌ 16000


  • 50 ഫുഡ്ബോള്‍ സ്റ്റേഡിയത്തിനു സമം ഇതിന്റെ വിസ്തീര്‍ണ്ണം


  • ഒളിമ്പിക്‌ സ്കയിംഗ്‌വലിയ 3 നിലകളുള്ള അക്വാറിയം


  • സീ ഫുഡ് റെസ്റ്റോറന്റുകള്‍


  • ഗോള്‍ഡ്‌മാര്‍ക്കറ്റ്‌ 25331 m2 ഏരിയ


  • 350 ഡിസ്പ്ലേ മോണിറ്ററുകള്‍


  • പ്രതീക്ഷിക്കുന്ന വരുമാനം = 500 മുതല്‍ 700 മില്ല്യണ്‍ ദിര്‍ഹം ഒരു വര്‍ഷത്തില്‍ ( അഥവാ 5 വര്‍ഷത്തിനുള്ളില്‍ ഇന്‍ വെസ്റ്റ്‌ മെന്റ്‌ കോസ്റ്റ്‌ തിരിച്ചു പിടിക്കുമെന്ന് )


  • പ്രതീക്ഷിക്കുന്ന സന്ദര്‍ശകരുടെ എണ്ണം = 35 മില്ല്യണ്‍ ഒരു വര്‍ഷത്തില്‍


  • ‍ഏറ്റവും നല്ല ഡിസൈന്‍ അവാര്‍ഡ്‌ നേടി


  • ദുബായ് ട്രേഡ്‌ സെന്ററിനു അടുത്താണീ മാള്‍ ...

=======================================


അടിക്കുറിപ്പ്‌ അഥവാ അടി കിട്ടാതിരിക്കാനുള്ള കുറിപ്പ്‌..


*ഞാന്‍ പണിയിപ്പിക്കുന്ന എന്നതിനു ഒരു തിരുത്ത്‌.. *ഞാന്‍ ജോലി ചെയ്യുന്ന സി.സി.സി കമ്പനി അല്‍-ഗാന്ധി കമ്പനിയുമായി ( മഹാത്മാ ഗാന്ധിയല്ല ) സഹകരിച്ച്‌ പണിയുന്ന എന്ന് തിരുത്തി വായിക്കുക ..


ദുബായില്‍ ഉള്ളവര്‍ നേരില്‍ കണ്ടിരിക്കുമെന്ന കരുതുന്നു

Sunday, April 20, 2008

കുപ്പായമിട്ട മരം ( കാഴ്ച )



ആധുനിക മനുഷ്യന്‍ തന്റെ തുണി ഓരോന്നായി ഉരിഞ്ഞ്‌ കളഞ്ഞ്‌ വസ്ത്രങ്ങളില്ലാത്തവന്റെ ദു:ഖത്തില്‍ പങ്ക്‌ ചേര്‍ന്ന് വര്‍ക്ക്‌ ഒരു ശോക ഗാനം ഡെഡിക്കേറ്റ്‌ ചെയ്ത്‌ നടക്കുമ്പോള്‍... വസ്ത്രങ്ങളുണ്ടാക്കി അന്നത്തിനു വഴി തേടിയിരുന്നവര്‍ വഴിയാധാരമാവാതിരിക്കാന്‍ കണ്ടെത്തിയ വഴി.. മനുഷ്യന്റെ എല്ലാം നാണവും നാണക്കേടുകളും പണ്ട്‌ മുതലേ കണ്ടു മടുത്ത മരങ്ങള്‍ക്ക്‌ തുണിയുടുപ്പിക്കുക..
മരങ്ങളേ നിങ്ങളില്ലായിരുന്നെങ്കില്‍ .....

എവിടെയാണിതെന്ന് ചോദിയ്ക്കരുത്‌.. ( എനിയ്ക്കറിയില്ല )

Saturday, April 19, 2008

സുഹ്യത്ത്‌ ..സുരേഷ്‌ -suresh











സുരേഷ്‌ ,അബു ദാബിയിലെ പ്രശസ്തമായ ഒരു വിദ്യഭ്യാസ സ്ഥപനത്തില്‍ ജോലിചെയ്യുന്നു..ഇപ്പോള്‍ യു.എ.ഇ. യിലെ മന്ത്രിമാരൊക്കെയാ കൂട്ട്‌..

ഈ വെള്ളറക്കാട്ടുകാരന്‍ പക്ഷെ കെട്ടിയവളും കുട്ടികളുമായി കോട്ടപ്പടിയിലെക്ക്‌ കൂടുമാറി (ഈ യിടെ ) യതില്‍ എനിക്കുള്ള അഗാധമായ പ്രതിശേധം ഇവിടെ രേഖപ്പെടുത്തുന്നതിനൊപ്പം .. പഴയ ആ വെള്ളറക്കാട്‌ മനപ്പടിയിലെ മില്‍മ ബൂത്തില്‍ നിന്നും പുറപ്പെട്ട്‌ ഇന്നത്തെ ( മന്ത്രിമാരുമൊത്തുള്ള ) ഈ നിലയില്‍ എനിക്കുള്ള അടങ്ങാത്ത അസൂയയും അറിയിക്കുന്നു.
ഇയാളെ പറ്റി അല്‍പം..
പഴയ സുഹ്യത്തുക്കളെ മറക്കാത്തവന്‍..
നാട്യങ്ങളില്ലാത്തവന്‍..ഇത്രമതി.. തത്ക്കാലം..

പ്രിയപ്പെട്ട സുരേഷ്‌.. എല്ലാ നന്മകളു നേരുന്നു..



കൂടുതല്‍ അറിയാന്‍


http://www.aadyah.com/

Thursday, April 3, 2008

കണ്ണുനീര്‍ ശേഖരിക്കൂ.. വരള്‍ച്ചയില്‍നിന്ന് രക്ഷ നേടാന്‍ (ഒരു കാഴ്ച)


മഴവെള്ള സംഭരണി പോലെ ഒരു ഉപകരണമായി വിഡ്ഡിപ്പെട്ടികള്‍ മാറ്റിയെടുക്കാന്‍ ഒരു രാജ്യസ്നേഹി / വെള്ളസ്നേഹി യുടെ മനസ്സില്‍ രൂപപ്പെട്ട ഐഡിയ (സ്റ്റാര്‍ സിംഗറല്ല ) യാണു ഈ കാണുന്ന ചിത്രത്തില്‍..റിയാലിറ്റിയില്‍ നിന്നും റിയലായി വെള്ളം
പരീക്ഷിക്കാവുന്നതാണെന്ന് തോന്നുന്നു..
കലങ്ങിയ കണ്ണുനീരില്‍ നിന്നും കോള ഉത്പാദിപ്പിക്കാനുള്ള വിദ്യ അടുത്ത്‌ തന്നെ കണ്ടെത്തുന്നതാണെന്ന് ഇപ്പോള്‍ കിട്ടിയ വാര്‍ത്ത..

ചെന്നെയില്‍ നിന്ന് (ഒരു കാഴ്ച)


..സ്കൂള്‍ കുട്ടികളെ കുത്തി നിറച്ച്‌ പോകുന്ന കാഴ്ച..
ഈ വണ്ടി ഓട്ടുന്ന കുട്ടിയ്ക്ക്‌ ഫ്രീ യാത്രയായിരിക്കും !!

നമ്മുടെ നാട്ടിന്‍പുറങ്ങളിലും ഇത്തരം കാഴ്ചകള്‍ സര്‍വ്വ സാധാരണ.. ഓട്ടോയിലും ട്രാക്സിലുമൊക്കെയാണെന്ന് മാത്രം..കഴുത്തില്‍ കുരുക്കിട്ട്‌ കുത്തിത്തിരുകി ശ്വാസം വിടാന്‍ വഴിയില്ലാത്ത ഈ പോക്ക്‌ എത്രയോ അപകടങ്ങള്‍ വരുത്തി വെച്ചിരിക്കുന്നു..ഓട്ടോ പയ്യന്‍സ്‌ ചിലപ്പോള്‍ പിഞ്ചുകുട്ടികള്‍ ഒട്ടോയില്‍ നിന്ന് തെറിച്ച്‌ പോയത്‌ പോലും അറിയാറില്ല..ഒന്നു രണ്ട്‌ അനുഭവങ്ങള്‍ നാട്ടില്‍ ചെന്ന സമയത്ത്‌ അറിയാന്‍ കഴിഞ്ഞു..പാവങ്ങള്‍ഈ കുട്ടികളെ കാത്തു കൊള്ളേണമേ.. ... ...

ആ പഴയ പാട വരമ്പിലൂടെ, തോട്ടിന്‍ വക്കത്തു കൂടെ, തൊടിയിലൂടെ വര്‍ത്തമാനം പറഞ്ഞും, കളിച്ചും ചിരിച്ചും ഉല്ലസിച്ചു മുള്ള സ്കൂളില്‍ പോക്ക്‌.. അതിന്റെ ഒരു ഒര്‍മ്മ ഇന്ന് വല്ലാത്ത ഒരു നഷ്ടബോധം ഉണ്ടാക്കുന്നു..

Thursday, March 27, 2008

ദുബായിലെ വലിയ വലിയ കാര്യങ്ങള്‍


‍ഇന്നലെ ദുബായ്‌ അല്‍-ഖൂസില്‍ വലിയ പൊട്ടിത്തെറിയും തീപിടുത്തവും നടന്നു.

ചില ജീവന്‍ നഷ്ടമായി...

==================

കുറച്ച്‌ ദിവസങ്ങള്‍ക്ക്‌ മുന്നെ ഏറ്റവും വലിയ റോഡ്‌ ആക്സിഡന്റ്‌ നടന്നു..

ഇരുനൂറിലധികം വാഹങ്ങള്‍ കൂട്ടിയിടിച്ച്‌ കത്തി.. ചില ജീവിതങ്ങള്‍ പൊലിഞ്ഞു..

================================

ദുബായില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബില്‍ഡിംഗ്‌ ഉയരുന്നു..

==============================

ദുബായില്‍ ഏറ്റവും വലിയ ഷോപ്പിംഗ്‌ ഫെസ്റ്റിവെല്‍ നടക്കുന്നു.

===========================

ദുബായില്‍ ഏറ്റവും കൂടുതല്‍ രാജയങ്ങളിലെ ജനങ്ങള്‍ അധിവസിക്കുന്നു..

=============================

ദുബായില്‍ താമസിക്കാന്‍ ഏറ്റവും വലിയ വാടക നല്‍കേണ്ടിവരുന്നു.

==========================

-------------

----------

---------

അങ്ങിനെ അങ്ങിനെ എല്ലാം കൊണ്ടും വലുതിലേക്ക്‌ കുതിക്കുന്ന പ്രിയപ്പെട്ട ദുബായ്‌.. ഇനിയെന്തൊക്കെ വലുത്‌ കാണേണ്ടി വരും ‍ ?


അല്ലാഹുവേ.. ഒരു വലിയ ദുരന്തം..!!!??

അതില്‍ നിന്ന് എല്ലാവരെയും നീ കാക്കണേ..

Wednesday, March 12, 2008

ഒരു തെങ്ങുകയറ്റത്തിന്റെ ഓര്‍മ്മയ്ക്കായി

തേങ്ങ വേണോ ..ഡയല്‍ ചെയ്യൂ.. റെഞ്ച്‌ ഉറപ്പാ...എന്തെങ്കിലും കൈതൊഴില്‍ പടിച്ചിരിക്കണം എന്ന് പറയുന്നതിന്റെ വില മനസ്സിലായില്ലേ... തൈങ്ങുകയറ്റക്കാര്‍ക്കൊക്കെ എന്താ ഡിമാന്റ്‌ !!
പണ്ട്‌ മൂത്ത അളിയന്റെ മുന്നില്‍ ഒന്ന് ഷൈന്‍ ചെയ്യാന്‍ വേണ്ടി ഒരു ചെറിയ തെങ്ങില്‍ കയറി ( അതിന്റെ ഫോട്ടൊ അളിയന്‍ എടുത്തത്‌ കുറച്ച്‌ കാലം കൊണ്ടു നടന്നു.. പെണ്ണ്‍ അന്വഷിക്കുന്ന സമയത്ത്‌ അതൊക്കെ ..പല മുന്‍ കാല രേഖകളും നശിപ്പിക്കുന്നതിനിടയില്‍ നഷ്ടമായി.. അന്ന് തെങ്ങ്‌ കയറ്റക്കാര്‍ക്ക്‌ ഇത്ര ഡിമാന്റ്‌ ഉണ്ടായിരുന്നില്ല.. ഉണ്ടായിരുന്നെങ്കില്‍ ആ ഫോട്ടോ കാണിച്ച്‌ പെണ്ണ്‍ അന്വാഷിക്കാമായിരുന്നു. ) അങ്ങിനെ ഒരു ആവേശത്തിനു തെങ്ങില്‍ കയറി.. അളിയനും പെങ്ങള്‍ക്കും വേണ്ടി ഇളനീര്‍ ഇട്ടു.. മക്കളേ.. ഇറങ്ങാനല്ലേ പാട്‌.. കയറിയ പോലെ ഇറങ്ങാന്‍ പറ്റുന്നില്ല.. തല ചുറ്റുന്ന പോലെ.. എന്റെ വിഷമമൊന്നും അളിയനും പെങ്ങളും ശ്രദ്ധിക്കുന്നില്ല . അവര്‍ ഇളനീര്‍ പൊളിക്കാനുള്ള തയ്യാടെുപ്പിലാണ്‌. പിന്നെ എല്ലാം പെട്ടെന്നായിരുന്നു.. ബ്രേക്കില്ലാത്ത സൈക്കിള്‍ ഇറക്കത്ത്‌ പോകുന്ന പോലെ ഒരു വരവായിരുന്നു താഴത്തേക്ക്‌.. ലുങ്കിയും ഷര്‍ട്ടുമായിരുന്നു എന്റെ വേഷം.. താഴെ ലാന്റ്‌ ചെയ്ത്‌ അടുത്ത നിമിഷം നെഞ്ചില്‍ ഒരു പുകച്ചില്‍.. കൂടി വരൂന്നു. ഞാന്‍ ഇപ്പ വരാം എന്ന് പറഞ്ഞ്‌ നേരെ വീട്ടിലെക്ക്‌ വിട്ടു.. നേരെ റൂമില്‍ കയറി കുപ്പായമഴിച്ച്‌ കണ്ണാടിയില്‍ നോക്കി.. തെങ്ങിലൂടെ ഊര്‍ന്ന് പെട്ടെ ന്ന് താഴെയെത്തിയതിന്റെ എക്കൌണില്‍ നെഞ്ചിലെ തോലൊക്കെ ഒരു പരുവമായിരിക്കുന്നു.. കണ്ണടച്ച്‌ പിടിച്ച്‌ ഉപ്പ കൊണ്ടു വന്ന ഷേവിംഗ്‌ ലോഷന്‍ നെഞ്ചില്‍ പുരട്ടി.. പിന്നെ ആകാശത്തുള്ള അത്ര നക്ഷത്രങ്ങളും ഭൂമിയില്‍ ഇറങ്ങി വന്ന് മിന്നുന്ന നിമിഷങ്ങളായിരുന്നു...വീണ്ടും ഷര്‍ട്ടൊക്കെ അണിഞ്ഞി ഒന്നും സംഭവിക്കാത്ത പോലെ തൊടിയിലേക്ക്‌ നടന്നു.. ആരോടും പറഞ്ഞില്ല.. നിങ്ങള്‍ ആരോടും പറയണ്ട ..

അങ്ങിനെ അന്ന് അവസാനിപ്പിച്ചു ആ പരിപാടി.. ഇന്നും ആ തെങ്ങ്‌ അവിടെ നില്‍ക്കുന്നുണ്ട്‌.. എന്നെ കാണുമ്പോള്‍ ഒന്ന് കയറി നോക്കണോ എന്ന് ചോദിക്കുന്ന പോലെ തോന്നും എനിക്ക്‌.. വേണ്ട മോനെ.. വേണ്ട മോനെ.. എന്ന് മനസില്‍ പറഞ്ഞ്‌ (പാടാന്‍ അറിയാത്തതു കൊണ്ടല്ല ) ഞാന്‍ തിരിഞ്ഞ്‌ നടക്കും..

Sunday, February 24, 2008

മാനേജര്‍ കാണാതെ എങ്ങിനെ ബ്ലോഗാം


ഇന്ന് മെയിലില്‍ കിട്ടിയതാണു ..
ആരാണീ വീരന്‍ എന്നറിയില്ല

ഈ പുത്തി മലബാരിയുടെതായിരിക്കാനേ വഴിയുള്ളൂ..

Sunday, February 17, 2008

ഹോട്ടല്‍ വിധിപോലെ


നാട്ടിന്‍ പുറങ്ങളിലെ ചായക്കടകളുടെ പേരുകള്‍ എന്നും കൌതുകമുണര്‍ത്തുന്നതാണ്‌ . പിന്നെ പ്രത്യാകിച്ചൊരു പേരുമില്ലാതെ നടക്കുന്ന കടകള്‍ക്ക്‌ ഓരോ പേരുകള്‍ അവയുടെ നടത്തിപ്പിന്റെയും നടത്തിപ്പുകാരുടെയും സ്വഭാവത്തിനും രൂപത്തിനുമനുസരിച്ച്‌ താനെ ഉണ്ടാവുന്നു.. വെള്ളറക്കാട്‌ പഞ്ചായത്ത്‌ സെന്ററില്‍ ഒരു ചായക്കട ഒരു രാത്രി കൊണ്ട്‌ തട്ടികൂട്ടിയപ്പോള്‍ അതിന്റെ പേരു ഹോട്ടല്‍ പെട്ടെന്ന് ..പിന്നെ മുന്നറിയിപ്പില്ലാതെ ഒരെണ്ണം നിറുത്തലാക്കിയതിനാല്‍ അതിനു ഹോട്ടല്‍ പൂട്ടി .. ഒരു ബിസ്മില്ല ഹോട്ടല്‍ ഉണ്ടായിരുന്നു. അവിടെ വ്യത്തി പോര എന്ന് ആര്‍ക്കെങ്കിലും തോന്നിയതിനാലാവം ബിസ്മില്ല എന്നതിനു പകരം ഹോട്ടല്‍ വ്യത്തില്ല എന്നായത്‌.. അവിടെയൊക്കെയാണു അന്തരാഷ്ട്ര കാര്യങ്ങളും പള്ളിക്കമ്മറ്റി പ്രശ്നങ്ങളും ചൂടു പിടിച്ച ചര്‍ച്ചകള്‍ക്ക്‌ വിധേയമാകുന്നത്‌. അതിനിടയില്‍ ചൂടുള്ള പുട്ടും ചൂടില്ലാത്ത പഴവും കാലിയായി കൊണ്ടിരിക്കുമെന്നതിനാല്‍ ചായക്കട നടത്തിപ്പുകാരനും ഈ ചര്‍ച്ചകളില്‍ തന്റെതായ കടലക്കറിയും പഞ്ചസാരയും ആവശ്യത്തിനു ചേര്‍ത്ത്‌ കൊടുക്കും. അതൊക്കെ ഒരു യോഗമാണ്‌. ആ യോഗമാണോ ഈ വിധിയായി പരിണമിച്ചത്‌ എന്നറിയില്ല. ഇവിടെയിതാ ഒരു മലപ്പുറത്ത്കാരന്‍ തന്റെ ഹോട്ടലിനു നല്‍കിയിരിക്കുന്ന പേരു്‌`. ഹോട്ടല്‍ വിധിപോലെ.. അവിടെ കയറുന്നവരുടെ വിധി എന്താണെന്നറിയില്ല..എന്തായാലും സംഗതി കൊള്ളാം അല്ലേ .. മാര്‍കറ്റിംഗ്‌ സൂത്രങ്ങള്‍ നാട്ടിന്‍ പുറത്തും .. ഇതൊക്കെ കാണാനും അനുഭവിക്കാനും ഒരു യോഗം അഥവാ വിധി വേണം.. .. മലയാളിയുടെ ക്രിയേറ്റിവിറ്റിയെന്ന് വിളിക്കാമോ ??
ഖത്തറില്‍ നിന്നും ശ്രീ. കെ.വി.മനോഹര്‍ അയച്ചതാണീ ഫോട്ടോ

Sunday, February 10, 2008

ഈ മെയിലില്‍ കിട്ടിയ ചക്ക




പണ്ട്‌ ഈ ചക്ക തിന്നിട്ട്‌ പശിയടക്കിയവര്‍ എത്ര..
ഈ ചക്ക കൊണ്ട്‌ ഉപജീവനം കഴിച്ചവര്‍ എത്ര...

പിന്നീട്‌ കാക്കയും കിളിയും കൊത്തി തിന്ന് .. നാം നോക്കി നിന്ന കാലം..

ഞാനു എന്റെ ഭാര്യയും തട്ടാനും എന്ന വിചാരം കീഴ്പ്പെടുത്തിയപ്പോള്‍
കൂടു പകുത്ത്‌ അണുവാക്കി നാം ചെറു ചെറു കൂടുകളുണ്ടാക്കാനായി,
വരിക്കപ്ലാവു മുറിച്ചു അവിടെ നാം മണിമേടകള്‍ പണിതു..

കാക്കക്കും കൊടുത്തില്ല നമ്മള്‍ ..

ഇന്ന് ..ചക്കച്ചുള കയ്യിട്ടു വാരി കഴിക്കാന്‍ ദുരഭിമാനം തടുക്കുന്നു ..
ഗ്രഹിണി പിടിച്ച കുട്ടികള്‍ ചക്കക്കൂട്ടന്‍ കണ്ട പോലെ എന്ന് ആരെങ്കിലും കരുതുമോ ?

മധുരമുള്ള ഒരു ഓര്‍മ്മയായി ചക്ക മാറിയപ്പോള്‍
തമിഴന്റെ വണ്ടിക്കായ്‌ കാക്കുന്നു ഇന്ന് കേരളം
ഇപ്പോള്‍ പ്രവാസിക്ക്‌ ചക്ക ഈ മെയിലില്‍...

Saturday, January 26, 2008

സഫമോളുടെ ലോകം



മുസ്വഫയില്‍ വെച്ച്‌ സഫമോള്‍ കോറിയിട്ട്‌ ഞാന്‍ മാര്‍ക്ക്‌ കൊടുത്ത ചിത്രം.. നിങ്ങളും മാര്‍ക്ക്‌ കൊടുക്കണേ.. പ്രിന്റെടുത്ത്‌ സഫമോള്‍ക്ക്‌ അയക്കാനാ

Tuesday, January 22, 2008

ത്യശ്ശൂര്‍ മ്യഗശാല വളപ്പില്‍ കണ്ടത്‌


ത്യശ്ശൂര്‍ മ്യഗശാല വളപ്പില്‍ കണ്ടത്‌.. 2007 മെയ്‌ മാസത്തില്‍ നാട്ടില്‍ പോയപ്പോള്‍ എടുത്തതാണേ..
എന്തു മരമാണെന്ന് ചോദിക്കരുത്‌..

Sunday, January 20, 2008

ആര്‍ക്കും വേണ്ടാതെ


കുന്ദം കുളത്ത്‌ ഒരു ഡോക്റ്ററുടെ വീട്ടു മുറ്റത്ത്‌ ആര്‍ക്കും വേണ്ടാതെ വളര്‍ന്ന് വലുതായി മുരടിച്ച്‌ മരണാസന്നനായ പാവം മുരിങ്ങക്കായ / മുരിങ്ങക്ക..
2007 മെയ്‌ മാസത്തില്‍ അവധിയില്‍ നാട്ടില്‍ പോയപ്പോള്‍ എടുത്തത്‌

Related Posts with Thumbnails